Headlines

Webdesk

പഞ്ചാബിന് നിർണായകം: ടോസ് നേടിയ ചെന്നൈ പഞ്ചാബിനെ ബാറ്റിംഗിന് അയച്ചു

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സും കിംഗ്‌സ് ഇലവൻ പഞ്ചാബും ഏറ്റുമുട്ടും. ടോസ് നേടിയ ചെന്നൈ നായകൻ ധോണി പഞ്ചാബിനെ ബാറ്റിംഗിന് അയച്ചു. പ്ലേ ഓഫ് ഉറപ്പിക്കാൻ പഞ്ചാബിന് വിജയം അനിവാര്യമാണ്. അതേസമയം ടൂർണമെന്റിൽ നിന്നും പുറത്തായ ചെന്നൈ പഞ്ചാബിന്റെ വഴി മുടക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത് 13 കളികളിൽ നിന്ന് 12 പോയിന്റുള്ള പഞ്ചാബ് അഞ്ചാം സ്ഥാനത്താണ്. 13 കളികളിൽ നിന്ന് പത്ത് പോയിന്റാണ് ചെന്നൈക്കുള്ളത്. ഇന്ന് ജയിച്ചാൽ പഞ്ചാബിന് 14…

Read More

ശിവശങ്കറിന് നാഗര്‍കോവിലില്‍ കോടികളുടെ നിക്ഷേപം; ഇഡിയ്ക്ക് ലഭിച്ചത് പുതിയ കേസിലേയ്ക്കുള്ള രഹസ്യങ്ങള്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായ, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ രഹസ്യങ്ങളുടെ കാവല്‍ക്കാരന്‍. ശിവശങ്കറിന് നാഗര്‍കോവിലില്‍ കോടികളുടെ നിക്ഷേപമുണ്ടെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇഡിയ്ക്ക് ലഭിച്ചത് പുതിയ കേസിലേയ്ക്കുള്ള രഹസ്യങ്ങളാണെന്നാണ് സൂചനകള്‍   സംസ്ഥാനത്തെ പലഉന്നതന്മാരുമായി ചേര്‍ന്ന് ശിവശങ്കര്‍ നാഗര്‍കോവിലില്‍ കാറ്റാടിപ്പാടം സ്വന്തമാക്കി എന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. കോടികളുടെ നിക്ഷേപമാണ് ശിവശങ്കര്‍ നാര്‍ഗകോവിലില്‍ നടത്തിയിരിക്കുന്നതത്രേ. ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലില്‍ നിന്നാണ് പുതിയ രഹസ്യം അന്വേഷണ സംഘത്തിന് (ഇ.ഡി) ലഭിച്ചത്. സ്വപ്നയുടെ രഹസ്യ ലോക്കര്‍…

Read More

പ്ലസ് വണ്‍ ക്ലാസുകൾ നാളെ (നവംബര്‍ 2) മുതല്‍ ഫസ്റ്റ്ബെല്ലിൽ

കൈറ്റ് വിക്ടേഴ്സില്‍ സ്കൂള്‍ കുട്ടികള്‍ക്കായി ആരംഭിച്ച ഫസ്റ്റ് ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ ഭാഗമായി നവംബര്‍ 2 തിങ്കള്‍ മുതല്‍ പ്ലസ് വണ്‍ ക്ലാസുകളും ആരംഭിക്കുന്നു. ആദ്യ ആഴ്ചകളില്‍ ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്സ്, ഇക്കണോമിക്സ്, അക്കൗണ്ടന്‍സി തുടങ്ങിയ വിഷയങ്ങളാണ് സംപ്രേഷണം ചെയ്യുന്നത്. തുടർന്നുള്ള ദിവസങ്ങളില്‍ മറ്റ് വിഷയങ്ങളുടെ സംപ്രേഷണവും ഉണ്ടായിരിക്കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വ‍ർ സാദത്ത് അറിയിച്ചു. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 9.30-നും 10.00-നുമായി രണ്ടു ക്ലാസുകള്‍ വീതമാണ് സംപ്രേഷണം ചെയ്യുന്നത്. ക്ലാസുകള്‍ കഴിയുന്ന…

Read More

തിരുത്ത്

കഴിഞ്ഞ ഒക്ടോബർ 10 ന് മെട്രോ മലയാളം പ്രസിദ്ധീകരിച്ച അയ്യൻകൊല്ലി സ്വദേശി നിധീഷ് വിഷം ഉള്ളിൽ ചെന്ന് മരണപ്പെടുകയും , തുടർന്ന് മൃതദേഹം ഏറ്റെടുക്കാൻ ആളില്ലന്ന വാർത്തയിൽ അയ്യൻകൊല്ലിക്കാർക്കുണ്ടായ മാനസിക വിഷമത്തിൽ മെട്രോ മലയാളം ഖേദിക്കുന്നു   എന്ന് എഡിറ്റർ

Read More

സർക്കാരിനെ താഴെയിറക്കും വരെ സമരം തുടരുമെന്ന് പ്രതിപക്ഷം; യുഡിഎഫ് വഞ്ചനാ ദിനം ആചരിക്കുന്നു

സ്വർണക്കടത്ത് ഉൾപ്പെടെയുള്ള അഴിമതിക്കേസുകളിൽ സർക്കാരിനെ താഴെയിറക്കും വരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷം. സർക്കാരിനെതിരെ യുഡിഎഫ് ഇന്ന് സംസ്ഥാന വ്യാപകമായി വഞ്ചനാദിനം ആചരിക്കുകയാണ്. ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബിനാമിയെങ്കിൽ എം ശിവശങ്കർ ആരുടെ ബിനാമിയാണെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന സമരത്തിൽ സംസാരിക്കുകയായിരുന്നു ചെന്നിതത്‌ല മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക സംഘങ്ങളുടെ താവളമായി മാറിക്കഴിഞ്ഞു. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ എത്ര ദിവസം മുഖ്യമന്ത്രി മൈക്ക് ഓഫ് ചെയ്തു…

Read More

അലഞ്ഞു തിരിഞ്ഞു നടക്കുന്നവർ തമ്മിൽ അടിപിടി; കണ്ണൂരിൽ ഒരാൾ കൊല്ലപ്പെട്ടു

കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവർ തമ്മിലുണ്ടായ അടിപിടിയിൽ ഒരാൾ മരിച്ചു . മധ്യവയസ്‌കൻ ആണ് മരിച്ചത്   ഇന്ന് രാവിലെയാണ് ജില്ലാ ആശുപത്രി പരിസരത്തെ പെട്ടിക്കടയുടെമുന്നിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു

Read More

24 മണിക്കൂറിനിടെ 49,964 പേർക്ക് കൂടി കൊവിഡ്, 470 മരണം; ചികിത്സയിലുള്ളവരുടെ എണ്ണം ആറ് ലക്ഷത്തിൽ താഴെയായി

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 49,964 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 82 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 81,84,083 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്   ഇന്നലെ 470 പേർ മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് മരണം 1,22,111 ആയി ഉയർന്നു. ചികിത്സയിലിരിക്കുന്നവരുടെ എണ്ണം ആറ് ലക്ഷത്തിൽ താഴെയായി. 5.70 ലക്ഷം പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 74.91 ലക്ഷം പേർ ഇതിനോടകം രോഗമുക്തി നേടി.

Read More

കേരളത്തിന്റെ പുരോഗതിക്കായി പ്രാർഥിക്കുന്നു: കേരളപ്പിറവി ദിനത്തിൽ പ്രധാനമന്ത്രി

കേരളപ്പിറവി ദിനത്തിൽ മലയാളത്തിൽ കേരളത്തിന് ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിന്റെ തുടർച്ചയായ പുരോഗതിക്കായി പ്രാർഥിക്കുന്നു. ഇന്ത്യയുടെ വളർച്ചക്ക് എപ്പോഴും ശാശ്വതമായ സംഭാവനകൾ നൽകിയ കേരളത്തിലെ ജനങ്ങൾക്ക് കേരള പിറവി ആശംസകൾ എന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു കേരളത്തിന്റെ പ്രകൃതി ഭംഗി, ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള ആളുകളെ ആകർഷിച്ചു കൊണ്ട് കേരളത്തെ ഏറ്റവും പ്രശസ്തമായ വിനോദ കേന്ദ്രങ്ങളിലൊന്നാക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു.  

Read More

മയക്കുമരുന്ന് കേസ് മലയാള സിനിമയിലേക്കും: നാല് സിനിമാ താരങ്ങളെ എൻ സി ബി ചോദ്യം ചെയ്തു

ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണം മലയാള സിനിമാ മേഖലയിലേക്കും. കേസിലെ പ്രതി അനൂപ് മുഹമ്മദിന് മലയാള സിനിമാ മേഖലയുമായി ബന്ധമുണ്ടെന്ന് എൻ സി ബി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ എൻസിബി കൊച്ചി യൂനിറ്റ് അന്വേഷണം ആരംഭിച്ചു നാല് സിനിമാ താരങ്ങളെ എൻസിബി ചോദ്യം ചെയ്തു. അനൂപിന്റെ സിനിമാ ഇടപാടുകൾക്കൊപ്പം ബിനീഷ് കോടിയേരിയുടെ സിനിമാ ബന്ധങ്ങളും അന്വേഷണ വിധേയമാക്കും. കേസിൽ ബിനീഷിനെയും പ്രതി ചേർക്കാൻ എൻ സി ബി ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരത്തോടെ എൻ സി…

Read More

സംസ്ഥാനത്തെ ബീച്ചുകൾ, പാർക്കുകൾ, മ്യൂസിയങ്ങൾ എന്നിവ ഇന്ന് തുറക്കും

സംസ്ഥാനത്തെ ബീച്ചുകൾ, പാർക്കുകൾ, മ്യൂസിയങ്ങൾ എന്നിവ വിനോദസഞ്ചാരികൾക്കായി ഇന്ന് തുറക്കും. കോവിഡിന് ശേഷം സംസ്ഥാനത്തെ വിനോദസഞ്ചാര രംഗം പൂർവ്വസ്ഥിതിയിലേക്ക് തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു കൊണ്ടാകും പുതിയ നടപടികൾ. ടൂറിസം രംഗം തിരികെ കൊണ്ടു വരുന്നതിന്റെ ഭാഗമായി കഴിഞ്ഞമാസം പത്തു മുതൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നിരുന്നു. പുരവഞ്ചികൾ, വ്യക്തിഗത ബോട്ടിംഗ്, സാഹസിക ടൂറിസം എന്നിവയടക്കമാണ് പുനരാരംഭിച്ചത്. മലയോര ടൂറിസം കേന്ദ്രങ്ങളും തുറന്നതോടെ സംസ്ഥാനത്തെ പ്രധാന വരുമാനസ്രോതസ്സായ ടൂറിസം പുനരുജ്ജീവനത്തിന്റെ പാതയിലായിരിക്കുകയാണ്. നിയന്ത്രിതമായ പ്രവേശനാനുമതി…

Read More