എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത ശിവശങ്കറും ബിനീഷ് കോടിയേരിയും തെറ്റായ കൂട്ടുകെട്ടിൽ പെട്ടിട്ടുണ്ടെങ്കിൽ അവരതിന്റെ ഭവിഷ്യത്ത് അനുഭവിക്കുക തന്നെ ചെയ്യുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ഇരുവരുടെയും പേര് പരാമര്‍ശിക്കാതെയാണ് ബേബിയുടെ പ്രതികരണം. സിപിഎമ്മിനും ഇടതുപക്ഷത്തിനും എതിരായി നടക്കുന്ന ആസൂത്രിതവും സംഘടിതവുമായ ആക്രമണത്തെ ചെറുക്കുക എന്നത് ജനാധിപത്യവാദികളുടെ കടമാണ്. തെറ്റായ കൂട്ടുകെട്ടിൽ പെട്ടിട്ടുണ്ടെങ്കിൽ അവരതിന്റെ ഭവിഷ്യത്ത് അനുഭവിക്കണം. ഇത് മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രവർത്തിച്ചവർക്കും പാർട്ടി നേതൃത്വത്തിലുള്ളവരുടെ ഉറ്റ ബന്ധുക്കൾക്കും ബാധകമാണെന്ന് എം എ ബേബി ഫേസ്ബുക്കിൽ കുറിച്ചു