Headlines

Webdesk

സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1375, തൃശൂര്‍ 1020, തിരുവനന്തപുരം 890, എറണാകുളം 874, കോഴിക്കോട് 751, ആലപ്പുഴ 716, കൊല്ലം 671, പാലക്കാട് 531, കണ്ണൂര്‍ 497, കോട്ടയം 426, പത്തനംതിട്ട 285, കാസര്‍ഗോഡ് 189, വയനാട് 146, ഇടുക്കി 140 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പൊയതുവിള സ്വദേശിനി ശോഭന കുമാരി (54), മലയിന്‍കീഴ് സ്വദേശി സോമശേഖരന്‍…

Read More

കോവിഡ് ചികിത്സയിലിരിക്കെ വയനാട് വടുവഞ്ചാൽ സ്വദേശി മരണപ്പെട്ടു

വടുവഞ്ചാല്‍ സ്വദേശി എരമഞ്ചേരി വീട്ടില്‍ ഗോപാലന്‍ (68)ആണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.കിഡ്നി രോഗം, പ്രമേഹം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. ഒക്ടോബര്‍ 14ന് നടത്തിയ കൊവിഡ് പരിശോധന ഫലം പോസിറ്റീവായിരുന്നു. ഇന്നലെ രാത്രി ഒരു മണിക്കാണ് മരണപ്പെട്ടത്.

Read More

വിദ്യാരംഭം ഏറെ കരുതലോടെ; ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യ മന്ത്രി

കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൂജവെയ്പ്പ്, വിദ്യാരംഭം തുടങ്ങിയവയില്‍ ആള്‍ക്കൂട്ട ആഘോഷങ്ങള്‍ ഒഴിവാക്കി എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ആള്‍ക്കൂട്ടങ്ങളിലൂടെ കൊവിഡ് വ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ തന്നെ ഈ പൂജാനാളുകളില്‍ ഏറെ ജാഗ്രത വേണം. ആരില്‍ നിന്നും ആരിലേക്കും രോഗം പകരാവുന്ന അവസ്ഥയാണുള്ളത്. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും കൊവിഡ് ബാധിച്ചാല്‍ പെട്ടെന്ന് ഗുരുതരാവസ്ഥയിലെത്തിക്കുമെന്നാണ് നമ്മുടെ അനുഭവം. അതിനാല്‍ തന്നെ വിദ്യാരംഭം വീടുകളില്‍ തന്നെ നടത്തുന്നതാണ് ഉചിതമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന എല്ലാവരും…

Read More

ഇടുക്കിയിൽ പീഡനത്തിന് ഇരയായ 17കാരി ആത്മഹത്യക്ക് ശ്രമിച്ചു; ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

ഇടുക്കി നരിയമ്പാറയിൽ പീഡനത്തിന് ഇരയായ പതിനേഴുകാരി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. 65 ശതമാനം പൊള്ളലേറ്റ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കട്ടപ്പനയിൽ നിന്ന് ആരോഗ്യനില മോശമായതിനെ തുടർന്നാണ് പെൺകുട്ടിയെ കോട്ടയത്ത് പ്രവേശിപ്പിച്ചത് വ്യാഴാഴ്ച രാത്രി വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് അയൽവാസികൾ ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അയൽവാസിയായ യുവാവാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇയാൾ ഒളിവിലാണ്  

Read More

കളമശ്ശേരി മെഡിക്കൽ കോളേജ് വിവാദം; ആശുപത്രി അധികൃതരുടെ വാദം പൊളിയുന്നു

കൊച്ചി: കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് കോവിഡ് ബാധിതൻ മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെ വാദം പൊളിയുന്നു. ഹാരിസിന്റെ മരണ റിപ്പോർട്ട് പുറത്തു വന്നു. ഫോർട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന ആശുപത്രിയുടെ വിശദീകരണം തള്ളുന്നതാണ് മരണ റിപ്പോർട്ട്. കോവിഡ് മൂലമുള്ള ന്യുമോണിയയും ഹൈപ്പർ ടെൻഷനുമാണ് മരണകാരണമെന്നാണ് മരണ റിപ്പോർട്ടിൽ പറയുന്നത്.   ഹാരിസിന്റെ മരണം ഓക്‌സിജൻ ട്യൂബ് മാറിയതുകൊണ്ടല്ലെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നും നോഡൽ ഓഫിസർ ഫത്താഹുദീനും മെഡിക്കൽ കോളജ് പ്രിൻസിപ്പലും…

Read More

ശിവശങ്കറിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ വിധി 28ന്; അതുവരെ അറസ്റ്റ് പാടില്ല

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ 28 ഹൈക്കോടതി വിധി പറയും. അത് വരെ എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി നിർദേശിച്ചു. സ്വർണകടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ്, എൻഫോഴ്സ്മെന്റ് കേസുകളിലായിരുന്നു എം ശിവശങ്കറിന്റെ മുൻകൂർ ജാമ്യ ഹർജി. അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്ന് എം ശിവശങ്കർ കോടതിയിൽ പറഞ്ഞു.   ഇഡി മുദ്ര വെച്ച കവറിൽ സമർപ്പിച്ച രേഖകൾ അടക്കം പരിശോധിച്ചതിന് ശേഷമേ വിധി പറയാനാകൂവെന്നും കോടതി പറഞ്ഞു. എന്നാൽ ശിവശങ്കറിനെതിരെ…

Read More

കാസർകോട്ടെ ടാറ്റാ ആശുപത്രി പ്രവർത്തന ക്ഷമമാക്കണം; മരണം വരെ നിരാഹാരസമരം പ്രഖ്യാപിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

കാസർകോട് നിർമിച്ച ടാറ്റാ ആശുപത്രി പ്രവർത്തന ക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് മരണം വരെ നിരാഹാര സമരം നടത്തുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ നവംബർ ഒന്ന് മുതൽ സമരം ആരംഭിക്കും.   മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഓൺലൈനായി സമരം ഉദ്ഘാടനം ചെയ്യും. ജില്ലയുടെ ആരോഗ്യമേഖലയിലേക്ക് സർക്കാരിന്റെ ശ്രദ്ധ പതിയാനായി തന്റെ ജീവൻ ബലിദാനം ചെയ്യും. ആശുപത്രിയിലേക്ക് നിയമനം നടത്താൻ തസ്തികയായി. എന്നാൽ നിയമനം നടന്നില്ല. പത്ത് കോടി രൂപ കലക്ടറുടെ ഫണ്ടിൽ ദുരന്തനിവാരണ തുകയായി…

Read More

സ്വപ്‌നയും ശിവശങ്കറും മുഖ്യമന്ത്രിയെ സംരക്ഷിക്കുന്നു; ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണക്കടത്തിന് എല്ലാ സഹായവും ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസില്‍ മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ ശിവശങ്കറും സ്വപ്ന സുരേഷും പെടാപാട് പെടുകയാണ്. പരസ്പര സഹായ സഹകരണ സംഘം പോലെയാണ് ഇവരുടെ പ്രവര്‍ത്തനമെന്നും ചെന്നിത്തല പറഞ്ഞു. അഴിമതിയില്‍ മുങ്ങിത്താഴുന്ന ഇതുപോലൊരു സര്‍ക്കാര്‍ കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഇക്കാര്യം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. സ്വന്തം ഓഫീസും പ്രൈവറ്റ് സെക്രട്ടറിയും സ്വര്‍ണക്കടത്തുകാര്‍ക്ക് സഹായം നല്‍കിയിട്ട് അതെല്ലാം മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. സോഷ്യല്‍…

Read More

ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിന് ഹൃദയാഘാതം; ശസ്ത്രക്രിയക്ക് വിധേയനാക്കി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിന് ഹൃദയാഘാതമുണ്ടായതായി റിപ്പോര്‍ട്ട്. തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കപിലിനെ ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കി. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ കപില്‍ ദേവ് ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ്. 1983ലെ ലോകകപ്പ് നേട്ടത്തില്‍ ഇന്ത്യയെ നയിച്ചത് കപിലായിരുന്നു.    

Read More

കെ എം ഷാജിയുടെ വീട് പൊളിച്ചുമാറ്റാൻ കോർപറേഷൻ നോട്ടീസ് നൽകി

മുസ്ലിം ലീഗ് എംഎൽഎ കെ എം ഷാജിയുടെ വീട് പൊളിച്ചുമാറ്റാൻ കോഴിക്കോട് നഗരസഭ നോട്ടീസ് നൽകി. കെട്ടിട നിർമാണ ചട്ടം ലംഘിച്ചതായി കണ്ടതിനെ തുടർന്നാണ് നോട്ടീസ് നൽകിയത്. പ്ലസ് ടു കോഴയുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് നിർദേശത്തെ തുടർന്നാണ് ഷാജിയുടെ വീട് നഗരസഭാ അധികൃതർ അളന്നത്.   പ്ലാനിൽ കാണിച്ചതിനേക്കാൾ വലുപ്പത്തിൽ വീട് നിർമിച്ചതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. 3000 സ്‌ക്വയർ ഫീറ്റിൽ വീട് നിർമിക്കാനാണ് നേരത്തെ അംഗീകാരം നൽകിയത്. എന്നാൽ 5260 സ്‌ക്വയർ ഫീറ്റിലാണ് വീട് നിർമിച്ചിരിക്കുന്നത്. 3000…

Read More