തിരുവനന്തപുരം: കളമശ്ശേരി മെഡിക്കൽ കോളേജിനെതിരെ ആരോപണം ഉയർത്തിയ ഡോ. നജ്മ ചെയ്തതിലെ ശരി തെറ്റുകളെ കുറിച്ച് പറയേണ്ടതും വിലയിരുത്തേണ്ടതും ജനങ്ങളാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഏതെങ്കിലും സ്ഥലത്തുണ്ടായ ചെറിയ പിഴവിനെ ചൂണ്ടിക്കാട്ടി മുഴുവൻ ആരോഗ്യ മേഖലയെയും തളർത്താൻ ആകില്ലെന്നും മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രതിപക്ഷം ആരോഗ്യവകുപ്പിനെതിരെ മനപ്പൂർവ്വം ആരോപണം ഉന്നയിക്കുകയാണെന്നും ശൈലജ അഭിപ്രായപ്പെട്ടു. കേരളത്തിന് ആവശ്യമുള്ളത്ര വെൻ്റിലേറ്ററുകളുണ്ടെന്നും കൂട്ടിച്ചേർത്തു.
കാസർഗോഡ് ടാറ്റ ആശുപത്രിയിൽ ഉടൻ നിയമനം നടത്തുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. ജീവനക്കാരുടെ കുറവാണ് കാസർഗോട് ആരോഗ്യമേഖലയിലെ ബുദ്ധിമുട്ട്. ആശുപത്രി 2 ആഴ്ചക്കകം പ്രവർത്തനം ആരംഭിക്കുമെന്നും അറിയിച്ചു.