ബസില്‍ സ്റ്റാലിന്‍റെ മിന്നല്‍ സന്ദര്‍ശനം; അമ്പരന്ന് യാത്രക്കാര്‍
സര്‍ക്കാര്‍ ബസില്‍ മിന്നല്‍ സന്ദര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ബസില്‍ കയറിയ മുഖ്യമന്ത്രിയെ കണ്ട് ബസിലെ ജീവനക്കാരും യാത്രക്കാരും അമ്പരന്നു. കണ്ണകി നഗറിൽ നിന്നാണ് സ്റ്റാലിന്‍ ബസില്‍ കയറിയത്. ആറാമത് മെഗാ വാക്സിനേഷന്‍റെ ഭാഗമായി വാക്സിനേഷൻ കേന്ദ്രങ്ങൾ സന്ദര്‍ശിക്കാനായാണ് സ്റ്റാലിന്‍ ബസില്‍ യാത്ര ചെയ്തത്. തമിഴ്നാട്ടില്‍ സ്റ്റാലിന്‍ അധികാരമേറ്റ ശേഷം ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചിരുന്നു. ബസിലുണ്ടായിരുന്ന യാത്രക്കാരുമായി വിശദമായി സംസാരിച്ച ശേഷമാണ് സ്റ്റാലിന്‍ ഇറങ്ങിയത്. എല്ലാവരെയും അദ്ദേഹം കൈകൂപ്പി അഭിവാദ്യം ചെയ്തു….
