Webdesk

ബീഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കില്ല: തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഡല്‍ഹി: ബീഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്നുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. കൃത്യസമയത്ത് തിരഞ്ഞെടുപ്പ് നടക്കുമെന്നും കോവിഡ് സ്ഥിതി കണക്കിലെടുത്ത് ഒരുക്കങ്ങള്‍ നടത്തുകയാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ ആവര്‍ത്തിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Read More

കാലവര്‍ഷം: വയനാട്ടിൽ 14.18 കോടി രൂപയുടെ കൃഷി നാശം

കൽപ്പറ്റ:ശക്തമായ കാലവര്‍ഷത്തില്‍ വയനാട് ജില്ലയുടെ കാര്‍ഷിക മേഖലയ്ക്ക് 14.184 കോടി രൂപയുടെ നാശനഷ്ടം നേരിട്ടതായി പ്രാഥമിക കണക്ക്. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് കുരുമുളക് കര്‍ഷകര്‍ക്കാണ്. 180 ഹെക്ടര്‍ സ്ഥലത്തെ 62082 കുരുമുളക് വളളികള്‍ നശിച്ചു. 4.65 കോടി രൂപയുടെ നാശനഷ്ടമാണ് കുരുമുളക് കൃഷിക്കുണ്ടായത്. നാശനഷ്ടത്തില്‍ രണ്ടാം സ്ഥാനം വാഴ കൃഷിക്കാണ്. 236.24 ഹെക്ടര്‍ സ്ഥലത്തെ 590600 വാഴയാണ് കാറ്റിലും മഴയിലും നശിച്ചത്. 2.86 കോടി രൂപയുടെ നാശനഷ്ടമാണ് വാഴകൃഷിയില്‍ കണക്കാക്കുന്നത്. ഇഞ്ചി കൃഷിക്ക് 2.36 കോടിയുടെ നാശമുണ്ട്….

Read More

കൊവിഡ് പ്രതിസന്ധിക്കാലത്തും സ്കൂൾ മാനേജ്മെൻ്റുകൾ ഫീസിന് വേണ്ടി ബുദ്ധിമുട്ടിക്കുന്നു

തിരുവനന്തപുരം: ഈ കോവിഡ് പ്രതിസന്ധി കാലത്തും ജോലി ഇല്ലാതെ ഒത്തിരി പ്രയാസം അനുഭവിക്കുന്നവരുടെയും, അവരുടെ കുടുംബത്തിൻ്റെയും അവസ്ഥയാണ് ഈ പറയുന്നത്. സ്കൂൾ മാനേജ്മെന്റ് ഫീസിന് വേണ്ടി ബുദ്ധിമുട്ടിക്കുന്ന അവസ്ഥ. പാഠംപുസ്തകത്തിന് നേരത്തെ ക്യാഷ് വാങ്ങിച്ചു. ഇപ്പോൾ ഫീസ് അടച്ചാൽ മാത്രമെ പാഠംപുസ്തകം തരികയുള്ളൂ എന്നാണ് സ്കൂൾ അധികൃതർ പറയുന്നത്, അതും തലസ്ഥാന നഗരിയിലെ പ്രമുഖ സ്കൂളിൽ നിന്നുമുള്ള മറുപടി. ഓരോ ഡിവിഷനും വേറെ വേറെ തുകയാണ്. സ്കൂൾ തുറന്നില്ലെങ്കിലും ഫീസിന് ഒരു കുറവും ഇല്ല. കൊവിഡും, ലോക്ക്…

Read More

കോവിഡ് 19:സുൽത്താൻ ബത്തേരി നഗരസഭയിൽ ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും പിൻവലിച്ചു.

കോവിഡ് വ്യാപനത്തിൻ്റെ രൂക്ഷത ഉൾക്കൊണ്ട് ബത്തേരി നഗരസഭയിൽ ആഗസ്ത് 5 മുതൽ സെപ്തംബർ 5 വരെ ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും ഓണം പ്രമാണിച്ച് പിൻവലിച്ചു. ബത്തേരിയിൽ മുനിസിപ്പൽ അധികൃതർ ,ആരോഗ്യ വിഭാഗം ,പോലീസ് ,വ്യാപാരികൾ ,സംഘടനാ പ്രതിനിധികൾ തുടങ്ങിയവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. കോവിഡ് വ്യാപനം മഴ കനക്കുന്നതോടെ കൂടാൻ സാധ്യത ഉണ്ടെന്ന ആരോഗ്യ വിഭാഗത്തിൻ്റെ കണ്ടെത്തലിനെ തുടർന്നുള്ള മുൻകരുതൽ എന്ന നിലയിലായിരുന്നു നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ യോഗം തീരുമാനിച്ചത് .വാഹനങ്ങൾ നിരത്തിലിറങ്ങുന്നതിനും, കടകൾ തുറക്കുന്നതിനും അടക്കുന്നതിനും വഴിയോര…

Read More

ജമ്മു കാശ്മീരിൽ 4ജി ഇന്റർനെറ്റ് സേവനം പുന:സ്ഥാപിക്കുന്നു; ആഗസ്റ്റ് 16 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ

ഒരു വർഷത്തിന് ശേഷം ജമ്മു കാശ്മീരിൽ 4ജി ഇന്റർനെറ്റ് സേവനം കേന്ദ്രസർക്കാർ പുന:സ്ഥാപിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ജമ്മുവിലെയും കാശ്മീരിലെയും ഓരോ ജില്ലകളിൽ ഓഗസ്റ്റ് 16 മുതൽ 4ജി സൗകര്യം ഏർപ്പെടുത്തുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു നിയന്ത്രണരേഖയ്ക്കും അന്താരാഷ്ട്ര അതിർത്തിക്കും സമീപമുള്ള ഒരു പ്രദേശത്തും 4ജി ഇന്റർനെറ്റ് സേവനം അനുവദിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ഭീകരവാദ പ്രവർത്തനങ്ങൾ കുറവുള്ള പ്രദേശങ്ങളിലാണ് സൗകര്യങ്ങൾ ആദ്യം എത്തിക്കുക. രണ്ട് മാസത്തെ നിരീക്ഷണത്തിന് ശേഷം സാഹചര്യങ്ങൾ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും കേന്ദ്രം അറിയിച്ചു. ജമ്മു…

Read More

പെട്ടിമുടിയിൽ രക്ഷാപ്രവർത്തനം തുടരുന്നു; മരണസംഖ്യ 51 ആയി

ഇടുക്കി രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടലുണ്ടായ ദുരന്തഭൂമിയിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ മരണസംഖ്യ 51 ആയി. കനത്ത മഴയിലും മണ്ണിടിച്ചിലിലും രക്ഷാപ്രവർത്തനം മേഖലയിൽ തുടരുകയാണ് അപകടം നടന്നതിന് ഏറെ ദൂര നദിയിൽ നിന്നാണ് ഇന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇനി 19 പേരെ കൂടി കണ്ടെത്തേണ്ടതായുണ്ട്. ഇതിൽ ഭൂരിഭാഗവും കുട്ടികളാണ്. കനത്ത മഴയും വെള്ളക്കെട്ടും ഉരുൾപൊട്ടലിൽ ഒലിച്ചിറങ്ങിയ വലിയ പാറക്കൂട്ടങ്ങളുമാണ് രക്ഷാപ്രവർത്തനത്തെ ദുഷ്‌കരമാക്കുന്നത്. ഡ്രോൺ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് നദി കേന്ദ്രീകരിച്ചാണ് ഇപ്പോൾ തെരച്ചിൽ നടക്കുന്നത്….

Read More

ഫോൺ വിളിക്കുമ്പോഴുളള കൊവിഡ് സന്ദേശം അവസാനിപ്പിച്ച് ബിഎസ്എൻഎൽ

ഫോൺ വിളിക്കുമ്പോൾ കേൾക്കുന്ന കൊവിഡിനെക്കുറിച്ചുളള ബോധവത്കരണ സന്ദേശങ്ങൾ നിർത്താൻ ബിഎസ്എൻഎൽ തീരുമാനിച്ചു. അടിയന്തര സന്ദർഭങ്ങളിലും, അപകടങ്ങളിലും കുടുങ്ങുന്നവർക്ക് ഫോൺ വിളിക്കുമ്പോൾ ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് ബിഎസ്എൻഎൽ നടപടി. സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് വെളളപ്പൊക്ക, ഉരുൾപ്പൊട്ടൽ ഭീഷണി നിലനിന്ന സാഹചര്യത്തിൽ ഇതിനെതിരെ കടുത്ത വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. അത്യാവശത്തിന് വിളിക്കുമ്പോൾ മിനിറ്റുകളോളം കൊവിഡ് സന്ദേശങ്ങളാണ് കേൾക്കുന്നത്. ആംബുലൻസ് സഹായം അഭ്യർത്ഥിച്ച് വിളിക്കുമ്പോഴും ആദ്യം ഇതാണ് കേൾക്കുക. നടൻ ഷെയ്ൻ നീ​ഗം അടക്കമുളളവർ ഇതിനെതിരെ…

Read More

വയനാട്ടിൽ വീണ്ടും കോവിഡ് മരണം: മരിച്ചത് കെല്ലൂർ പഴഞ്ചേരിക്കുന്ന് സ്വദേശി

മാനന്തവാടി താലൂക്കിലെ പനമരം പഞ്ചായത്തിൽ പ്പെട്ട കാരാക്കാമല കെല്ലൂർ പഴഞ്ചേരി ക്കുന്ന് സ്വദേശി എറുമ്പയിൽ മൊയ്തു (65) ആണ് മരിച്ചത്. വൃക്ക , കരൾ രോഗ ബാധയെ തുടർന്ന് ദീർഘനാൾ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്ന മൊയ്തു ചികിൽസക്ക് ശേഷം നടത്തിയി പരിശോധനയിൽ കോവി ഡ് പോസറ്റീവി സ്ഥിരീകരിച്ചതിനെ തുടർന്ന് മാനന്തവാടി ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാണ് രോഗം ബാധിച്ചത്. ഇദ്ദേഹത്തിൻറെ മകളെയും മകനെയും കൊവിഡ് പോസറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ നിന്നാണ്…

Read More

സ്കൂളുകൾ ഉടൻ തുറക്കില്ല; ഈ വർഷം ‘സീറോ അക്കാദമിക് ഇയർ’ആക്കാൻ ആലോചനയിൽ കേന്ദ്രം

ഡൽഹി: കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കാനിടയില്ല. നിലവിലെ സാഹചര്യം അനുകൂലമല്ലെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഇന്നലെ ചേർന്ന യോഗമാണ് വിലയിരുത്തൽ നടത്തിയത്. ഈ അക്കാദമിക വർഷത്തെ സീറോ അക്കാദമിക് ഇയർ ആയി പരിഗണിക്കാനും ആലോചനയുണ്ട്. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 223 ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,601 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 22,68,675 ആയി. 871 കൊവിഡ് മരണങ്ങൾ…

Read More

ചെറുപുഴയിൽ സഹോദരങ്ങൾ തമ്മിൽ സംഘർഷം; ജ്യേഷ്ഠന്റെ വെട്ടേറ്റ് അനിയന് ഗുരുതര പരുക്ക്

കണ്ണൂർ ചെറുപുഴയിൽ സഹോദരങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ഒരാൾക്ക് വെട്ടേറ്റു. രാജഗിരി തച്ചിലേടത്ത് ഡാർവിനാണ് വെട്ടേറ്റത്. ഇയാളുടെ മൂത്ത സഹോദരൻ വിജിയാണ് വാക്കത്തി ഉപയോഗിച്ച് ഡാർവിനെ വെട്ടിയത്. ഡാർവിൻ തന്നെ ഉപദ്രവിക്കുന്നുവെന്ന് കാണിച്ച് വിജി മുമ്പ് പോലീസിൽ പരാതി നൽകിയിരുന്നു. ഇവർ തമ്മിൽ സംഘർഷം പതിവാണ്. ഉപദ്രവം സഹിക്കവയ്യാതെയാണ് ഡാർവിനെ വെട്ടിയതെന്ന് വിജി പറയുന്നു വാക്കത്തി കൊണ്ടുള്ള വെട്ടേറ്റ് ഡാർവിന് ഗുരുതരമായി പരുക്കേറ്റു. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

Read More