കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരും; വാളയാർ കേസിൽ കുടുംബത്തോടൊപ്പമാണ് സർക്കാരെന്ന് മുഖ്യമന്ത്രി

വാളയാർ, പന്തളം സംഭവങ്ങളിൽ പീഡനം അനുഭവിച്ച കുടുംബത്തോടൊപ്പമാണ് സർക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികൾ ഒരു ദാക്ഷിണ്യവും അർഹിക്കുന്നില്ല. അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കുകയും കുടുംബത്തിനായി കഴിയുന്നത്ര സഹായം ലഭ്യമാക്കുകയും ചെയ്യും

പട്ടിക വിഭാഗ സംവരമത്തിൽ കൈകടുത്താൻ ആരെയും അനുവദിക്കില്ലെന്നും പട്ടിക വിഭാഗം സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി പറഞ്ഞു. ഇരുപതോളം സംഘടനകളാണ് യോഗത്തിൽ പങ്കെടുത്തത്.

ഭൂരഹിതർക്ക് കൃഷി ഭൂമി നൽകുന്നതിനുള്ള പ്രവൃത്തികൾ ഊർജിതമാക്കും. അതിനായി പ്രത്യേക പദ്ധതി രൂപീകരിക്കും. പട്ടികജാതി-പട്ടിക വർഗ മാനേജ്‌മെന്റിൽ കൂടുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്‌സുകളും അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.