തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്ന് ബിനീഷ് കോടിയേരി
തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്ന് ബിനീഷ് കോടിയേരി. ശാരീരിക അവശതയുണ്ടെന്നും ബിനീഷ് പ്രതികരിച്ചു. നാല് ദിവസത്തെ രാത്രിയിലെ ലോക്കപ്പ് വാസം ബിനീഷിനെ മാനസികമായി തളർത്തി. കൊതു കടിയും മറ്റ് വിഷമതകളും ബിനീഷിനെ പ്രതിസന്ധിയിലാക്കുകയാണ്. ഇന്നലെ രാവിലെ ചോദ്യം ചെയ്യലിനായി ബെംഗളൂരുവിലെ ഇ. ഡി ഓഫീസിൽ എത്തിച്ചപ്പോഴായിരുന്നു ബിനീഷിന്റെ ആരോഗ്യ വിഷയത്തിലെ പ്രതികരണം. കള്ളക്കേസാണോ എന്ന് ചോദ്യത്തിന് അതെ എന്ന് ബിനീഷ് തലയാട്ടി പ്രതികരിച്ചു. ചർദിയുണ്ടെന്നും പറഞ്ഞു. ഇഷ്ട ഭക്ഷണം ഒന്നും കഴിക്കാൻ ബിനീഷിന് കഴിയുന്നില്ല. ഇന്നും ബിനീഷ് ഇ. ഡിക്കെതിരെ…