Headlines

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് Z+ സുരക്ഷ നൽകും

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് Z+ സുരക്ഷനൽകും. സുരക്ഷയ്ക്കായി ഡൽഹി പൊലീസിന്റെ 40 ഉദ്യോഗസ്ഥരെ വിന്യസിച്ചു. കഴിഞ്ഞ ദിവസം സിആർപിഎഫ് സുരക്ഷ പിൻവലിച്ചതിന് പിന്നാലെയാണ് നടപടി.മുഖ്യമന്ത്രിയുടെ പരിപാടികൾക്ക് ശക്തമായ സുരക്ഷാ വലയം തീർക്കും എന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. ഓരോ സന്ദർശകരെയും വിശദമായ പരിശോധനയ്ക്ക് വിധേയരാക്കുമെന്നും ഡൽഹി പൊലീസ് പറഞ്ഞു.

ഡൽഹി പൊലീസ് മുഖ്യമന്ത്രിക്ക് മതിയായ സുരക്ഷ നല്കുന്നുണ്ടെന്ന വിലയിരുത്തലിലായിരുന്നു നേരത്തെ ‘Z കാറ്റഗറി’ സുരക്ഷ കേന്ദ്രം പിൻവലിച്ചിരുന്നത്. രേഖ ഗുപ്ത ജനസമ്പർക്ക പരിപാടിയിൽ പങ്കെടുക്കവെ സിവിൽ ലൈൻസ് വസതിയിൽ വെച്ച് ആക്രമണം ഉണ്ടായ പശ്ചാത്തലത്തിലായിരുന്നു ആഭ്യന്തര മന്ത്രാലയം സിആർപിഎഫ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഗു​ജ​റാ​ത്ത് രാ​ജ്കോ​ട്ട് സ്വ​ദേ​ശി രാജേഷ് സക്രിയ എന്നയാൾ മുഖ്യമന്ത്രിക്ക് നേരെ അസഭ്യം പറഞ്ഞുകൊണ്ട് ഭാരമുള്ള വസ്തു എടുത്തെറിഞ്ഞത്. മുഖ്യ​മ​ന്ത്രി​യു​ടെ വ​സ​തിയി​ൽ ആ​ഴ്ച​തോ​റും ന​ട​ക്കാ​റു​ള്ള ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി​യി​ൽ പ​രാ​തി ന​ൽ​കാ​നെ​ന്ന വ്യാ​ജേ​ന​യാ​ണ് ഇയാൾ എത്തിയിരുന്നത്.

മു​ഖ്യ​മ​ന്ത്രി പ​രാ​തി കേ​ൾ​ക്കു​ന്ന​തി​നി​ടെ, ഇയാൾ മു​ന്നോ​ട്ടു​വ​ന്ന് പേ​പ്പ​ർ ന​ൽ​കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു. ആ​ക്ര​മ​ണ​ത്തി​ൽ ത​ല​ക്ക് നേ​രി​യ പരുക്കേറ്റ രേ​ഖ​ ഗുപ്തയെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കുകയും ചെയ്തിരുന്നു. സു​ര​ക്ഷ ഉദ്യോഗസ്ഥർ ആ​ക്ര​മി​യെ കീ​ഴ്പ്പെ​ടു​ത്തി ഡ​ൽ​ഹി ​പൊ​ലീ​സി​ന് കൈ​മാ​റിയിരുന്നു.