Headlines

Webdesk

24 മണിക്കൂറിനിടെ 25,467 പേർക്ക് കൂടി കൊവിഡ്; 354 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 25,467 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 354 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതിനോടകം 3,24,74,773 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 39,486 പേർ ഇന്നലെ കൊവിഡിൽ നിന്ന് രോഗമുക്തി നേടി. ഇതിനോടകം 3,17,20,112 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 3,19,551 പേരാണ് ചികിത്സയിൽ കഴിയുന്നത്. 2020 മാർച്ചിന് ശേഷം ഇതാദ്യമായാണ് സജീവ രോഗികളുടെ എണ്ണം ഇത്രയും താഴ്ന്ന നിലയിലെത്തുന്നത്. 97.68 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്….

Read More

അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് സഹായവുമായി ആറ് വിദേശ രാജ്യങ്ങളും

  അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് സഹാ്‌യവുമായി കൂടുതൽ രാജ്യങ്ങൾ. ആറ് വിദേശ രാജ്യങ്ങളാണ് അവരുടെ സ്ഥാപനങ്ങൾക്കായി അഫ്ഗാനിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കുക. അമേരിക്ക, ബ്രിട്ടൻ, ജർമനി, ഫ്രാൻസ്, യുഎഇ, ഖത്തർ രാജ്യങ്ങളാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് സഹായവുമായി എത്തിയിരിക്കുന്നത് ആറ് രാജ്യങ്ങളും അവർക്ക് വേണ്ടി ജോലി ചെയ്യുന്നവരെ കണ്ടെത്തി കാബൂൾ വിമാനത്താവളത്തിൽ നിന്ന് അതാത് രാജ്യങ്ങളിലേക്ക് കൊണ്ടുപോകും. പിന്നീട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ ഡൽഹിയിലെതത്ിക്കും

Read More

അംഗ പരിമിതരുടെ ഒളിമ്പിക്സായ പാരാലിമ്പിക്സിന് ഇന്ന് തിരിതെളിയും

  അംഗ പരിമിതരുടെ ഒളിമ്പിക്സായ പാരാലിമ്പിക്സിന് ഇന്ന് ടോക്യോയില്‍ തിരിതെളിയും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 4:30 മുതലാണ് ഉദ്ഘാടന ചടങ്ങുകൾ. സെപ്തംബർ 5 വരെ നീളുന്ന പാരാലിമ്പിക്സിൽ 54 അംഗ സംഘത്തെയാണ് ഇന്ത്യ അണിനിരത്തുന്നത്. ‘ഒറ്റ മനസോടെ മുന്നോട്ട് നീങ്ങുക”യെന്ന സന്ദേശത്തിലൂന്നിയാണ് പതിനാറാമത് പാരാലിമ്പിക്സ് ടോക്കിയോവിൽ അരങ്ങേറുന്നത്. 135 രാജ്യങ്ങളിൽ നിന്നായി 4,400 കായിക താരങ്ങളാണ് പാരാലിമ്പിക്സിൽ മത്സരിക്കുക.22 കായിക വിഭാഗങ്ങളിലെ 539 ഇനങ്ങളിൽ മെഡലുകൾ നിർണയിക്കപ്പെടും. ബാഡ്മിൻറണും തയ്ക്ക്വാണ്ടോയുമാണ് പുതിയ ഇനങ്ങൾ. ‘നമുക്ക് ചിറകുകൾ ഉണ്ട്’…

Read More

കോവിഡ് രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നകാര്യം അനിശ്ചിതത്വത്തിൽ

    തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നകാര്യം വീണ്ടും അനിശ്ചിതത്വത്തിലായി. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും സെപ്റ്റംബർ ഒന്നിന് ഒമ്പതുമുതലുള്ള ക്ലാസുകൾ ആരംഭിക്കുകയാണ്. കർണാടകത്തിൽ തിങ്കളാഴ്ച സ്കൂൾ തുറന്നു. കേരളത്തിൽ സർവകലാശാലകളും ക്ലാസുകൾ തുടങ്ങിയിട്ടില്ല. പരീക്ഷകൾ മാത്രമാണ് നടക്കുന്നത്. പ്ലസ് വൺ പരീക്ഷ സെപ്റ്റംബർ ആറുമുതൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അതിനുമുന്നോടിയായി അടുത്തയാഴ്ച ഓൺലൈനായി മാതൃകാപരീക്ഷയും നടത്തും. ഒന്നിടവിട്ട ദിവസങ്ങളിലോ ഒന്നിടവിട്ട ആഴ്ചകളിലോ പകുതികുട്ടികളെ വീതമെങ്കിലും സ്കൂളുകളിൽ എത്തിക്കേണ്ടത് അവരുടെ മാനസികവികസനത്തിന് അനിവാര്യമാണെന്ന് അധ്യാപകർ…

Read More

ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു; ഇന്ധനവിലയിൽ കഷ്ടപ്പെട്ട് 15 പൈസ കുറച്ച് കമ്പനികൾ

  ക്രൂഡ് ഓയിൽവില കുത്തനെ ഇടിയുമ്പോഴും രാജ്യത്ത് ഇന്ധനവിലയിൽ വെറും 15 പൈസയുടെ മാത്രം കുറവ് വരുത്തി പെട്രോൾ കമ്പനികൾ. പെട്രോളിനും ഡീസലിനും 15 പൈസ വീതമാണ് കുറച്ചത്. തിരുവനന്തപുരത്ത് പെട്രോൾ വില 103.75 രൂപയും കൊച്ചിയിൽ 101.71 രൂപയുമായി. ഡീസലിന് തിരുവനന്തപുരത്ത് 95.68 രൂപയും കൊച്ചിയിൽ 93.82 രൂപയുമാണ് അന്താരാഷ്ട്ര വിപണിയിൽ ഈ മാസം ക്രൂഡ് ഓയിൽ ബാരലിന് 9 ഡോളറിന്റെ കുറവാണുണ്ടായത്. ഈ ആഴ്ച ഇതുവരെ ക്രൂഡ് നിരക്കിൽ ഏഴ് ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്‌

Read More

കരിപ്പൂർ സ്വർണക്കടത്ത്: അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

  കരിപ്പൂർ സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സാമ്പത്തിക കുറ്റങ്ങൾ പരിഗണിക്കുന്ന കോടതി രണ്ട് തവണ അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ മറ്റ് പ്രതികൾക്ക് ജാമ്യം ലഭിച്ചെന്നും ചോദ്യം ചെയ്യലും മറ്റും പൂർത്തിയായെന്നും അപേക്ഷയിൽ അർജുൻ ആയങ്കി പറയുന്നു. തനിക്കെതിരെ പുതിയ തെളിവുകൾ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈസാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. ജൂൺ 28നാണ് അർജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.

Read More

ചിമ്പാന്‍സിയുമായി പ്രണയത്തിലായി; യുവതിക്ക് മൃഗശാല സന്ദര്‍ശിക്കുന്നതിന് വിലക്ക്

ബ്രസ്സല്‍സ്: ചിമ്പാന്‍സിയുമായി ‘പ്രണയ’ത്തിലായ യുവതിക്ക് മൃഗശാല സന്ദര്‍ശിക്കുന്നതിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തി. ബെല്‍ജിയത്തിലാണ് വിചിത്രമായ സംഭവം നടന്നത്. സ്ഥിരമായി മൃഗശാലയില്‍ എത്തിയിരുന്ന ഇവര്‍ മൃഗശാലയിലെ ഒരു ചിമ്പാന്‍സിയുമായി ‘പ്രണയ’ത്തിലാവുകയായിരുന്നു. കേട്ടാല്‍ വിശ്വസിക്കില്ലെങ്കിലും സംഭവം സത്യമാണ് കഴിഞ്ഞ 4 വര്‍ഷമായി, ആദി ടിമ്മര്‍മാന്‍സ് എന്ന സ്ത്രീ എല്ലാ ആഴ്ചയും വടക്കന്‍ ബെല്‍ജിയത്തിലെ ആന്റ്‌വെര്‍പ് മൃഗശാല സന്ദര്‍ശിക്കുന്നത് പതിവായിരുന്നു. ഈ സമയം മൃഗശാലയിലെ 38 കാരനായ ചിറ്റ എന്ന ചിമ്പാന്‍സിയോടൊപ്പം അവര്‍ കൂടുതല്‍ സമയം ചെലവഴിച്ചു. ഇതോടെ ചിമ്പാന്‍സി മറ്റു ചിമ്പാന്‍സികള്‍ക്കൊപ്പം…

Read More

ഭര്‍ത്താവുമായി വഴക്ക്; ട്രെയിനില്‍ നിന്ന് പിഞ്ചുകുഞ്ഞുമായി പുറത്തേക്ക് ചാടി: രണ്ടുപേര്‍ക്കും ദാരുണാന്ത്യം

ചിറ്റൂര്‍: ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയ യുവതിയും രണ്ട് മാസം പ്രായമുള്ള കുഞ്ഞും മരിച്ചു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ ശ്രീകലഹസ്തിയിലാണ് സംഭവം ചന്ദന എന്ന സ്ത്രീയാണ് മരിച്ചത്. ഇവര്‍ തിരുപ്പതിയിലെ കോളര്‍ഗുണ്ട സ്വദേശിനായ ഇവര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ഒന്‍പതാം ഡിവിഷന്‍ വളണ്ടിയറായി ജോലി ചെയ്യുകയായിരുന്നു. ശനിയാഴ്ച രാത്രി ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്ന് ഇവര്‍ വീട് വിട്ട് ഇറങ്ങി. നെറിഗുണ്ട റെയില്‍വെ സ്റ്റേഷനില്‍വച്ച്‌ ട്രെയിനില്‍ കയറിയ ഇവര്‍ യാത്രയ്ക്കിടെ കുഞ്ഞുമായി ചാടുകയായിരുന്നെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട്…

Read More

കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍; ആദ്യ പരിഗണന ഗുരുതര രോഗങ്ങളുള്ള കുട്ടികള്‍ക്ക്‌

ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍ വിതരണം ആരംഭിച്ചാല്‍ ഗുരുതര രോഗങ്ങളുള്ള കുട്ടികള്‍ക്കായിരിക്കും ആദ്യം വാക്സിന്‍ നല്‍കുകയെന്ന് നാഷണല്‍ ഇമ്യൂണൈസേഷന്‍ ടെക്‌നിക്കല്‍ അഡ്‌വൈസറി ഗ്രൂപ്പ്(എന്‍.ടി.എ.ജി.ഐ.). പ്രായപൂര്‍ത്തിയായവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനായിരിക്കും പ്രഥമ പരിഗണനയെന്ന് എന്‍.ടി.എ.ജി.ഐ. മേധാവി എന്‍.കെ. അറോറ പറഞ്ഞു. ഭാരത് ബയോടെക്കിന്റെ കുട്ടികള്‍ക്കുള്ള വാക്‌സിന് അംഗീകാരം നല്‍കുന്നതിനുള്ള നടപടികള്‍ സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യമോ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 12-18 ഇടയിലുള്ള വയസ്സുകർക്ക് സൈഡസ് കാഡിലയുടെ സൈക്കോവ്-ഡി വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന്‌ കേന്ദ്രം കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.

Read More

സെപ്തംബര്‍ മുതല്‍ സ്‌കൂളുകളും അങ്കണവാടികളും തുറക്കും

ഹൈദരാബാദ്: സെപ്തംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും അങ്കണവാടികളും തുറന്നു പ്രവര്‍ത്തിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു .കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും ഇവ പ്രവര്‍ത്തിക്കുക. മാസ്‌കും സാനിറ്റൈസറും സാമൂഹിക അകലവും കര്‍ശനമായി ഉറപ്പാക്കുമെന്നും റാവു പറഞ്ഞു. അതേസമയം കര്‍ണാടകയില്‍ സ്‌കൂളുകള്‍ തുറന്നു. 18 മാസങ്ങള്‍ക്കു ശേഷമാണ് 9ാം ക്ലാസ് മുതല്‍ പ്രീ യൂണിവേഴ്‌സിറ്റി വരെയുള്ള ക്ലാസ് തുടങ്ങിയത്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഒന്നിടവിട്ട ദിവസങ്ങളിലാണ് ക്ലാസ്. സ്‌കൂള്‍ ഇല്ലാത്ത ദിവസങ്ങളില്‍ ഓണ്‍ലൈന്‍ പഠനം തുടരും….

Read More