ഐ.പി.എല്ലില്‍ ഇന്നലെ നടന്ന പഞ്ചാബ് – രാജസ്ഥാന്‍ മത്സരത്തിനിടെ മോശം പെരുമാറ്റം നടത്തിയതിന് ഗെയ്ല്‍ പിഴ നല്‍കണം
ഐ.പി.എല്ലില്‍ ഇന്നലെ നടന്ന പഞ്ചാബ് – രാജസ്ഥാന്‍ മത്സരത്തില്‍ സെഞ്ച്വറിക്ക് തൊട്ടരികെ പുറത്തായ ക്രിസ് ഗെയ്‌ലിന് മറ്റൊരു തിരിച്ചടി കൂടി. മത്സരത്തിനിടെ മോശം പെരുമാറ്റം നടത്തിയതിന് ഗെയ്ല്‍ പിഴ നല്‍കണം. രാജസ്ഥാനെതിരേ 99 റണ്‍സിന് പുറത്തായ ദേഷ്യത്തില്‍ ബാറ്റ് നിലത്തടിച്ചതിനും വലിച്ചെറിഞ്ഞതിനുമാണ് ഗെയിലിന് പിഴശിക്ഷ വിധിച്ചത്. അവസാന ഓവറിലെ നാലാം പന്തില്‍ ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ ഗെയ്ല്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായതിന്റെ നിരാശയില്‍ ഗെയ്‌ലിന് സമനില നഷ്ടമായി. കൈയിലിരുന്ന ബാറ്റ് നിലത്തടിച്ചാണ് ഗെയ്ല്‍ നിരാശ…