Headlines

Webdesk

തെലുങ്ക് സൂപ്പര്‍ താരം ചിരഞ്‍ജീവിക്ക് കോവിഡ് സ്ഥിരീകരിച്ചു

  തെലുങ്ക് സൂപ്പര്‍ താരം നടൻ ചിരഞ്‍ജീവിക്കും കൊവിഡ് സ്ഥിരികീരിച്ചു. ചെറിയ ലക്ഷണങ്ങളാണ് തനിക്ക് ഉണ്ടായതെന്ന് ചിരഞ്‍ജീവി അറിയിച്ചു. വൈകാതെ തിരിച്ചെത്താൻ തനിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ചിരഞ്‍ജീവി പറഞ്ഞു. താനുമായി സമ്പര്‍ക്കത്തിലുണ്ടായ എല്ലാവരും കൊവിഡ് ടെസ്റ്റ് നടത്തണമെന്നും ചിരഞ്‍ജീവി അഭ്യര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്. ‘ആചാര്യ’ എന്ന ചിത്രമാണ് ചിരഞ്‍ജീവിയുടേതായി ഇനി റിലീസ് ചെയ്യാനുള്ളത്. ഫെബ്രുവരി നാലിന് ചിത്രം റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മാറ്റിയിട്ടുണ്ട്. കൊരടാല ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാം ചരണും…

Read More

സംസ്ഥാനത്ത് ഇന്ന് 49,771 പേർക്ക് കൊവിഡ്, 63 മരണം; 34,439 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന്  49,771 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9567, തിരുവനന്തപുരം 6945, തൃശൂർ 4449, കോഴിക്കോട് 4196, കൊല്ലം 4177, കോട്ടയം 3922, പാലക്കാട് 2683, മലപ്പുറം 2517, ആലപ്പുഴ 2506, കണ്ണൂർ 2333, ഇടുക്കി 2203, പത്തനംതിട്ട 2039, വയനാട് 1368, കാസർഗോഡ് 866 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,553 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,57,329 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4,46,391…

Read More

വയനാട് ജില്ലയില്‍ 1368 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (26.01.22) 1368 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 520 പേര്‍ രോഗമുക്തി നേടി. 17 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 1362 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതിനുപുറമെ വിദേശത്തു നിന്ന് വന്ന 2 പേർക്കും ഇതര സംസ്ഥാന ത്തിൽ നിന്ന് വന്ന 4 പേർക്കും രോഗം സ്ഥിരീകരിച്ചു . ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 145930 ആയി. 137880 പേര്‍ രോഗമുക്തരായി. നിലവില്‍ 5921 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 5669…

Read More

സംസ്ഥാനത്ത് ഇന്ന് 49,771 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 49,771 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9567 തിരുവനന്തപുരം 6945, തൃശൂര്‍ 4449, കോഴിക്കോട് 4196, കൊല്ലം 4177, കോട്ടയം 3922, പാലക്കാട് 2683, മലപ്പുറം 2517, ആലപ്പുഴ 2506, കണ്ണൂര്‍ 2333, ഇടുക്കി 2203, പത്തനംതിട്ട 2039, വയനാട് 1368, കാസര്‍ഗോഡ് 866 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,553 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,57,329 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,46,391…

Read More

ഫിറ്റ്‌നസ് ടെസ്റ്റ് പാസായി രോഹിത് ശർമ; വിൻഡീസിനെതിരായ പരമ്പരയിലുണ്ടാകും

  ദക്ഷിണാഫ്രിക്കൻ പര്യടനം പരുക്കിനെ തുടർന്ന് നഷ്ടപ്പെട്ട രോഹിത് ശർമ തിരികെ ഇന്ത്യൻ ടീമിലേക്ക്. ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ചികിത്സയിലായിരുന്ന രോഹിത് ഫിറ്റ്‌നസ് ടെസ്റ്റ് പാസായി. ഇതോടെ വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ രോഹിത് ടീമിലുണ്ടാകും ഇന്ത്യൻ ഏകദിന, ടി20 ടീമുകളുടെ നായകനാണ് രോഹിത് ശർമ. ദേശീയ സെലക്ഷൻ കമ്മിറ്റി അംഗങ്ങളുമായി രോഹിത് ഉടൻ കൂടിക്കാഴ്ച നടത്തും. വിൻസീഡിനെതിരായ ഏകദിന, ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് കൂടിക്കാഴ്ച.  

Read More

ജനപ്രതിനിധിയെ അയോഗ്യരാക്കേണ്ടത് കോടതിയല്ല; വി ഡി സതീശന് മറുപടിയുമായി മന്ത്രി പി രാജീവ്

  ലോകായുക്ത ഓർഡിനൻസ് വിവാദത്തിൽ വി ഡി സതീശന് മറുപടിയുമായി നിയമ മന്ത്രി പി രാജീവ്. ജനപ്രതിനിധിയെ അയോഗ്യരാക്കേണ്ടത് കോടതിയല്ലെന്നും ഇക്കാര്യത്തിൽ ഹൈക്കോടതി ഉത്തരവുണ്ടെന്നും മന്ത്രി പറഞ്ഞു. ഗവർണറാണ് നടപടിയെടുക്കേണ്ടതെന്നാണ് കോടതി ഉത്തരവ്. നിയമസഭ ഉടൻ ചേരാത്തതിനാലാണ് ഓർഡിനൻസായത്. മന്ത്രിസഭ വ്യക്തമായി പരിശോധിച്ചെടുത്ത തീരുമാനമാണിത്. വി ഡി സതീശന്റെ നിലപാട് ഭരണഘടനാപരമല്ല. 14, 12 വകുപ്പുകൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഹൈക്കോടതി വിധികൾ വകുപ്പ് 12നെ മാത്രം പരാമർശിക്കുന്നതല്ല. പ്രതിപക്ഷ നേതാവ് മുഴുവൻ വിധി വായിച്ചിട്ടുണ്ടാകില്ല. ലോകായുക്ത എന്നത്…

Read More

നെയ്യാറ്റിൻകരയിൽ വീട് അടിച്ചുതകർത്ത് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു

  നെയ്യാറ്റിൻകര പുലിയൂർശാലയിൽ വീട് അടിച്ചു തകർത്ത് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു. പുലിയൂർശാല പൊട്ടൻചിറ വാഴവിളകുഴി വീട്ടിൽ കുമാർ(45)ആണ് മരിച്ചത്. ഭാര്യക്ക് മറ്റ് ചിലരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കുമാർ വീട്ടിൽ കലഹമുണ്ടാക്കുക പതിവായിരുന്നു. ഇന്നലെയും മദ്യപിച്ചെത്തി ഇയാൾ ഭാര്യയെയും കുട്ടികളെയും മർദിച്ചു പോലീസ് എത്തി ഭാര്യയെയും കുട്ടികളെയും ബന്ധുവീട്ടിലേക്ക് മാറ്റിയതോടെയാണ് പ്രകോപിതനായ കുമാർ വീട്ടിലെ ജനൽ ചില്ലുകളും ഫർണിച്ചറുകളും അടിച്ചു തകർത്ത ശേഷം പെട്രോൾ ഒഴിച്ച് തീയിട്ടത്. പിന്നാലെ ഇയാൾ കിടപ്പുമുറിയിൽ തൂങ്ങിമരിക്കുകയും ചെയ്തു ഫയർ…

Read More

അരുണാചലിൽ നിന്ന് കാണാതായ 17കാരനെ ചൈനീസ് സൈന്യം ഉടൻ ഇന്ത്യക്ക് കൈമാറും

  അരുണാചൽ പ്രദേശ് അതിർത്തിയിൽനിന്നും കാണാതായ 17കാരനെ ഉടൻ ചൈനീസ് സൈന്യം ഇന്ത്യക്ക് കൈമാറുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി 17കാരനെ കൈമാറും. തീയതിയും സമയവും ഉടൻ അറിയിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അവർ തീയതിയും സമയവും ഉടൻ അറിയിക്കാൻ സാധ്യതയുണ്ട്. അവരുടെ ഭാഗത്തെ മോശം കാലാവസ്ഥയാണ് കാലതാമസത്തിന് കാരണമെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. അപ്പർ സിയാങ് ജില്ലയിലെ ജിഡോ വില്ലേജിലെ മിറാം തരോണിനെ (17) ജനുവരി 18 നാണ് ബിഷിംഗ് ഏരിയയിലെ…

Read More

ഒരു ഗ്ലാസ് പാലിൽ ഉള്ളതിനേക്കാൾ കൂടുതൽ കാത്സ്യമുണ്ട് ഒരു പിടി എള്ളിൽ

  എള്ള്, ആരോഗ്യം മാത്രമല്ല സൗന്ദര്യവും പ്രസരിപ്പും നല്കുന്നു എന്ന് പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു മൃതകോശങ്ങൾ അകറ്റി ചർമ്മത്തിന്റെ തിളക്കം കൂട്ടുന്നു. ഇതിൽ അടങ്ങിയിട്ടുള്ള സിങ്ക് ചർമ്മസൗന്ദര്യം മെച്ചപ്പെടുത്തുന്നു. എള്ളെണ്ണ തലയിൽ തേച്ച് മസാജ് ചെയ്ത് അര മണിക്കൂറിന് ശേഷം കഴുകിക്കളയാം. ഇത് മുടി തഴച്ചു വളരാൻ സഹായിക്കുന്നു. ഇരുമ്പിന്റെ അംശം കൂടുതലായതിനാൽ വിളർച്ച തടഞ്ഞ് രക്തപ്രസാദം നൽകി നിങ്ങളെ സുന്ദരിയാക്കാൻ എള്ളിന് സാധിക്കും. വെളുത്ത എള്ളിനേക്കാൾ തോടോടു കൂടിയ കറുത്ത എള്ളിനാണ് ഔഷധമൂല്യം കൂടുതലുള്ളത്. ഇതിലെ മഗ്നീഷ്യവും…

Read More

മോഷ്ടിച്ച ബൈക്കുകളിൽ കറങ്ങി മാലമോഷണം; കടയ്ക്കാവൂരിൽ അഞ്ചംഗ സംഘം അറസ്റ്റിൽ

  മോഷ്ടിച്ച ബൈക്കുകളിൽ കറങ്ങിനടന്ന് സ്ത്രീകളുടെ മാല മോഷ്ടിക്കുന്ന അഞ്ചംഗ സംഘം തിരുവനന്തപുരം കടയ്ക്കാവൂരിൽ പിടിയിൽ. ഒരു യുവതിയും നാല് യുവാക്കളുമാണ് പിടിയിലായത്. പോലീസിനെ ആക്രമിച്ച രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സഹാസികമായാണ് പിടികൂടിയത്. പച്ചിറ ചായപ്പുറത്ത് വീട് ഷമീർ(21), വയയിൽതിട്ട വീട്ടിൽ അബിൻ(21), വക്കം മരുതൻവിളാകം അഖിൽ(20), ചിറയിൻകീഴ് തൊടിയിൽവീട്ടിൽ ഹരീഷ്(19), നിലമേൽ വളയിടം ജെർണിഷ(22) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച രാവിലെ കടയ്ക്കാവൂർ അങ്കിളിമുക്കിന് സമീപം 80കാരിയെ ആക്രമിച്ച് സ്വർണമാല കവർന്ന കേസിലാണ് അറസ്റ്റ് ഷമീറും അബിനുമാണ്…

Read More