ഗൂഡല്ലൂർ പ്രദേശങ്ങളിൽ ഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ പുളിയാം പാറയിൽനിന്നു കോഴികൊല്ലി ഭാഗത്തേക്കുള്ള പാലം തകർന്നു
ഗൂഡല്ലൂർ പ്രദേശങ്ങളിൽ ഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ പുളിയാം പാറയിൽനിന്നു കോഴികൊല്ലി ഭാഗത്തേക്കുള്ള പാലം തകർന്നു. ഇതോടെ പ്രദേശത്തെ മുന്നൂറോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ടത് .കോഴി കൊല്ലി കൊല്ലൂര്‍ കാപ്പു മാളം പ്രദേശങ്ങളിലെ കുടുംബമാണ് ഒറ്റപ്പെട്ടത്. വനത്തിൽ അതി ശക്തമായ മഴയാണ് പെയ്തത് . വനത്തിൽ ചെറിയതോതിലുള്ള ഉരുൾപൊട്ടൽ ഉണ്ടായിട്ടുള്ളതായി അറിയുന്നു. ബുധനാഴ്ച രാത്രിയോടെയാണ് വെള്ളം പൊങ്ങിയത്. അതിശക്തമായ വെള്ളം ഒഴുകി തുടർന്നാണ് പാലം തകർന്നത് മഴ പെയ്തതിനാൽ ഒന്നാം മയിൽ ,പാടന്തറ ,ആലയം പ്രദേശങ്ങളിൽ താഴ്ന്ന…