Headlines

Webdesk

രാജ്യത്ത് തൽക്കാലം കൊവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് ഇല്ല

  രാജ്യത്ത് തൽക്കാലം കൊവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് ഉണ്ടാവില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. ബൂസ്റ്റർ ഡോസ് വേണ്ടെന്നാണ് നീതി ആയോഗ് തീരുമാനം. ആരോഗ്യ രംഗത്തെ വിദഗ്ദ്ധരും ഇക്കാര്യം ശുപാർശ ചെയ്തിട്ടില്ലെന്നാണ് വിദഗ്ദ്ധ സമതി അദ്ധ്യക്ഷൻ വി കെ പോൾ പറയുന്നത്. കൊവിഡ് വാക്സിൻ രണ്ടു ഡോസ് എടുത്താലും ഡെൽറ്റ വകഭേദത്തെ ചെറുക്കാനാവില്ലെന്ന് അഭിപ്രായം ഉയർന്നതോടെയാണ് ബൂസ്റ്റർ ഡോസ് നൽകണമെന്ന ആവശ്യം ഉണ്ടായത്. എന്നാൽ, രണ്ടുഡോസ് എടുത്തവരിൽ കൊവിഡ് വരുന്നത് വളരെ കുറവാണെന്നതും വീണ്ടും രോഗം വന്നാൽ…

Read More

കാബൂൾ വിമാനത്താവളത്തിന്‌ പുറത്ത് തിക്കിലും തിരക്കിലുംപെട്ട് ഏഴ് പേർ മരിച്ചു

അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ വിമാനത്താവളത്തിന് പുറത്ത് തിക്കിലും തിരക്കിലുംപെട്ട് ഏഴ് പേർ മരിച്ചു. ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയമാണ് വാർത്ത പുറത്തുവിട്ടത്. അഫ്ഗാൻ പൗരൻമാരാണ് മരിച്ച ഏഴ് പേരും. രാജ്യം വിടാനായി ആയിരക്കണത്തിന് ആളുകളാണ് വിമാനത്താവളത്തിന് പുറത്ത് തിക്കും തിരക്കും കൂട്ടുന്നത്. നിലവിലെ സാഹചര്യം ഏറെ വെല്ലുവിളി ഉയർത്തുന്നതാണെന്നും ജനങ്ങൾക്ക് പരമാവധി സുരക്ഷ നൽകാനാണ് ശ്രമമെന്നും ബ്രിട്ടൻ അറിയിച്ചു. രാജ്യം വിടാനായി ആയിരക്കണത്തിന് ആളുകളാണ് വിമാനത്താവളത്തിന് പുറത്ത് തിക്കും തിരക്കും കൂട്ടുന്നത്. നിലവിലെ സാഹചര്യം ഏറെ വെല്ലുവിളി ഉയർത്തുന്നതാണെന്നും…

Read More

സഭാ സമ്മേളനത്തിൽ പങ്കെടുക്കാതെ അൻവർ ആഫ്രിക്കയിൽ; ഗുരുതര ചട്ടലംഘനമെന്ന് കെ മുരളീധരൻ

നിലമ്പൂർ എംഎൽഎ പിവി അൻവർ സഭാ സമ്മേളനത്തിൽ പങ്കെടുക്കാതെ ആഫ്രിക്കയിൽ സ്വർണഖനനത്തിന് പോയത് ഗുരുതര ചട്ടലംഘനമെന്ന് കെ മുരളീധരൻ എംപി. അൻവറിന്റെ മോശം പ്രതികരണത്തിൽ മുഖ്യമന്ത്രി മറുപടി പറയണം. ജനങ്ങളോട് എംഎൽഎയെ കൊണ്ട് മാപ്പ് പറയിപ്പിക്കണമെന്നും മുരളീധരൻ പറഞ്ഞു. എല്ലാവരെയും തൃപ്തിപ്പെടുത്തി ഡിസിസി പുനഃസംഘടന സാധ്യമാകില്ലെന്നും മുരളീധരൻ പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റി പുനഃസംഘടനാ പട്ടിക ഏത് നിമിഷവും പുറത്തിറങ്ങും. തന്റെ നിർദേശങ്ങൾ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ തള്ളിക്കൊണ്ടുള്ള നടപടി വേണ്ടെന്നാണ്…

Read More

24 മണിക്കൂറിനിടെ 30,948 പേർക്ക് കൂടി കൊവിഡ്; 403 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,948 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 403 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. 38,487 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 3,24,24,234 ആയി ഉയർന്നു രാജ്യത്ത് ഇതിനോടകം 4,34,367 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 3,53,398 പേരാണ് ചികിത്സയിൽ കഴിയുന്നത്. 152 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.57 ശതമാനമായി ഉയർന്നു ഇതിനോടകം 3,16,36,469…

Read More

ഒരാൾ പോലും ഓണക്കിറ്റ് കിട്ടാതെ മടങ്ങിപ്പോകേണ്ടി വന്നിട്ടില്ലെന്ന് മന്ത്രി ജി ആർ അനിൽ

  ഓണക്കിറ്റ് വാങ്ങാനെത്തിയ ഒരാൾക്ക് പോലും കിറ്റ് കിട്ടാതെ മടങ്ങിപ്പോകേണ്ടി വന്നിട്ടില്ലെന്ന് ഭക്ഷ്യ സിവിൽ വകുപ്പ് മന്ത്രി ജി ആർ അനിൽ. 71 ലക്ഷം പേർ കിറ്റുകൾ വാങ്ങി. നേരിട്ട് കൊണ്ടുപോയി കൊടുത്തിട്ടുള്ള കിറ്റുകളുടെ കണക്ക് കൂടി ഉൾപ്പെടുത്താനുണ്ടെന്നും മന്ത്രി അറിയിച്ചു. ഓണക്കിറ്റിലെ ഏലത്തിന്റെ ഗുണനിലവാരം സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ആരോപണം തെറ്റാണ്. ഇ ടെൻഡർ വഴിയാണ് ഏലം സംഭരിച്ചത്. ഇതുവഴി കർഷകർക്ക് നേരിട്ട് പ്രയോജനം ലഭിച്ചു. പ്രതിപക്ഷ ആരോപണത്തിൽ ഒരു അടിസ്ഥാനവുമില്ലെ്‌നും മന്ത്രി പറഞ്ഞു.

Read More

ആലപ്പുഴയിൽ നിയന്ത്രണം വിട്ട സ്‌കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു

  ആലപ്പുഴയിൽ ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് യുവാക്കൾ മരിച്ചു. ആലപ്പുഴ വെൺമണിയിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട സ്‌കൂട്ടർ വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. ഗോപൻ, അനീഷ്, ബാലു എന്നിവരാണ് മരിച്ചത്. ഒരാൾ സംഭവസ്ഥലത്തും രണ്ട് പേർ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.

Read More

അഫ്ഗാനിൽ കുടുങ്ങിയ മലയാളികൾ അടക്കമുള്ളവരെ ഡൽഹിയിൽ എത്തിച്ചു

  അഫ്ഗാനിൽ കുടുങ്ങിയ മലയാളികളെ തിരികെ ഇന്ത്യയിലെത്തിച്ചു. ഇന്ന് രാവിലെ കാബൂളിൽ നിന്ന് ഗാസിയാബാദിലെത്തിയ വ്യോമസേനയുടെ സി 17 വിമാനത്തിലാണ് ഇവരെ തിരികെയെത്തിച്ചത്. 168 പേരുമായാണ് വ്യോമസേനാ വിമാനം ഗാസിയാബാദിലെ ഹിന്റൺ ബേസിൽ ലാൻഡ് ചെയ്തത് അഫ്ഗാനിൽ നിന്ന് ഇന്ന് മാത്രം 390 പേരെയാണ് ഡൽഹിയിൽ എത്തിച്ചത്. പരിശോധനകൾക്ക് ശേഷമാണ് താലിബാൻ ഇവരെ വിമാനത്താവളത്തിലേക്ക് കടത്തിവിട്ടത്. മലയാളികൾക്കൊപ്പം ഡൽഹിയിലെത്തിയ സംഘത്തിൽ അഫ്ഗാനിലെ എംപിമാരുമുണ്ട്. ഇന്ന് രാവിലെ 222 പേരെയും ഇന്ത്യയിൽ എത്തിച്ചിരുന്നു.

Read More

പെൺകുട്ടിയുമായി വാട്‌സ്ആപ്പിൽ ചാറ്റ് ചെയ്തെന്ന് ആരോപിച്ച് തിരൂർ ചെറിയമുണ്ടത്ത് യുവാവിന് സദാചാര ഗുണ്ടകളുടെ ക്രൂരമർദ്ദനം

മലപ്പുറം: തിരൂർ ചെറിയമുണ്ടത്ത് യുവാവിന് സദാചാര ഗുണ്ടകളുടെ ക്രൂരമർദ്ദനം. 23 കാരനായ സൽമാനുൽ ഹാരിസിനെയാണ് ഒരു സംഘം യുവാക്കൾ വഴി തടഞ്ഞ് ആക്രമിച്ചത്. ഒരു പെൺകുട്ടിയുമായി വാട്‌സ്ആപ്പിൽ ചാറ്റ് ചെയ്തെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. മർദ്ദനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈൽ ഫോണിൽ പകർത്തിയ അക്രമിസംഘം ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇന്നലെ വെെകിട്ട് നാല് മണിയോടെയായിരുന്നു ആക്രമണം. സംഭവത്തില്‍ സൽമാനുൽ ഹാരിസിന്റെ അമ്മ സുഹ്റ പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന മകനെതിരെയാണ് ആക്രമണമുണ്ടായതെന്ന്…

Read More

‘ഓണകിറ്റിലെ ഏലയ്ക്ക ഗുണനിലവാരമുള്ളത് തന്നെ’; പ്രതിപക്ഷ ആരോപണം തള്ളി സപ്ലൈക്കോ

കൊച്ചി: ഓണകിറ്റിലെ ഏലയ്ക്ക ഗുണനിലവാരമില്ലെന്ന പ്രതിപക്ഷ ആരോപണം തള്ളി സപ്ലൈക്കോ. ഇടുക്കിയിലെ കർഷക സംഘങ്ങളടക്കം കേരളത്തിൽ നിന്നുള്ള നാല് കമ്പനികൾക്കാണ് ഏലം വിതരണത്തിനുള്ള ഓർഡർ നൽകിയത്. തമിഴ്നാട്ടിലെ ഇടനിലക്കാരുടെ ഇടപെടൽ ഏലയ്ക്ക വിതരണത്തിൽ ഉണ്ടായിട്ടില്ലെന്നും സപ്ലൈകോ എംഡി അലി അസ്കർ പാഷ ഒരു സ്വകാര്യ ചാനലിനോട്  പറഞ്ഞു. സർക്കാർ വിതരണത്തിന് തയ്യാറാക്കിയ 85 ലക്ഷം ഓണക്കിറ്റിലെ ഏലയ്ക്കയ്ക്ക് ഗുണനിലവാരമില്ലെന്നും ഇവ കൂടിയ വിലയ്ക്കാണ് വാങ്ങിയതെന്നുമാണ് പ്രതിപക്ഷ ആരോപണം. എന്നാൽ ഈ ആരോപണം തള്ളുകയാണ് സ്പ്ലൈകോ. കിറ്റ് ഒന്നിൽ…

Read More

ലോട്ടറി വില്‍പ്പന നടത്തി പഠിപ്പിച്ച അച്ഛന്റെ ആഗ്രഹം സഫലമാക്കി മകള്‍ രാഖി. ബങ്കളം ലക്ഷം വീട് കോളനിക്കാരുടെ പ്രിയപ്പെട്ട രാഖിമോള്‍ ഇനി മുതല്‍ ഡോക്ടറാണ്

ലോട്ടറി വില്‍പ്പന നടത്തി പഠിപ്പിച്ച അച്ഛന്റെ ആഗ്രഹം സഫലമാക്കി മകള്‍ രാഖി. ബങ്കളം ലക്ഷം വീട് കോളനിക്കാരുടെ പ്രിയപ്പെട്ട രാഖിമോള്‍ ഇനി മുതല്‍ ഡോ. രാഖിയാണ്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് ഈ വര്‍ഷം എം ബി ബി എസ് പാസായി അവിടെ തന്നെ ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ് ഡോ. രാഖി. ബങ്കളം ലക്ഷം വീട് കോളനിയിലെ ടി വി രാഘവന്‍, വി എം ശോഭന ദമ്പതികള്‍ക്ക് ഇത് സ്വപ്ന സാക്ഷാത്കാരം കൂടിയാണ്. കഴിഞ്ഞ 15 വര്‍ഷത്തിലധികമായി…

Read More