Headlines

Webdesk

മലയാള ദിനാഘോഷം ഇന്ന്

ഈ വർഷത്തെ മലയാള ദിനാഘോഷം ഇന്ന് സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 10ന് ഓൺലൈനായി മലയാളദിന സന്ദേശം നൽകും. വിപുലമായ ആഘോഷ പരിപാടികൾ ഒഴിവാക്കിയാകും ചടങ്ങുകൾ. ഭരണഭാഷാ വാരാഘോഷം നവംബർ ഏഴുവരെ നടക്കും. സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലും ഓരോ ദിവസവും ഭരണരംഗത്ത് ഉപയോഗിക്കുന്ന അഞ്ച് ഇംഗ്ലീഷ് പദങ്ങളും സമാന മലയാള പദങ്ങളും എഴുതി പ്രദർശിപ്പിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് നിർദ്ദേശം നൽകി.  

Read More

കോവിഡ് പരിശോധനയിൽ കേരളം മുന്നിൽ

രാജ്യത്തെ കോവിഡ് പരിശോധനകളിൽ ഏറ്റവും മുന്നിൽ കേരളമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ. രാജ്യത്ത് പ്രതിദിനം ദശലക്ഷംപേർക്ക് 844 എന്ന ശരാശരി ഉള്ളപ്പോൾ കേരളത്തിൽ ദശലക്ഷം പേർക്ക് 3258 എന്ന അളവിലാണ് ടെസ്റ്റുകൾ നടക്കുന്നത്. ഡൽഹിയാണ് രണ്ടാംസ്ഥാനത്ത്. പ്രതിദിനം 3225 എന്ന അളവിലാണ് പരിശോധനകൾ നടക്കുന്നത്. മൂന്നാംസ്ഥാനത്തുള്ള കർണാടകയിൽ ദശലക്ഷത്തിന് 1550 ടെസ്റ്റുകളാണ് പ്രതിദിനം നടക്കുന്നത്. ലോകാരോഗ്യ സംഘടന ശുപാർശ ചെയ്തിട്ടുള്ളത് ദശലക്ഷം പേര്‍ക്ക് 140 ടെസ്റ്റ് എന്ന അളവിലെങ്കിലും പരിശോധന നടത്തണമെന്നാണ്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും കേന്ദ്രഭരണ…

Read More

രോഹിത്തിനെ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല: ബിസിസിഐ

അടുത്തിടെ ഓസ്ട്രേലിയന്‍ പര്യടനത്തിനായുള്ള ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മയെ ഉള്‍പ്പെടുത്താതെയാണ് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. ഇതേതുടര്‍ന്ന് നിരവധി തര്‍ക്കങ്ങള്‍ നിലനില്‍‍ക്കെ ബിസിസിഐ ഇക്കാര്യത്തില്‍ നിര്‍ണായക വിവരം പുറത്തുവിട്ടിരിക്കുകയാണ്. രോഹിത് പൂര്‍ണമായും ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്ന് പുറത്താ­യിട്ടില്ലെന്ന് ബിസിസിഐ പറയുന്നു. തുടയിലെ ഞരമ്പിനേറ്റ പരിക്കിനെ തുടര്‍ന്നാണ് രോഹിത് ഐപിഎല്ലില്‍ ഇപ്പോള്‍ കളിക്കാനിറങ്ങാത്തത്. ഞായറാഴ്ച ബിസിസിഐയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം രോഹിത്തിന്റെ പരിക്ക് സംബന്ധിച്ച്‌ വിശദ പരിശോധന നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.   പരിശോധനയ്ക്ക് ശേഷം പരിക്കിന്റെ സ്ഥിതി വിലയിരുത്തി…

Read More

ഇ‑സഞ്ജീവനി മരുന്നുകളും പരിശോധനകളും ഇനിമുതൽ സൗജന്യം

കോവിഡ് പശ്ചാത്തലത്തിൽ ഒ പി ചികിത്സക്കായുള്ള ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കാൻ പകരം ഏർപ്പെടുത്തിയ സർക്കാർ ടെലിമെഡിസിൻ സംവിധാനമായ ഇ സഞ്ജീവനിയിൽ ഇനി മരുന്നുകളും പരിശോധനകളും സൗജന്യമായി ലഭിക്കും. കുറിപ്പടി അനുസരിച്ച് മരുന്നുകൾ മെഡിക്കൽ സ്റ്റോറുകളിൽ നിന്നും വാങ്ങുകയും പരിശോധനകൾ സ്വകാര്യ ലാബുകളിൽ നടത്തുകയുമായിരുന്നു. ഇതോടൊപ്പം ഇ-സഞ്ജീവനി കുറിപ്പടി പ്രകാരം ആശുപത്രിയില്‍ ലഭ്യമായ ലാബ് പരിശോധനകളും നടത്താം. നേരത്തെ ടെലി മെഡിസിൻ സേവനങ്ങൾ മാത്രമായിരുന്നു സൗജന്യം. ഇ-സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോം വഴി കിട്ടുന്ന കുറിപ്പടിയിലെ മരുന്നുകള്‍ തൊട്ടടുത്ത സർക്കാർ…

Read More

ഫൂട്ട് ഓവര്‍ ബ്രിഡ്ജ് ഉദ്ഘാടനം ഇന്ന്

കോഴിക്കോട്: കോര്‍പറേഷന്‍ അമൃത് പദ്ധതിയില്‍ പെടുത്തി മൊഫ്യൂസില്‍ ബസ് സ്റ്റാന്റിന് മുന്നില്‍ നിര്‍മിച്ച എസ്‌കലേറ്റര്‍ കം എലിവേറ്റര്‍ ഫൂട്ട്ഓവര്‍ ബ്രിഡ്ജ്, നവീകരിച്ച ഫുട്പാത്ത് എന്നിവ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് 12ന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. കേന്ദ്ര നഗര കാര്യമന്ത്രി ഹര്‍ദീപ് സിംഗ് പുരി സന്ദേശം നല്‍കും. 11.35 കോടി രൂപ ചെലവില്‍ നിര്‍മിച്ച എസ്‌കലേറ്റര്‍ കം എലിവേറ്റര്‍ ഫുട് ഓവര്‍ ബ്രിഡ്ജ് സംസ്ഥാനത്ത് ആദ്യത്തേതാണ്. മന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷത വഹിക്കും.

Read More

തമിഴ്‌നാട് കൃഷിമന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു

ചെന്നൈ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ്‌നാട് കൃഷി മന്ത്രി ആര്‍ ദൊരൈകണ്ണ് (72) മരിച്ചു. ശ്വാസ തടസ്സത്തെത്തുടര്‍ന്ന് ഈ മാസം 13നാണ് ദുരൈക്കണ്ണിനെ ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. 2006 മുതല്‍ തുടര്‍ച്ചയായി പാപനാശം മണ്ഡലത്തിലെ ജനപ്രതിനിധിയാണ് ദൊരൈകണ്ണു. കര്‍ഷക സംഘടനകള്‍ക്കിടയില്‍ ശക്തമായ സ്വാധീനം ഉണ്ടായിരുന്നു. എടപ്പാടി പക്ഷത്തെ പ്രമുഖ നേതാവു കൂടിയാണ് ആര്‍ ദൊരൈകണ്ണ്.  

Read More

ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അയൽവാസി അറസ്റ്റിൽ

ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കണ്ണൻ ദേവൻ എസ്റ്റേറ്റിലെ ശിവകണ്ണനെ(26)യാണ് മൂന്നാർ പോലീസ് പിടികൂടിയത്. പെൺകുട്ടിയുടെ അയൽവാസി കൂടിയാണ് ശിവകണ്ണൻ   പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസമാണ് സംഭവം. വീട്ടിൽ മാതാപിതാക്കളില്ലാത്ത സമയം അതിക്രമിച്ചു കയറി കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു

Read More

ബിനീഷിനെതിരെ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയും നടപടി ആരംഭിച്ചു; കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും

മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിക്കെതിരെ നർക്കോടിക്‌സ് കൺട്രോൾ ബ്യൂറോയും നടപടികൾ ആരംഭിച്ചു. ഇന്നലെ വൈകുന്നേരത്തോടെ എൻ സി ബി സോണൽ ഡയറക്ടർ അമിത് ഗവാഡെ ഇ ഡി ആസ്ഥാനത്ത് എത്തി കേസിന്റെ വിവരങ്ങൾ ശേഖരിച്ചു മുഹമ്മദ് അനൂപ് പ്രതിയായുള്ള എൻ സി പി കേസിൽ ബിനീഷിനെയും പ്രതി ചേർക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. നിലവിൽ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലാണ് ബിനീഷ്. തിങ്കളാഴ്ച ബിനീഷിനെ എൻ സി ബി കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും. ബിനീഷ്…

Read More

മുഖ്യമന്ത്രിയുടെ കേരളപ്പിറവി ദിനാശംസ

തിരുവനന്തപുരം: മലയാളികൾക്ക് കേരളപ്പിറവി ആശംസകള്‍ നേര്‍ന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ . ഐക്യകേരളപ്പിറവിയിലേക്കു നയിച്ച പ്രമുഖ സാമൂഹിക ധാര നവോത്ഥാനത്തിന്റേതായിരുന്നുവെന്നും സാമൂഹികാനാചാരങ്ങള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തി ആ നവോത്ഥാന ധാരയെ നമുക്കു മുമ്ബോട്ടുകൊണ്ടു പോകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷ-ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കേരളപ്പിറവി ദിനാശംസ നേര്‍ന്നു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്തു.     “ഐക്യകേരളത്തിന് ഇന്ന് അറുപത്തിനാല് വയസ്സ് തികയുന്നു. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നായി കിടന്ന പ്രദേശങ്ങളാകെ ഒരേ ഭാഷ സംസാരിക്കുന്നവരുടെ നാട്…

Read More

ഇന്ന് കേരളപ്പിറവി ദിനം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം വഞ്ചനാദിനം ആചരിക്കുന്നു

നവംബർ ഒന്ന് കേരളപ്പിറവി ദിനമായ ഇന്ന് സർക്കാരിനെതിരെ സമരപരിപാടികളുമായി പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് വഞ്ചനാ ദിനം ആചരിക്കും. വാർഡുകൾ കേന്ദ്രീകരിച്ചാണ് സത്യാഗ്രഹ സമരം. ഓരോ വാർഡിലും 10 പേർ പങ്കെടുക്കുന്ന പരിപാടിയാണ് നടക്കുന്നത്. സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ രമേശ് ചെന്നിത്തല നിർവഹിക്കും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡിഎഫ് കൺവീനർ എം എം ഹസൻ എന്നിവർ പങ്കെടുക്കും. ഉമ്മൻ ചാണ്ടി കോട്ടയത്തും പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും പിജെ…

Read More