Webdesk

പവന് ഇന്ന് 400 രൂപ കുറഞ്ഞ് സ്വർണ വില

സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും കുറവ്. പവന് ഇന്ന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില പവന് 41200 രൂപയായി. ഗ്രാമിന് 5150 രൂപയാണ് വില തിങ്കളാഴ്ചയും പവന് 400 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. രണ്ട് ദിവസത്തിനിടെ 800 രൂപയുടെ കുറവാണ് ഉണ്ടായത്. വെള്ളിയാഴ്ച പവന്റെ വില 42,000 രൂപയിലെത്തിയിരുന്നു.

Read More

24 മണിക്കൂറിനിടെ 53,601 പേർക്ക് കൂടി കൊവിഡ്, 871 മരണം; രാജ്യത്ത് രോഗവ്യാപനം രൂക്ഷമായി തുടരുന്നു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 53,601 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരീച്ചു. 871 മരണങ്ങളും ഒരു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 22,68,675 ആയി ഉയർന്നു. 45,257 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ കൊവിഡ് മരണനിരക്ക് 1.99 ശതമനമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആശ്വാസമായി രോഗമുക്തി നിരക്ക് ഉയർന്നിട്ടുണ്ട്. 70 ശതമാനത്തിലേക്ക് രോഗമുക്തി നിരക്ക് ഉയരുകയാണ്. ഇതിനോടകം 15,83,483 പേർ രോഗമുക്തി നേടി. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കർണാടക…

Read More

മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. നാല് വടക്കൻ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ മുന്നറിയിപ്പില്ല. Kerala മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് 11th August 2020 MJ News Desk Share with your friends 0 Shares സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. നാല് വടക്കൻ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്…

Read More

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കണ്ണൂരിൽ ചികിത്സയിൽ കഴിഞ്ഞ കാസർകോട് സ്വദേശി

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് വീണ്ടും മരണം. കാസർകോട് മഞ്ചേശ്വരം വൊർക്കാടി സ്വദേശി പി കെ അബ്ബാസ് ആണ് മരിച്ചത്. 55 വയസ്സായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് കഴിഞ്ഞാഴ്ചയാണ് ഇദ്ദേഹത്തെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നാണ് കൊവിഡ് സ്ഥിരീകരിച്ചത്. അബ്ബാസിന്റെ കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Read More

ട്രംപിന്റെ വാർത്താ സമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവെപ്പ്; അക്രമിയെ പിടികൂടി

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വാർത്താ സമ്മേളനം നടത്തുന്നതിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവെപ്പ്. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു വീഴ്ത്തി. ട്രംപിനെ ഉദ്യോഗസ്ഥർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. അക്രമിയെ പിടികൂടിയ ശേഷമാണ് ട്രംപ് വാർത്താ സമ്മേളനം പുനരാരംഭിച്ചത്. വാർത്താ സമ്മേളനം നടത്തുന്നതിനിടെ ട്രംപിനെ ഉദ്യോഗസ്ഥർ തടസ്സപ്പെടുത്തി അകത്തേക്ക് കൊണ്ടുപോകുകയായിരുന്നു. പത്ത് മിനിറ്റിന് ശേഷം തിരിച്ചെത്തിയ ട്രംപ് തന്നെയാണ് പുറത്ത് വെടിവെപ്പ് നടന്ന കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഉദ്യോഗസ്ഥരുടെ ഇടപെടലിനെ ട്രംപ് അഭിനന്ദിക്കുകയും ചെയ്തു.

Read More

രാജ്യത്ത് സ്കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ സമയക്രമം ഒന്നും നിശ്ചയിച്ചിട്ടില്ല; കേന്ദ്രസര്‍ക്കാർ

കൊവിഡ് ഭീഷണിയെ തുടര്‍ന്ന് രാജ്യത്തെ സ്കൂളുകള്‍ പൂര്‍ണ്ണമായും അടഞ്ഞ് കിടക്കുകയാണ്. ഇന്ത്യയിൽ സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് സമയക്രമായിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി . കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡ് മാത്രമാണ് കേന്ദ്രത്തോട് സ്കൂള്‍ തുറക്കണം എന്ന ആവശ്യം ഉന്നയിച്ചത്. ഈ കാര്യങ്ങള്‍ കേന്ദ്ര വിദ്യഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ പാര്‍ളിമെന്‍ററി കമ്മിറ്റിയെ ധരിപ്പിച്ചു മുന്‍പ് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിലെ സ്കൂള്‍ വിദ്യാഭ്യാസ സക്ഷരത വിഭാഗം രാജ്യത്ത് സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട വിവിധ സംസ്ഥാനങ്ങളിലെയും,കേന്ദ്രഭരണ പ്രദേശങ്ങളിലെയും രക്ഷിതാക്കളുടെ അഭിപ്രായങ്ങള്‍ സ്വരൂപിക്കാന്‍ അതാത്…

Read More

ബെയ്‌റൂട്ട് സ്‌ഫോടനം; ലെബനന്‍ പ്രധാനമന്ത്രി രാജിവെച്ചു

ലെബനൻ: ബയ്‌റൂട്ടിലെ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായ ശക്തമായ ജനരോഷത്തെ തുടര്‍ന്ന് ലെബനന്‍ പ്രധാനമന്ത്രി ഹസ്സന്‍ ദിയാബ് രാജിവെച്ചു. പ്രധനമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയും പിരിച്ചു വിട്ടു. തിങ്കളാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ രാജി.ആരോഗ്യമന്ത്രി ഹമാദ് ഹസ്സനാണ് ഇക്കാര്യം അറിയിച്ചത്. ആഗസ്റ്റ് നാലാം തിയതിയാണ് ബെയ്‌റൂട്ടിലെ തുറമുഖത്ത് വന്‍ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ 160 ഓളം പേര്‍ കൊല്ലപ്പെടുകയും 6000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഒരു ആഴ്ചയായി ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ഇതേ തുടര്‍ന്നാണ് രാജി.

Read More

വനംവകുപ്പിന്റെ കസ്റ്റഡിയിൽ മരിച്ച മത്തായിയുടെ മൃതദേഹം സംസ്‌കരിക്കാതെ ബന്ധുക്കൾ; 14 ദിവസം പിന്നിട്ടു

വനംവകുപ്പ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ പത്തനംതിട്ട ചിറ്റാറിലെ ഫാം ഉടമ മത്തായിയുടെ മൃതദേഹം പതിനാല് ദിവസമായിട്ടും സംസ്‌കരിക്കാതെ ബന്ധുക്കൾ. കേസിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടിലാണ് കുടുംബം കഴിഞ്ഞ മാസം 28നാണ് മത്തായിയെ ഫാമിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും രണ്ട് മക്കളും അമ്മയും വിധവയായ സഹോദരിയുടെയും ഏക അത്താണിയായിരുന്നു മത്തായി. യുവാവിനെ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത നടപടി തന്നെ നിയമലംഘനമായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും…

Read More

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി പിന്നിട്ടു; മരണസംഖ്യ 7.37 ലക്ഷമായി

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി രണ്ട് ലക്ഷം പിന്നിട്ടു. ജോൺസ് ഹോപ്ക്‌സിൻ സർവകലാശാലയുടെ കണക്കുകൾ പ്രകാരം 2,02,3,0000 പേർക്കാണ് ലോകത്ത് കൊവിഡ് സ്ഥിരീകരീച്ചത്. 7.37 ലക്ഷം പേർ കൊവിഡ് ബാധിച്ച് മരിച്ചു. അതിവേഗം കൊവിഡ് വ്യാപിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ് അമേരിക്കയിൽ കഴിഞ്ഞ ദിവസം 45,000ത്തിലേറെ പേർക്കും ബ്രസീലിൽ 21,000ത്തിലേറെ പേർക്കുമാണ് രോഗബാധ. അതേസമയം ഇന്ത്യയിൽ 60,000ത്തിലേറെ പേർക്കാണ് പ്രതിദിന വ്യാപനം. റഷ്യയിൽ അയ്യായിരത്തിലേറെ പേർക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചു…

Read More

ഒടിടി റിലീസിനൊരുങ്ങി ടൊവിനോ ചിത്രം ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’

ടൊവിനോ തോമസ് ചിത്രം ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’ ഒടിടി റിലീസിനൊരുങ്ങുന്നു. ഓണ്‍ലൈന്‍ റിലീസ് ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാവ് ആന്റോ ജോസഫ് വിവിധ സിനിമാസംഘടനകള്‍ക്ക് കത്ത് നല്‍കി. കോവിഡ് ലോക്ഡൗണിനിടെ ചിത്രത്തിന്റെ വ്യാജ പതിപ്പ് ഓണ്‍ലൈന്‍ ചോര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണവും ആരംഭിച്ചിരുന്നു. ചിത്രം ഓണം റിലീസായി എത്തിക്കാനാണ് ശ്രമം. വീണ്ടും വ്യാജ പതിപ്പ് പുറത്തിറങ്ങും എന്ന ആശങ്കയിലാണ് ഒടിടി റിലീസിന് ഒരുങ്ങുന്നതെന്ന് നിര്‍മ്മാതാവ് അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഓണം റിലീസായി ചിത്രം എത്തിക്കാനാണ് ശ്രമമെന്നും റിപ്പോര്‍ട്ടുകളുണ്ട്….

Read More