ഫയര്‍ ആന്റ് റെസ്ക്യു സര്‍വീസില്‍ ഹോം ഗാര്‍ഡുകളായി സ്ത്രീകളെ നിയമിക്കാൻ ഉത്തരവായതായി മുഖ്യമന്ത്രി പിണറായി വിജയൻ. അതിനു പുറമേ, 30% വനിതാസംവരണവും സ്ത്രീകള്‍ക്കായി ഉറപ്പാക്കി.
സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിനോടകം തന്നെ നടപ്പിലാക്കി കഴിഞ്ഞിരിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ഹോം ഗാര്‍ഡുകളായി സ്ത്രീകളെ നിയമിക്കാനും സംവരണം ഏര്‍പ്പെടുത്താനും തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.