Headlines

Webdesk

സംസ്ഥാന വ്യാപകമായി വ്യാപാരികള്‍ നാളെ രാവിലെ 10 മണി മുതല്‍ 12 മണി വരെ കടകളടച്ചിട്ട് പ്രതിഷേധിക്കും

പതിനൊന്ന് ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കൊണ്ട് നവംബര്‍ മൂന്നിന് സംസ്ഥാന വ്യാപകമായി പത്ത് ലക്ഷത്തിലധികം വ്യാപാരികള്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തും. പ്രതിഷേധ സമരത്തിന്റെ ഭാഗമായി അന്നേ ദിവസം രാവിലെ 10 മണി മുതല്‍ 12 മണി വരെ കടതുറന്ന് വില്‍പന നിര്‍ത്തി തൊഴില്‍ ബഹിഷ്കരിച്ച്‌ പ്രതിഷേധ സമരത്തില്‍ എല്ലാ വ്യാപാരികളും വ്യാപാര സ്ഥാപനത്തിന്റെ മുൻപിലും വിവിധ കേന്ദ്രങ്ങളിലും പ്രതിഷേധ ധര്‍ണ്ണയില്‍ അണിചേരുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി.നസ്റുദ്ദീനും ജനറല്‍ സെക്രട്ടറി രാജു…

Read More

വയനാട് മാനന്തവാടി ഡ്രൈവർ കുഴഞ്ഞു വീണ് മരിച്ചു

മാനന്തവാടി:  ഡ്രൈവർ കുഴഞ്ഞു വീണ് മരിച്ചു.  മാനന്തവാടി   ചെറ്റപ്പാലം തൈയ്യുള്ളതിൽ റഹീം (55) ആണ് മരിച്ചത് . ഇന്നലെ  വൈകുന്നേരം മൊതക്കര പോയി മടങ്ങി വരുമ്പോൾ  തരുവണ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു.  ഭാര്യ : നബീസ മക്കൾ ഷെർബി, ഷെർജിൽ, അമാന ഷെറിൻ മരുമക്കൾ:  സുബൈർ  

Read More

കൊവിഡ് രോഗിയുമായി സമ്പർക്കം; ലോകാരോഗ്യ സംഘടന മേധാവി ക്വാറന്റൈനിൽ

കൊവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദനോം ഗെബ്രിയേയസ് ക്വാറന്റൈനിൽ പ്രവേശിച്ചു. ട്വിറ്റർ വഴി അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.   ഞാൻ ആരോഗ്യവാനാണ്. കൊവിഡ് ലക്ഷണങ്ങളില്ല. വരും ദിവസങ്ങളിൽ ക്വാറന്റൈനിലായിരിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വീട്ടിലിരുന്ന് ജോലി ചെയ്യുമെന്ന് ടെഡ്രോസ് ട്വീറ്റ് ചെയ്തു

Read More

തൃശ്ശൂർ മെഡിക്കൽ കോളജിൽ കൊവിഡ് രോഗി തൂങ്ങിമരിച്ചു

തൃശ്ശൂർ മെഡിക്കൽ കോളജിൽ കൊവിഡ് രോഗി തൂങ്ങിമരിച്ചു. മുതുവറ സ്വദേശി ശ്രീനിവാസനാണ് മരിച്ചത്. കൊവിഡ് വാർഡിലെ ശുചിമുറിക്ക് സമീപമാണ് ഇയാൾ തൂങ്ങിയത്   പിത്താശയ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയവെയാണ് ശ്രീനിവാസന് കൊവിഡ് സ്ഥിരികരിച്ചത്. തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് രാവിലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.    

Read More

എറണാകുളം സ്വദേശി പ്രിയങ്ക രാധാകൃഷ്ണൻ ന്യൂസിലാൻഡിൽ മന്ത്രി

ന്യൂസിലാൻഡിൽ മന്ത്രിയായി മലയാളി. എറണാകുളം സ്വദേശി പ്രിയങ്ക രാധാകൃഷ്ണനാണ് ന്യൂസിലാൻഡ് സർക്കാരിൽ മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. പദവിയിലേക്ക് എത്തുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ബഹുമതിയും പ്രിയങ്കക്ക് ലഭിച്ചു ലേബർ പാർട്ടി എംപിയാണ് പ്രിയങ്ക. സാമൂഹിക വികസനം, യുവജനക്ഷേമം, തുടങ്ങിയ വകുപ്പുകളാണ് ഇവർക്ക് നൽകിയിരിക്കുന്നത്. തൊഴിൽ സഹമന്ത്രി ചുമതല കൂടി പ്രിയങ്കക്കുണ്ട്. കഴിഞ്ഞ മന്ത്രിസഭയിൽ അംഗമായിരുന്ന ജെന്നി സെയിൽസയുടെ പേഴ്‌സണൽ സെക്രട്ടറിയായിരുന്നു പ്രിയങ്ക. എറണാകുളം വടക്കൻ പറവൂർ സ്വദേശിയാണ്. ക്രൈസ്റ്റ് ചർച്ച് സ്വദേശിയും ഐടി ജീവനക്കാരനുമായ റിച്ചാർഡ്‌സണാണ് ഭർത്താവ്.  …

Read More

കോട്ടയത്ത് മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയെ ചുറ്റിക കൊണ്ടു അടിച്ചു കൊലപ്പെടുത്തി

കോട്ടയം തെള്ളകത്ത് ഭർത്താവ് ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. കുടുംബവഴക്കിനെ തുടർന്നാണ് സംഭവം. തെള്ളകം നെടുമലക്കുന്നേൽ ടോമിയുടെ ഭാര്യ മേരി(50)യാണ് കൊല്ലപ്പെട്ടത്.   മദ്യപിച്ചെത്തിയ ടോമി മേരിയുമായി വഴക്കിടുകയും ഇതിനിടയിൽ ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തുകയുമായിരുന്നു. ഇരുമ്പ് കമ്പി കൊണ്ടും തലയ്ക്ക് അടിച്ചതായി പോലീസ് പറയുന്നു. മേരി മരിച്ചെന്ന് ഉറപ്പിച്ചതോടെ കണ്ണൂരിലുള്ള തന്റെ സഹോദരനെ ഇയാൾ വിളിച്ചറിയിക്കുകയും ചെയ്തു സഹോദരൻ വേദഗിരിയിലുള്ള മറ്റൊരു സഹോദരനെ വിവരം അറിയിക്കുകയും തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. ടോമിയെ പോലീസ്…

Read More

ബിനീഷ് ഇന്ന് ജാമ്യാപേക്ഷ നൽകും; കസ്റ്റഡി ആവശ്യവുമായി എൻ സി ബിയും

മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി ഇന്ന് അവസാനിക്കും. ഉച്ചയോടെ വൈദ്യപരിശോധന പൂർത്തിയാക്കി ബിനീഷിനെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരാക്കും.   നാല് ദിവസത്തെ കസ്റ്റഡി കാലവധി തീരുന്ന സാഹചര്യത്തിൽ ബിനീഷ് കോടതിയിൽ ജാമ്യാപേക്ഷ നൽകും. കസ്റ്റഡിയിൽ പീഡനമേറ്റതായുള്ള പരാതിയും ബിനീഷിന്റെ അഭിഭാഷകർ കോടതിയെ അറിയിക്കും. കുടാതെ ബിനീഷിനെ കാണാൻ അനുവദിക്കാത്ത നടപടിക്കെതിരെയും അഭിഭാഷകർ പരാതി നൽകും അന്വേഷണ പുരോഗതി സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഉദ്യോഗസ്ഥർ സമർപ്പിക്കും. ബിനീഷിനെ കസ്റ്റഡിയിൽ വേണമെന്ന്…

Read More

പച്ചക്കറിക്ക്‌ അടിസ്ഥാനവില; കർഷക രജിസ്‌ട്രേഷന്‌ പോർട്ടലും ആപ്പും

16 ഇനം പച്ചക്കറി, പഴ, കിഴങ്ങുവർഗങ്ങൾക്ക്‌ സംസ്ഥാനത്ത്‌ പ്രഖ്യാപിച്ച അടിസ്ഥാനവില ലഭിക്കാനുള്ള രജിസ്‌ട്രേഷൻ ഞായറാഴ്ച ആരംഭിച്ചു. പ്രാഥമിക കാർഷിക വായ്‌പാ സഹകരണ സംഘങ്ങൾ വഴി സംഭരണം നടത്തുന്ന കർഷകർക്ക്‌‌ രജിസ്ട്രേഷൻ നിർബന്ധമല്ല. ഹോർട്ടികോർപ്, വിഎഫ്പിസികെ വഴി 300 കേന്ദ്രവും പ്രാഥമിക കാർഷിക വായ്‌പാ സഹകരണ സംഘങ്ങൾ വഴി 250 കേന്ദ്രവുമാണുള്ളത്‌‌‌. കേരള ഫാം ഫ്രഷ് ഫ്രൂട്സ് ആൻഡ്‌ വെജിറ്റബിൾസ്‌ എന്ന ബ്രാൻഡിലാണ്‌ ഉൽപ്പന്നങ്ങൾ സംഭരിക്കുന്നത്‌. ലിസ്റ്റിലുള്ള വിളകളുടെ വില അടിസ്ഥാനവിലയിൽ താഴ്‌ന്നാൽ ആ തുക കർഷകരുടെ അക്കൗണ്ടിലേക്ക്…

Read More

ഉംറ; ആദ്യ വിദേശ സംഘം സൗദിയിലെത്തി

മക്ക: എട്ട് മാസത്തിന് ശേഷം ഇതാദ്യമായി വിശുദ്ധ ഉംറ കർമം നിർവഹിക്കാൻ വിദേശ തീർഥാടകർ പുണ്യഭൂമിയിലെത്തി. പാക്കിസ്ഥാനില്‍ നിന്നുള്ള തീർഥാടകരാണ് ഉംറ പുനരാരംഭിച്ചതിന് ശേഷം ആദ്യമായി മക്കയിലെത്തിയത്. ജിദ്ദ എയർപോർട്ട് ഒന്നാം നമ്പർ ടെർമിനലിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓഫീസിൽ ഹജ് ഉംറ മന്ത്രാലയ ഉദ്യോഗസ്ഥർ തീർഥാടകരെ ഹൃദ്യമായി സ്വീകരിച്ചു. ഈ സംഘം ഉൾപ്പെടെ 10,000 വിദേശ തീർഥാടകരാണ് ഇന്നലെ മക്കയിലെത്തിയത്.   കൊറോണ വ്യാപനഭീതിയിൽ എട്ട് മാസം മുമ്പാണ് വിദേശ രാജ്യങ്ങളിൽനിന്നുള്ള ഉംറ തീർഥാടനം സൗദി…

Read More

അപകീര്‍ത്തി പരാമര്‍ശം; പൊലീസ് ആക്ട് ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ പൊലീസ് ആക്ട് ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കൃത്യമായ ശിക്ഷ ഉറപ്പുവരുത്തുക സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. പൊലീസ് ആക്ട് ഭേദഗതി ചെയ്യുന്നതോടെ സൈബര്‍ കേസുകളില്‍ നടപടി എടുക്കാനുളള പരിമിതി നീങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.   സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനുകള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് രൂപീകരണ ദിനത്തോടനുബന്ധിച്ച് ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി സേനാംഗങ്ങളുടെ അഭിവാദ്യവും സ്വീകരിച്ചു

Read More