കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിൽ ആരോഗ്യവകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മന്ത്രി വീണ ജോർജ്
സംസ്ഥാനത്ത് കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിൽ ആരോഗ്യവകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. യുഡിഎഫ് എംഎൽഎമാരുടെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. സർക്കാർ കണക്കും ഇൻഫർമേഷൻ കേരളാ മിഷൻ കണക്കും തമ്മിൽ ഏഴായിരം മരണങ്ങളുടെ അന്തരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള ചോദ്യത്തിന് വ്യക്തത വരുത്താതെയാണ് മന്ത്രിയുടെ മറുപടി സംസ്ഥാനതല ഡെത്ത് ഓഡിറ്റ് സമിതിയെ കുറിച്ച് മറുപടിയിൽ പരാമർശിക്കുന്നില്ല. കൊവിഡ് ബാധിതരുടെ മരണം സംബന്ധിച്ച വിവരം സർക്കാർ മറച്ചുവെക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. മുഖ്യമന്ത്രി പുറത്തുവിട്ട കണക്കും കേരളാ മിഷന്റെ കണക്കുകളും തമ്മിലുള്ള…
