വാളയാർ പെൺകുട്ടികൾക്ക് നീതി തേടി രക്ഷിതാക്കൾ ഇന്ന് മുതൽ വീട്ടുമുറ്റത്ത് സത്യാഗ്രഹം ഇരിക്കും. പ്രതികളെ വെറുതെവിട്ട പാലക്കാട് പോക്‌സോ കോടതി വിധി വന്ന് ഒരു വർഷം പൂർത്തിയാകുന്ന ഒക്ടോബർ 25 മുതൽ ഒരാഴ്ചത്തേക്കാണ് സമരം.
കോടതി മേൽനോട്ടത്തിൽ പുനരന്വേഷണം വേണമെന്നാണ് ഇവരുടെ ആവശ്യം. പോക്‌സോ കോടതി വിധി റദ്ദാക്കണമെന്ന സർക്കാർ അപ്പീലിൽ അടുത്താഴ്ച ഹൈക്കോടതിയിൽ വാദം തുടങ്ങാനിരിക്കെയാണ് നീതി വൈകുന്നതായി ആരോപിച്ച് മാതാപിതാക്കളുടെ സമരം.
കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി ശുപാർശ ചെയ്യുന്ന റിപ്പോർട്ട് നിലനിൽക്കെ അന്വേഷണ മേധാവിയായ ഡി.വൈ.എസ്.പി സോജന് സ്ഥാനക്കയറ്റം നൽകിയത് അട്ടിമറിയായാണ് മാതാപിതാക്കൾ കാണുന്നത്.