Headlines

Webdesk

ലോസ് ആഞ്ചലീസിൽ ചരക്കുട്രെയിൻ കൊള്ളയടിച്ചു; കടത്തിക്കൊണ്ടുപോയത് ഡസൻ കണക്കിന് തോക്കുകൾ

  അമേരിക്കൻ നഗരമായ ലോസ് ആഞ്ചലീസിൽ കൊള്ളക്കാരുടെ ആക്രമണത്തിൽ ചരക്ക് ട്രെയിനുകളിൽ നിന്ന് ഡസൻ കണക്കിന് തോക്കുകൾ മോഷണം പോയി. ഇ കൊമേഴ്‌സ് സ്ഥാപനമായ ആമസോണിന്റേതടക്കം ചരക്കുകളിൽ നിന്നാണ് ആയുധങ്ങളും മറ്റും മോഷണം പോയത്. ഡസനോളം തോക്കുകളും മോഷ്ടിച്ചിട്ടുണ്ട്. നഗരത്തിൽ തോക്ക് ഉപയോഗിച്ചുള്ള ആക്രമണത്തിന് സാധ്യതയുള്ളതായി പോലീസ് ഓഫീസർ മൈക്കിൾ മൂർ പറയുന്നു. ആശങ്കപ്പെടുത്തുന്ന സംഭവമാണിതെന്നും അദ്ദേഹം പ്രതികരിച്ചു ആമസോൺ, ഫെഡെക്‌സ്, യുപിഎസ് തുടങ്ങിയ ഏജൻസികളുടെ ചരക്കുകളാണ് മോഷണം പോയത്. ഇതിൽ തോക്കുകളും ഉൾപ്പെടുന്നതായി പിന്നീടാണ് പോലീസ്…

Read More

24 മണിക്കൂറിനിടെ 2.86 ലക്ഷം പേർക്ക് കൂടി കൊവിഡ്; 573 പേർ മരിച്ചു

  രാജ്യത്ത് കൊവിഡ് കേസുകളുടെ പ്രതിദിന വർധനവിൽ നേരിയ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,86,434 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടിപിആർ 16 ശതമാനത്തിൽ നിന്ന് 19.5 ശതമാനമായി ഉയർന്നു. 573 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. 3,06,357 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 22,02,472 ആയി ഉയർന്നു. അതേസമയം രാജ്യത്ത് ഇതിനോടകം 163.58 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read More

കത്തിക്കുത്ത് കേസിലെ പ്രതിയെ തേടി പോലീസ് വീട്ടിലെത്തി; കണ്ടത് ടെറസിലെ കഞ്ചാവ് കൃഷിയും

  കത്തിക്കുത്ത് കേസിലെ പ്രതിയെ തേടി വീട്ടിലെത്തിയ പോലീസ് കണ്ടത് ടെറസിലെ കഞ്ചാവ് കൃഷി. യുവാവിനെ പോലീസ് കൈയോടെ പിടികൂടുകയും ചെയ്തു. തിരുവനന്തപുരം വഴിച്ചാൽ നുള്ളിയോട് സ്വദേശി ശ്രീജിത്താണ് അറസ്റ്റിലായത്. കത്തിക്കുത്ത് കേസിലെ രണ്ടാം പ്രതിയാണ് ശ്രീജിത്ത് കാട്ടാക്കട ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ശ്രീജിത്തിന്റെ വീട്ടിൽ പോലീസ് പരിശോധനക്കെത്തിയത്. ഇതിനിടെയാണ് ടെറസിൽ വളർത്തിയിരുന്ന കഞ്ചാവ് ചെടി പോലീസ് കണ്ടെത്തിയത്. നിലവിൽ ശ്രീജിത്തിന്റെ പേരിൽ രണ്ട് കേസുകളായി.

Read More

ആലപ്പുഴയിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തെ വെട്ടിപ്പരുക്കേൽപ്പിച്ചു

  ആലപ്പുഴയിൽ സിപിഎം പ്രവർത്തകനെ വെട്ടിപ്പരുക്കേൽപ്പിച്ചു. വളനാട് ലോക്കൽ കമ്മിറ്റി അംഗം ടി സി സന്തോഷിനെയാണ് വെട്ടിപ്പരുക്കേൽപ്പിച്ചത്. കൈയ്ക്കും കാലിനും ഗുരുതരമായി പരുക്കേറ്റ സന്തോഷിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു സംഭവത്തിൽ രണ്ട് ബിഎംഎസ്, ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിലായി. കുരുവി സുരേഷ്, ഷൺമുഖൻ എന്നിവരാണ് അറസ്റ്റിലായത്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.

Read More

സ്‌കൂളുകളുടെ പ്രവർത്തനം, പരീക്ഷാ നടത്തിപ്പ്: വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന്

  കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച തീരുമാനത്തിനായി വിദ്യാഭ്യാസ വകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരും. ഒന്ന് മുതൽ 9 വരെ ക്ലാസുകളുടെ ഓൺലൈൻ പഠനം, 10, 11, 12 ഓഫ് ലൈൻ ക്ലാസുകളുടെ ക്രമീകരണം, പരീക്ഷാ നടത്തിപ്പ്, കുട്ടികളുടെ വാക്‌സിനേഷൻ പുരോഗതി എന്നിവ യോഗം ചർച്ച ചെയ്യും ഡിഡി, ആർ ഡി ഡി, എ ഡി തലത്തിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. ഫെബ്രുവരി പകുതിയോടെ കൊവിഡ് വ്യാപനത്തിൽ കുറവുണ്ടാകുമെന്ന്…

Read More

ലോകായുക്ത നിയമഭേദഗതി: എതിർപ്പുന്നയിച്ച് പ്രതിപക്ഷം ഇന്ന് ഗവർണറെ കാണും

  ലോകായുക്ത നിയമഭേദഗതി ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ ഇന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കാണും. രാവിലെ പതിനൊന്നരക്ക് രാജ് ഭവനിൽ വെച്ചാണ് കൂടിക്കാഴ്ച. ഭരണഘടനയെയും കോടതി വിധികളെയും വളച്ചൊടിച്ച് മുഖ്യമന്ത്രിയും ആർ ബിന്ദുവിനും എതിരായ കേസുകളിൽ നിന്നും രക്ഷപ്പെടാനാണ് ഓർഡിനൻസ് എന്ന് പ്രതിപക്ഷം ഗവർണറെ അറിയിക്കും വി ഡി സതീശൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പിഎംഎ സലാം, മോൻസ് ജോസഫ്, എഎ അസീസ്, സിപി ജോൺ, ജി ദേവരാജൻ എന്നിവരാണ് പ്രതിനിധി സംഘത്തിലുള്ളത്….

Read More

ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതിയിൽ; അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും

  നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ പ്രതികളുടെ അറസ്റ്റ് ഇന്ന് വരെ കോടതി തടഞ്ഞിരുന്നു. മൂന്ന് ദിവസം ദിലീപിനെയും പ്രതികളെയും ചോദ്യം ചെയ്യാനും കോടതി അനുമതി നൽകിയിരുന്നു ചോദ്യം ചെയ്തതിന്റെ റിപ്പോർട്ടും രേഖകളും അന്വേഷണ സംഘം കോടതിക്ക് മുന്നിൽ സമർപ്പിക്കും. മുദ്രവെച്ച കവറിലാണ് റിപ്പോർട്ട് നൽകുക. പ്രതികളെ കസറ്റഡിയിൽ ചോദ്യം ചെയ്യണമെന്നും മുൻകൂർ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടും. മൂന്ന് ദിവസങ്ങളിലായി…

Read More

നായകനായി രോഹിത് ശർമ തിരികെയെത്തി; വിൻഡീസിനെതിരായ ഏകദിന, ടി20 ടീമുകളെ പ്രഖ്യാപിച്ചു

  വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ നായകനായി ടീമിൽ തിരിച്ചെത്തി. ജസ്പ്രീത് ബുംറക്കും മുഹമ്മദ് ഷമിക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. രവി ബിഷ്‌ണോയ്, ആവേശ് ഖാൻ തുടങ്ങിയവരാണ് ടീമിലെ പുതുമുഖങ്ങൾ. ദീപക് ഹൂഡയും കുൽദീപ് യാദവും തിരിച്ചെത്തിയിട്ടുണ്ട്. പരുക്കിൽ നിന്ന് മുക്തനാകാത്ത രവീന്ദ്ര ജഡേജ ടീമിലില്ല. ടി20 ടീം: രോഹിത് ശർമ, കെ എൽ രാഹുൽ, വിരാട് കോലി, ഇഷാൻ കിഷൻ, ശ്രേയസ്സ് അയ്യർ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്,…

Read More

ഏറ്റവും വിഷമയമായ ഏഴ് പഴങ്ങളും പച്ചക്കറികളും ഇവയാണ്

  നിങ്ങളുടെ പഴങ്ങളും പച്ചക്കറികളും ആരോഗ്യകരമാണോ? ശക്തിയോടും ആരോഗ്യത്തോടും ഇരിക്കാന്‍ ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കണമെന്നാണ് നമ്മള്‍ പഠിച്ചിട്ടുള്ളത്‌. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ്‌ പ്രിവന്‍ഷന്‍ സെന്ററിന്റെ പഴയ മാര്‍ഗനിര്‍ദ്ദേശപ്രകാരം ഒരാള്‍ ദിവസവും അഞ്ച് പഴങ്ങളും അഞ്ച് പച്ചക്കറികളും കഴിക്കണമെന്നാണ്. എന്നാല്‍ ഇപ്പോള്‍ അവരുടെ മാര്‍ഗനിര്‍ദേശങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി മാറ്റം വരുത്തിയിട്ടുണ്ട്. എണ്ണം മാത്രമല്ല, എത്രത്തോളം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നുവെന്നതും പ്രധാനമാണ്. എന്നാല്‍ കീടനാശിനി പ്രയോഗം മൂലം ഇപ്പോള്‍ പഴങ്ങളും പച്ചക്കറികളും സുരക്ഷിതമാണോ? വിളകളെ…

Read More

തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകയ്ക്ക് നേരെ അതിക്രമം

  തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകയ്ക്ക് നേരെ അതിക്രമം. ബസ് കാത്തുനിന്ന യുവതിയെ അശ്ലീല ദൃശ്യം ഫോണിൽ കാണിച്ച ശേഷം ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. രാത്രി 9 മണിയോടെ ആറ്റിങ്ങൽ ബസ് സ്റ്റാൻഡിൽ വച്ചാണ് സംഭവം നടന്നത്. ബഹളം കേട്ട നാട്ടുകാർ അക്രമിയെ പിടികൂടിയെങ്കിലും പ്രതി ഓടി രക്ഷപ്പെട്ടു. പ്രതിക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.

Read More