Headlines

Webdesk

കാശ്മീരിലെ രജൗരിയിൽ ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു, ഒരു ഭീകരനെ വധിച്ചു

ജമ്മു കാശ്മീരിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. രജൗരി ജില്ലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. രണ്ട് ജവാൻമാർക്ക് പരുക്കേറ്റു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. രണ്ടാഴ്ച മുമ്പ് രജൗറിയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.

Read More

എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുന്നത് തടയാൻ മാധ്യമങ്ങൾ ശ്രമിച്ചുവെന്ന് കോടിയേരി

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരത്തിൽ വരുന്നത് തടയാൻ മാധ്യമങ്ങൾ ശ്രമിച്ചെന്ന് കോടിയേരി ബാലകൃഷ്ണൻ. ഭരണ നേട്ടങ്ങളെ ഇകഴ്ത്താൻ മാധ്യമങ്ങൾ ശ്രമിച്ചു. സർക്കാരിനെതിരെ കള്ളക്കഥകൾ പടച്ചുവിട്ടെന്നും കോടിയേരി ആരോപിച്ചു നയതന്ത്ര സ്വർണക്കടത്ത് അലക്കി വെളുപ്പിക്കാൻ നോക്കി കീറിപ്പോയ പഴന്തുണിയായി മാറി. മാധ്യമങ്ങൾ വിശ്വാസ്യത തിരിച്ചുപിടിക്കാൻ അന്ധമായ ഇടതുപക്ഷ വിമർശനം അവസാനിപ്പിക്കണം. ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വന്നിട്ടും മാധ്യമങ്ങൾ മാറുന്നില്ല. സ്വാതന്ത്ര്യ സമരത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി വഹിച്ച പങ്ക് മറച്ചുവെക്കാൻ ശ്രമം നടന്നുവെന്നും സ്വാതന്ത്ര്യ ദിനം സിപിഎം ആഘോഷിച്ചത് മാധ്യമങ്ങൾ…

Read More

കുട്ടികൾക്ക് കൊവിഡ് വാക്‌സിൻ നൽകാൻ കേരളം സജ്ജമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്

  കുട്ടികൾക്ക് കൊവിഡ് വാക്‌സിൻ നൽകാൻ കേരളം സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സർക്കാർ മേഖലയിൽ പോസ്റ്റ് കൊവിഡ് ചികിത്സക്ക് പണം ഈടാക്കാനുള്ള തീരുമാനത്തിൽ അവ്യക്തതകളുണ്ടെങ്കിൽ നീക്കും. ഇതര ചികിത്സകൾക്ക് നേരത്തെ തന്നെ സർക്കാർ മേഖലയിൽ പണം ഈടാക്കുന്നുണ്ടായിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി കേരളത്തെ പ്രശംസിച്ചില്ല എന്ന രാഷ്ട്രീയ ആരോപണത്തോട് മറുപടി പറയാനില്ല. കേന്ദ്രമന്ത്രിയുടെ സന്ദർശനം കേരളത്തിന് 100 ശതമാനം പോസിറ്റീവായിരുന്നുവെന്നും വീണ ജോർജ് പറഞ്ഞു.

Read More

റെയിൽവേ ജീവനക്കാരിയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം മാല കവർന്നു; സംഭവം ട്രെയിന് സിഗ്നൽ നൽകുന്നതിനിടെ

  കോട്ടയം മുരുക്കുംപുഴ റെയിൽവേ സ്റ്റേഷനിൽ സിഗ്നൽ നൽകാൻ നിൽക്കുകയായിരുന്ന റെയിൽവേ ജീവനക്കാരിയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം മാല കവർന്നു. വട്ടിയൂർക്കാവ് കൊടുങ്ങാനൂർ പന്തുവിള സ്വദേശി ജലജകുമാരിക്കാണ് പരുക്കേറ്റത്. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. 11.53ന് കടന്നുപോകുന്ന ഗുരുവായൂർ എക്‌സ്പ്രസിന് സിഗ്നൽ നൽകാനായി സ്റ്റേഷന് മറുവശത്ത് നിൽക്കുമ്പോഴാണ് ജലജകുമാരിയെ ആക്രമിച്ചത്. രക്ഷപ്പെടാനായി ജലജകുമാരി ട്രാക്കിലേക്ക് എടുത്തുചാടി. പിന്നാലെ ചാടിയ അക്രമി മാല വലിച്ചുപൊട്ടിച്ചു. വീഴ്ചയിൽ ജലജകുമാരിയുടെ തലയ്ക്കും പരുക്കേറ്റു. ട്രെയിൻ കടന്നുപോയതിന് ശേഷമാണ് സ്‌റ്റേഷൻ മാസ്റ്റർ നിലവിളി കേട്ട് ഓടിയെത്തിയതും…

Read More

കാനഡയിൽ നയാഗ്ര വെള്ളച്ചാട്ടത്തിൽകാണാതായ കൊല്ലം സ്വദേശിയുടെ മൃതദേഹം ലഭിച്ചു

  കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടത്തിൽ കാണാതായ കൊല്ലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. കോൺസ്റ്റഗോ സർവകലാശാല എൻജിനീയറിംഗ് വിദ്യാർഥിയായ അനന്തുകൃഷ്ണഷാജിയെന്ന 26കാരന്റെ മൃതദേഹമാണ് ലഭിച്ചത്. സഹപാഠിയായ വിദ്യാർഥിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ടത് അപകടത്തിൽപ്പെട്ട സഹപാഠിയായ തമിഴ്‌നാട് സ്വദേശിയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചിരുന്നു. മലയിടുക്കിലെ ചെറിയ വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്ന് ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹം ഞായറാഴ്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും.

Read More

തെരുവുനായയെ വെട്ടിക്കൊന്നു; കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

  കണ്ണൂരിൽ തെരുവുനായയെ ഒാടിച്ചിട്ട് വെട്ടിക്കൊന്ന ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ചേപ്പറമ്പിൽ കോഴിക്കടയിൽ ജോലി ചെയ്യുന്ന അസം സ്വദേശിയാണ് തെരുവുനായയെ വെട്ടിക്കൊന്നത്. വെട്ടേറ്റ നായ ചോരയൊലിപ്പിച്ച് റോഡിലൂടെ ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അധികം വൈകാതെ നായ ചത്തു ഇയാളെ നാട്ടുകാരാണ് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. നിലവിൽ ഇയാൾ പോലീസ് കസ്റ്റഡിയിലാണ്.

Read More

24 മണിക്കൂറിനിടെ 36,401 പേർക്ക് കൂടി കൊവിഡ്; 530 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 36,401 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 530 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇതിനോടകം 3,23,22,258 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4,33,049 പേർ ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചു. നിലവിൽ 3,64,129 പേരാണ് ചികിത്സയിൽ കഴിയുന്നത്. ചികിത്സയിലുള്ളവരുടെ എണ്ണം 149 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ്. 39,157 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്.

Read More

അഫ്ഗാനിൽ തുടർന്നിരുന്നുവെങ്കിൽ തൂക്കിലേറപ്പെടുമായിരുന്നു: അഷ്‌റഫ് ഗാനി

അഫ്ഗാനിസ്ഥാനിൽ തുടർന്നെങ്കിൽ തൂക്കിലേറപ്പെട്ടാനെയെന്ന് അഷ്‌റഫ് ഗാനി. രാജ്യം താലിബാൻ കീഴടക്കിയപ്പോൾ സ്വന്തം രക്ഷ തേടി പ്രസിഡന്റ് രക്ഷപ്പെട്ടുവെന്ന ആരോപണങ്ങൾക്കിടെയാണ് ഗാനിയുടെ വിശദീകരണം. അബൂദാബിയിലാണ് ഗാനി നിലവിലുള്ളത്. ഞാനിപ്പോൾ എമിറേറ്റ്‌സിലാണ്. അതിനാലാണ് കലാപവും ചോര ചീന്തലുമൊക്കെ അവസാനിച്ചത്. സ്യൂട്ട് കേസ് നിറയെ പണവുമായാണ് താൻ മുങ്ങിയതെന്ന ആരോപണങ്ങളും ഗാനി നിഷേധിച്ചു. അടിസ്ഥാന രഹിതമായ ആരോപണമാണത്. കാലിലിട്ട ചെരുപ്പ് മാറ്റി ഷൂ ഇടാനുള്ള അവസരം പോലും എനിക്ക് ലഭിച്ചിരുന്നില്ല അഫ്ഗാനിൽ തുടർന്നിരുന്നുവെങ്കിൽ അവരുടെ തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റ് കൂടി തൂക്കിലേറപ്പെട്ടാനെ….

Read More

സുഹാന ഖാൻ ബോളിവുഡിലേക്ക്; ഒപ്പം ഖുശിയും ഇബ്രാഹിം അലി ഖാനും

  മുംബൈ: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ഷാരുഖ് ഖാന്റെ മകൾ സുഹാന ഖാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. ഒറ്റയ്ക്കല്ല സുഹാനയുടെ അരങ്ങേറ്റം. അന്തരിച്ച നടി ശ്രീദേവിയുടെ രണ്ടാമത്തെ മകൾ ഖുശി കപൂർ, സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാൻ എന്നിവർക്കൊപ്പമാണ് സുഹാനയുടെ ബോളിവുഡ് പ്രവേശനം സോയ അക്തർ ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് മൂന്ന് പേരും അഭിനയിക്കുന്നത്. ആർച്ചി എന്ന കോമിക് ബുക്കിനെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നത്. നെറ്റ് ഫ്‌ളിക്‌സിലൂടെയാണ് റിലീസ്. സിനിമ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. ഖുശി…

Read More

കണ്ണൂർ പേരാവൂരിലെ അഗതി മന്ദിരത്തിൽ നൂറിലേറെ പേർക്ക് കൊവിഡ്; ഒരാഴ്ചക്കിടെ അഞ്ച് പേർ മരിച്ചു

  കണ്ണൂർ പേരാവൂരിലെ കൃപാലയം അഗതി മന്ദിരത്തിലെ നൂറിലേറെ അന്തേവാസികൾക്ക് കൊവിഡ്. ഒരാഴ്ചക്കിടെ അഞ്ച് പേരാണ് ഇവിടെ മരിച്ചത്. രോഗികളുടെ അവസ്ഥ കൂടുതൽ ദയനീയമാകുകയാണ്. ഭക്ഷണമടക്കം ലഭിക്കാനില്ലാത്ത അവസ്ഥയാണ്. തെരുവിൽ അലയന്നുവർ, പ്രായമായവർ, മാനസിക വെല്ലുവിളി നേരിടുന്നവർ, രോഗികൾ തുടങ്ങിയവരെ പാർപ്പിക്കുന്നയിടമാണ് പേരാവൂർ തെറ്റുവഴിയിലെ കൃപാലയം. 234 അന്തേവാസികളാണ് ഇവിടെയുള്ളത്. ഈ മാസം നാലിനാണ് ഇവിടെ ഒരാൾക്ക് കൊവിഡ് കണ്ടെത്തിയത്. തുടർന്ന് നടന്ന പരിശോധനയിൽ കൂടുതൽ പേർക്ക് രോഗബാധ കണ്ടെത്തുകയായിരുന്നു.

Read More