Webdesk

കോണ്‍ഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാഗി അന്തരിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാഗി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വീട്ടില്‍ വെച്ച് പെട്ടെന്ന് തളര്‍ന്ന് വീണതിനെ തുടര്‍ന്ന് ഡല്‍ഹി യശോദ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്‍റെ പ്രധാന മുഖമായിരുന്നു രാജീവ് ത്യാഗി. മരിക്കുന്നതിന് ഒരുമണിക്കൂര്‍ മുന്‍പ് വരെ അദ്ദേഹം ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. “ആജ് തകിലെ 5 മണി മുതല്‍ 6 മണിവരെയുള്ള ദംഗല്‍ എന്ന പരിപാടിയില്‍ അദ്ദേഹം ഉണ്ടായിരുന്നു. 7 മണിയ്ക്ക് അദ്ദേഹം മരണപ്പെട്ടിരിക്കുന്നു. ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണിത്”,…

Read More

കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്കിന് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്കിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഈ രോഗവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. രോഗത്തിന്‍റെ ചില ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതിനാല്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിച്ചിരിക്കുകയാണെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. “ഞാനിന്ന് കോവിഡ് പരിശോധനക്ക് വിധേയനായി. പോസിറ്റിവാണെന്ന് കണ്ടെത്തി. സാധാരണ നിലയില്‍ തന്നെയാണ്. ഹോം ഐസൊലേഷന്‍ തിരഞ്ഞെടുത്തു’, മന്ത്രി ട്വീറ്റ് ചെയ്തു കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി അടുത്ത സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ ദയവായി നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Read More

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും 45 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും രണ്ട് യാത്രക്കാരിൽ നിന്നായി 45 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കാസർകോട് മഞ്ചേശ്വരം സ്വദേശികളിൽ നിന്ന് 888 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ഷാർജ ദുബായ് എന്നിവിടങ്ങളിലും എത്തിയവരായിരുന്നു ഇവർ

Read More

കോടതി മുറിയിലെ വാദം കേള്‍ക്കല്‍ സുപ്രീം കോടതി സെപ്റ്റംബറില്‍ പുനരാരംഭിച്ചേക്കും

ന്യൂഡല്‍ഹി: കൊറോണ വൈറസ്‌ വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൌണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച കോടതിമുറികളിലെ വാദം കേള്‍ക്കല്‍ പുനരാരംഭിക്കാന്‍ സുപ്രീം കോടതി ഒരുങ്ങുന്നു, സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ പുനരാരംഭിക്കും എന്നാണ് വിവരം,ആദ്യ ഘട്ടത്തില്‍ ആഴ്ചയില്‍ മൂന്ന് ദിവസം ആയിരിക്കും കോടതി മുറികളില്‍ വാദം കേള്‍ക്കുക. ജസ്റ്റിസ് എന്‍വി രമണയുടെ അധ്യക്ഷതയില്‍ ഉള്ള ഏഴ് ജഡ്ജിമാര്‍ അംഗങ്ങളായുള്ള സമിതിയാണ് പരീക്ഷണാടിസ്ഥാനത്തില്‍ കോടതിമുറികളിലെ വാദം പുനരാരംഭിക്കാനുള്ള ശുപാര്‍ശ ചീഫ് ജസ്റ്റിസിന് കൈമാറിയത്. ചൊവ്വ,ബുധന്‍,വ്യാഴം എന്നീ ദിവസങ്ങളില്‍ വാദം കേള്‍ക്കാം എന്ന…

Read More

പേരു മാറ്റി ആദിത്യൻ ജയൻ ; ജയൻ എസ്.എസ് എന്നായിരിക്കും ഇനി മുതൽ

തന്റെ പേര് മാറ്റുകയാണ് എന്നറിയിച്ച് നടൻ ആദിത്യൻ ജയൻ. ജയൻ എസ്.എസ് എന്നായിരിക്കും ഇനി മുതൽ ഉപയോഗിക്കുക. നിലവിലുള്ള പേര് കൊണ്ട് ദോഷം മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നതാണ് മാറ്റത്തിനു കാരണമായി താരം പറയുന്നത്. ‘എന്റെ യഥാർഥ പേര് ജയൻ എസ് എന്നാണ്. ആയതിനാൽ അതേ പേരിൽ തന്നെ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം എന്നീ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ അപ്ഡേറ്റ് ചെയ്യുന്നു’ ആദിത്യന്‍ അറിയിച്ചു അച്ഛനും അമ്മയും ഇട്ട പേരാണ് ജയൻ. അതിൽ മാറ്റം വരുത്തിയതോടെ സ്വസ്ഥത നഷ്ടപ്പെടുകയാണ് ഉണ്ടായത്….

Read More

സംസ്ഥാനത്ത് പുതിയ 30 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി; 13 പ്രദേശങ്ങളെ ഒഴിവാക്കി

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 30 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലെ പറളി (15, 19), മുതലമട (2), എരിമയൂര്‍ (10, 13), കണ്ണമ്പ്ര (8), ആലത്തൂര്‍ (14), തരൂര്‍ (7), അഗളി (9), മേപ്പാടി (9, 10, 11, 12), മുട്ടില്‍ (3, 16, 17 സബ് വാര്‍ഡ്), തിരുനെല്ലി (സബ് വാര്‍ഡ് 10), വെങ്ങപ്പള്ളി (സബ് വാര്‍ഡ് 1), തിരുവനന്തപുരം ജില്ലയിലെ എളകമന്‍ (6), മണമ്പൂര്‍ (9, 12), ചെമ്മരുതി…

Read More

കേരളത്തിലെ ഏഴ് പോലീസുകാർക്ക് കുറ്റാന്വേഷണ മികവിനുള്ള അവാർഡ്

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഇക്കൊല്ലത്തെ മെഡലിന് കേരള പോലിസിലെ ഏഴ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. എസ്പിമാരായ കെ ഇ ബൈജു (വിജിലന്‍സ് & ആന്‍റി കറപ്ഷന്‍ ബ്യൂറോ, തിരുവനന്തപുരം), ബി കൃഷ്ണകുമാര്‍ (ട്രാഫിക് സൗത്ത് സോണ്‍, തിരുവനന്തപുരം), ഡിവൈ എസ് പിമാരായ സി ഡി ശ്രീനിവാസന്‍ (നര്‍ക്കോട്ടിക് സെല്‍ , പാലക്കാട്), ഗിരീഷ് പി സാരഥി (സി ബ്രാഞ്ച്, കോട്ടയം), കെ എം ദേവസ്യ (ഡിവൈ എസ് പി, ആലത്തൂര്‍), കെ ഇ പ്രേമചന്ദ്രന്‍ (സ്റ്റേറ്റ് സ്പെഷ്യല്‍…

Read More

ഒരേ ഒരു ചോദ്യം; പ്രതിപക്ഷത്തിന്റെ സൈബർ ആക്രമണങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് മുഖ്യമന്ത്രി

സൈബര്‍ ആക്രമണത്തെ കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി ചിലർക്ക് ചില വിവാദങ്ങൾ വേണം എന്നാണ് ആഗ്രഹം. ഇതുവരെയുള്ള വിവാദത്തിൽ ഇതിനോടകം ഞാൻ എൻറെ നിലപാട് കഴിഞ്ഞ ദിവസങ്ങളിലായി വ്യക്തമാക്കിയിട്ടുണ്ട്. മൊയരാത്ത് ശങ്കരൻ മുതലുള്ള സംഭവങ്ങൾ നാം എടുത്ത് പരിശോധിക്കണം. അതുപക്ഷേ വളരെ ദീർഘമാണ് എന്നതിനാൽ അതിലേക്ക് ഞാൻ കടക്കുന്നില്ല. തൃശ്ശൂരിൽ മധു,ലാൽജി, ഹനീഫ എന്ന കോൺഗ്രസുകാർ കൊല്ലപ്പെട്ട സംഭവമുണ്ടായി. പ്രതിപക്ഷ നേതാവ് ആ പേരുകൾ എപ്പോൾ എങ്കിലും പറഞ്ഞിട്ടുണ്ടോ. അതിന്റെ ചരിത്രത്തിലേക്ക് ഞാനിപ്പോൾ പോകുന്നില്ല. സൈബർ…

Read More

ഇന്ത്യ,നേപ്പാള്‍ ഉന്നത തല ചര്‍ച്ചക്ക് കളമൊരുങ്ങുന്നു

ന്യൂഡല്‍ഹി: നേപ്പാള്‍ പുറത്തിറക്കിയ വിവാദ ഭൂപടത്തെ ചൊല്ലി ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ നിലനില്‍ക്കുന്ന ഭിന്നതകള്‍ക്കിടയിലാണ് ഉന്നത തല ചര്‍ച്ച. ആഗസ്റ്റ് 17 ന് ഉന്നത തല ചര്‍ച്ചകള്‍ നടക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം നല്‍കുന്ന വിവരം,കാഠ്മണ്ഡുവില്‍ നടക്കുന്ന ചര്‍ച്ചകളില്‍ നേപ്പാളിലെ ഇന്ത്യന്‍ സ്ഥാനപതി വിനയ് മോഹന്‍ ക്വാത്ര യും നേപ്പാള്‍ വിദേശകാര്യ സെക്രട്ടറി ശങ്കര്‍ ദാസ് ബൈരാഗി എന്നിവര്‍ പങ്കെടുക്കും. അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന തര്‍ക്കം ചര്‍ച്ചകളില്‍ വിഷയമാകില്ല അതേസമയം അടിസ്ഥാന സൗകര്യ വികസനം അടക്കമുള്ള കാര്യങ്ങളില്‍ ചര്‍ച്ച നടക്കുകയും ചെയ്യും.ഇത്…

Read More

മുപ്പെെനാട് വാർഡ് – 12,പടിഞ്ഞാറത്തറ,വാർഡ് – 4 കണ്ടെയ്മെന്റ് സോണാക്കി; നെന്മേനി ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡ് കണ്ടെയ്മെന്റ് പരിധിയിൽ നിന്ന് ഒഴിവാക്കി

കൽപ്പറ്റ:മുപ്പെെനാട് ഗ്രാമ പഞ്ചായത്തിലെ വാർഡ് – 12 , പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ വാർഡ് – 4 എന്നിവ കണ്ടെയ്മെന്റ് സോണുകളായി പ്രഖ്യാപിച്ചു. നെന്മേനി ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡ് കണ്ടെയ്മെന്റ് പരിധിയിൽ നിന്ന് ഒഴിവാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു.

Read More