പെട്ടിമുടിയിൽ നിന്ന് ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ 43 ആയി
പെട്ടിമുടി ഉരുൾപൊട്ടൽ നടന്ന പ്രദേശത്ത് നിന്ന് ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കൂടി കണ്ടെടുത്തു. ഇന്ന് മാത്രം 17 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതോടെ മരിച്ചവരുടെ എണ്ണം 43 ആയി. 16 കുട്ടികൾ ഉൾപ്പെടെ 27 പേരെ കൂടി ഇനി കണ്ടെത്തേണ്ടതുണ്ട്. ബാക്കിയുള്ളവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. 57 അംഗ എൻഡിആർഎഫ് ടീമും ഫയർ ഫോഴ്സ് അംഗങ്ങളും 50 അംഗ പ്രത്യേക സന്നദ്ധ സേനയും കോട്ടയത്ത് നിന്നുള്ള 24 അംഗ ടീമും തിരുവനന്തപുരത്ത് നിന്നുള്ള 27 അംഗ ടീമുമാണ്…