സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ നേരിയ കുറവ്. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,600 രൂപയിലെത്തി. 4700 രൂപയാണ് ഗ്രാമിന്റെ വില
ആഗോള വിപണിയിൽ സ്വർണനിരക്ക് 1900 ഡോളറിന് മുകളിൽ തുടരുകയാണ്. കൊവിഡ് ആശങ്കകളും അമേരിക്ക-ചൈന വ്യാപാര തർക്കവുമാണ് അന്തരാഷ്ട്ര സ്വർണനിരക്ക് ഉയരാൻ കാരണമായത്.