Headlines

Webdesk

കാശ്മീർ അതിർത്തിയിൽ പാക് സൈന്യത്തിന്റെ ഡ്രോൺ ഇന്ത്യൻ സൈനികർ വെടിവെച്ചിട്ടു

കാശ്മീർ അതിർത്തിയിൽ പാക്കിസ്ഥാന്റെ ആളില്ലാ ചെറുവിമാനം(ഡ്രോൺ) ഇന്ത്യൻ സേന വെടിവെച്ചിട്ടു. രാവിലെ എട്ട് മണിയോടെ കുപ്‌വാര ജില്ലയിലെ കേരൻ സെക്ടറിലാണ് സംഭവം ചൈനീസ് നിർമിത ഡ്രോണാണ് വെടിവെച്ചിട്ടത്. ഇന്ത്യൻ അതിർത്തി കടന്നതോടെയാണ് ഇവ തകർത്തതെന്ന് ബി എസ് എഫ് അറിയിച്ചു. നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറ്റ സാധ്യത കണക്കിലെടുത്ത് അതിർത്തിയിൽ സുരക്ഷാ വിന്യാസം വർധിപ്പിച്ചിരുന്നു.  

Read More

പ്ലേ ഓഫ് ഉറപ്പിക്കാൻ കൊൽക്കത്ത, ഒന്നാമത് എത്താൻ ഡൽഹി; ടോസ് കാപിറ്റൽസിന്

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഡൽഹി കാപിറ്റൽസിനെ നേരിടും. ടോസ് നേടിയ കാപിറ്റൽസ് കൊൽക്കത്തയെ ബാറ്റിംഗിന് അയച്ചു. മുംബൈ ഇന്ത്യൻസിൽ നിന്ന് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനായാണ് ഡൽഹി ഇന്നിറങ്ങുന്നത്.   അതേസമയം പ്ലേ ഓഫ് സാധ്യതകൾ ഉറപ്പിക്കാനായാണ് കൊൽക്കത്തയുടെ ശ്രമം. 10 മത്സരങ്ങൾ പൂർത്തിയായപ്പോൾ 10 പോയിന്റുമായി അവർ നാലാം സ്ഥാനത്താണ്. മുംബൈയും ഡൽഹിയും ആർ സി ബിയും ഏകദേശം പ്ലേ ഓഫ് ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. കൊൽക്കത്ത ടീം: ശുഭം ഗിൽ,…

Read More

കേരളത്തിൽനിന്ന് അടുത്ത മാസം മുതൽ സൗദിയിലേക്ക് നേരിട്ട് വിമാന സർവീസ്; പ്രഖ്യാപനവുമായി സൗദിയ

ജിദ്ദ: പ്രവാസികൾക്ക് സന്തോഷവാർത്ത. സൗദിയ എയർലൈൻസ് ഇന്ത്യയിലേക്കുള്ള വിമാന സർവീസ് പ്രഖ്യാപിച്ചു. കൊച്ചിയിലേക്കും തിരിച്ചും സൗദിയ സർവീസ് നടത്തും. ഇന്ത്യയിൽ ദൽഹി, മുംബൈ എന്നിവടങ്ങളിലേക്കും സർവീസുണ്ട്.  ഇതോടെ 33 ഡെസ്റ്റിനേഷനുകളിലേക്ക് സർവീസ് നടത്തുമെന്ന് സൗദിയ പ്രഖ്യാപിച്ചു.   ഏഷ്യയിൽ ധാക്ക, ഇസ്ലാമാബാദ്, ജക്കാർത്ത, കറാച്ചി, ക്വാലാലംപുർ, ലാഹോർ, മനില, മുൾട്ടാൻ, പെഷവാർ എന്നിവടങ്ങളിലേക്കും സർവീസുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സർവീസ്.  

Read More

കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മുഖം അവസാനമായി ബന്ധുക്കളെ കാണിക്കാൻ അവസരം നൽകുമെന്ന് ആരോഗ്യമന്ത്രി

കൊവിഡ് ബാധിച്ച് മരിക്കുന്നയാളുടെ മുഖം അടുത്ത ബന്ധുക്കൾക്ക് അവസാനമായി കാണാനുള്ള അവസരം നൽകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മാർഗനിർദേശങ്ങളനുസരിച്ചാകും അനുമതി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ജീവനക്കാരന് മൃതദേഹത്തിന്റെ മുഖം വരുന്ന ഭാഗത്തെ കവറിന്റെ സിപ് തുറന്ന് മുഖം ബന്ധുക്കൾക്ക് കാണിക്കാം കൊവിഡിനെ തുടർന്ന് മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള മാർഗനിർദേശങ്ങൾ തദ്ദേശ സ്വയം ഭരണവകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹത്തിൽ നിന്ന് പെട്ടെന്ന് രോഗവ്യാപനം ഉണ്ടാകാനിടയുണ്ട്. അതിനാൽ മൃതദേഹം നേരിട്ട് കാണാനോ…

Read More

വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ 28ന് കേരളത്തിലെത്താന്‍ സാധ്യത

തുലാമഴയെന്നറിയപ്പെടുന്ന വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ 28ന് കേരളത്തിലെത്താന്‍ സാധ്യതയെന്ന് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ നിഗമനം. രാജ്യത്ത് നിന്ന് 27നകം തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ അഥവ കാലവര്‍ഷം പൂര്‍ണ്ണമായും പിന്‍വാങ്ങുമെന്നാണ് ഐഎംഡിയുടെ ഇന്നലെ വൈകിട്ടിറങ്ങിയ നിരീക്ഷണത്തില്‍ വ്യക്തമാക്കുന്നത്. ഗുജറാത്ത്, മദ്ധ്യ-തെക്കന്‍ ഇന്ത്യന്‍ മേഖലകള്‍ എന്നിവിടങ്ങളില്‍ നിന്ന് കാലവര്‍ഷത്തിന്റെ വിടവാങ്ങള്‍ തുടരുകയാണ്.നിലവിലെ അന്തരീക്ഷ സ്ഥിതി അനുകൂലമായതിനാല്‍ 28നകം കേരളം, തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ തുലാമഴയെത്തുമെന്നാണ് നിഗമനം. ഇത് സംബന്ധിച്ച കൃത്യമായ വിവരം വരും ദിവസങ്ങളിലെ വ്യക്തമാകുകയുള്ളൂ….

Read More

സ്വർണവിലയിൽ നേരിയ കുറവ്; സംസ്ഥാനത്ത് ഇന്ന് പവന് 80 രൂപ കുറഞ്ഞു

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ നേരിയ കുറവ്. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,600 രൂപയിലെത്തി. 4700 രൂപയാണ് ഗ്രാമിന്റെ വില ആഗോള വിപണിയിൽ സ്വർണനിരക്ക് 1900 ഡോളറിന് മുകളിൽ തുടരുകയാണ്. കൊവിഡ് ആശങ്കകളും അമേരിക്ക-ചൈന വ്യാപാര തർക്കവുമാണ് അന്തരാഷ്ട്ര സ്വർണനിരക്ക് ഉയരാൻ കാരണമായത്.  

Read More

മമ്മൂട്ടിയുടെ വില്ലന്‍ വേഷം ചോദിച്ച് വാങ്ങിയെന്ന് സിദ്ദിഖ്; തന്ത്രപരമായ നീക്കത്തിലൂടെ നേടിയെടുത്തു

അഭിനേതാവും നിര്‍മ്മാതാവുമൊക്കെയായി മലയാള സിനിമയില്‍ സജീവമാണ് സിദ്ദിഖ്. വ്യത്യസ്തമായ കഥാപാത്രങ്ങളുമായാണ് അദ്ദേഹം ഓരോ തവണയും എത്താറുള്ളത്. നായകനായും വില്ലനായും സ്വഭാവിക കഥാപാത്രമായും അദ്ദേഹം എത്താറുണ്ട്. ആ നേരം അല്‍പ്പദൂരമെന്ന ചിത്രത്തിലൂടെയായിരുന്നു സിദ്ദിഖിന്റെ അഭിനയ ജീവിതം തുടങ്ങിയത്. ഹരിഹര്‍ നഗറില്‍ അഭിനയിച്ചതോടെയായിരുന്നു താരത്തിന്റെ അഭിനയ ജീവിതം മാറി മറിഞ്ഞത്. ഇതിന് ശേഷമായി മികച്ച അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്. താരങ്ങളെല്ലാമായി അടുത്ത സൗഹൃദമുണ്ട് സിദ്ദിഖിന്. സംവിധായകരും താരങ്ങളുമൊക്കെയായി വളരെ അടുത്ത സൗഹൃദം നിലനിര്‍ത്തുന്നുണ്ട് അദ്ദേഹം. ഇടയ്ക്ക് അദ്ദേഹം താരങ്ങളെയെല്ലാം വീട്ടിലേക്ക്…

Read More

വീട് പൊളിക്കാനുള്ള നോട്ടീസ്: പിഴ അടയ്ക്കാൻ തയ്യാറെന്ന് കെ എം ഷാജി, കോർപറേഷൻ നടപടി രാഷ്ട്രീയപ്രേരിതം

വീട് പൊളിക്കാൻ കോർപറേഷൻ നോട്ടീസ് നൽകിയ സാഹചര്യത്തിൽ പറയുന്ന പിഴ അടച്ചോളാമെന്ന് മുസ്ലിം ലീഗ് എംഎൽഎ കെ എം ഷാജി. കെട്ടിട നിർമാണചട്ടം ലംഘിച്ചിട്ടില്ല. കോർപറേഷൻ നടപടി രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്നും കെ എം ഷാജി പറഞ്ഞു   പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിർദേശപ്രകാരം കെഎം ഷാജിയുടെ വീട് നഗരസഭ അളന്നു നോക്കിയിരുന്നു. 3000 സ്‌ക്വയർ ഫീറ്റിൽ വീട് നിർമിക്കാനാണ് അനുമതി നൽകിയിരുന്നത്. എന്നാൽ 5260 സ്‌ക്വയർഫീറ്റിലാണ് വീട് നിർമിച്ചിരിക്കുന്നത്.    

Read More

കപിൽദേവ് സുഖം പ്രാപിക്കുന്നു; ആശുപത്രിയിൽ നിന്നുള്ള ചിത്രം പുറത്ത്

ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് മുൻ ക്യാപ്റ്റൻ കപിൽ ദേവ് സുഖം പ്രാപിക്കുന്നു. കപിലിന്റെ ആശുപത്രിയിൽ നിന്നുള്ള ചിത്രം പുറത്തുവന്നു. ചേതൻ ശർമയാണ് ചിത്രം ട്വീറ്റ് ചെയ്തത്. കപിലിനൊപ്പം മകൾ അമ്യ ഇരിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ഇന്നലെ കപിലിനെ ആൻജിയോപ്ലാസ്റ്റിക് സർജറിക്ക് വിധേയമാക്കിയിരുന്നു. ഓഖ്‌ലയിലെ ഫോർട്ടിസ് എസ്‌കോർട്ട്‌സ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലാണ് കപിൽ ചികിത്സയിൽ കഴിയുന്നത്.  

Read More

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 78 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 53,370 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 78 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,370 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 650 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് മരണം 1,17,956 ആയി ഉയർന്നു. 78,14,682 പേർക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 6,80,680 പേർ നിലവിൽ ചകിതത്സയിൽ കഴിയുന്നുണ്ട്. രോഗമുക്തി നേടിയവരുടെ എണ്ണം 70 ലക്ഷം കടന്നു   ഇന്നലെ 67,549 പേരാണ് രോഗമുക്തി നേടിയത്. 70,16,046 പേർ ഇതിനോടകം…

Read More