Headlines

Webdesk

സഹോദരിയുടെ വിവാഹത്തിന് വായ്പ കിട്ടിയില്ല; അമ്മയെ ജ്വല്ലറിയിലിരുത്തി യുവാവ് വീട്ടിൽ തൂങ്ങിമരിച്ചു

സഹോദരിയുടെ വിവാഹം നടത്താൻ വായ്പ കിട്ടാത്തതിൽ മനംനൊന്ത് തൃശൂരിൽ യുവാവ് ആത്മഹത്യചെയ്തു. സൂപ്പർ മാർക്കറ്റിൽ സെയിൽസ് മാൻ ആയി ജോലി ചെയ്യുന്ന ചെമ്പുക്കാവ് സ്വദേശി വിപിൻ (25) ആണ് മരിച്ചത്. സഹോദരിയുടെ വിവാഹ ആവശ്യങ്ങൾക്ക് പണം കണ്ടെത്തുന്നതിന് സ്വകാര്യ ധനകാര്യസ്ഥാപനങ്ങളെ വായ്പക്കായി സമീപിച്ചിരുന്നു. ഇത് ലഭിക്കാതെ വന്നതോടെയാണ് ജീവനൊടുക്കിയത്. ഈ ഞായറാഴ്ചയായിരുന്നു സഹോദരിയുടെ വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്. മൂന്നുസെന്റ് ഭൂമി മാത്രമേയുള്ളൂ എന്നതിനാൽ എവിടെനിന്നും വായ്പ കിട്ടിയിരുന്നില്ല. തുടർന്ന്, പുതുതലമുറ ബാങ്കിൽ നിന്ന് വായ്പക്ക് അപേക്ഷിച്ചിരുന്നു. കഴിഞ്ഞ…

Read More

കോഴിക്കോട് ജില്ലയില്‍ 537 പേര്‍ക്ക് കോവിഡ് ;രോഗമുക്തി 388, ടി.പി.ആര്‍ 9.58% 

ജില്ലയില്‍ ഇന്ന് 537 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. 5 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നുവന്ന 3 പേർക്കും ഇതര സംസ്ഥാനത്ത് നിന്നുവന്ന 5 പേർക്കും സമ്പര്‍ക്കം വഴി 524 പേര്‍ക്കും ആണ് രോഗം ബാധിച്ചത്. 5743 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 388 പേര്‍ കൂടി രോഗമുക്തി നേടി. 9.58ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി…

Read More

വയനാട് ജില്ലയില്‍ 168 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 9.35

  വയനാട് ജില്ലയില്‍ ഇന്ന് (07.12.21) 168 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 186 പേര്‍ രോഗമുക്തി നേടി. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.35 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 133444 ആയി. 131214 പേര്‍ രോഗമുക്തരായി. നിലവില്‍ 1390 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1252 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി…

Read More

സംസ്ഥാനത്ത് ഇന്ന് 4656 പേർക്ക് കൊവിഡ്, 28 മരണം; 5180 പേർക്ക് രോഗമുക്തി

  കേരളത്തിൽ ഇന്ന് 4656 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 776, തിരുവനന്തപുരം 705, കോഴിക്കോട് 537, തൃശൂർ 468, കോട്ടയം 375, കൊല്ലം 374, കണ്ണൂർ 308, പത്തനംതിട്ട 227, ഇടുക്കി 172, വയനാട് 168, ആലപ്പുഴ 165, മലപ്പുറം 163, പാലക്കാട് 130, കാസർഗോഡ് 88 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,437 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19…

Read More

ഒമിക്രോൺ രോഗമുക്തനായ ഡോക്ടർക്ക് വീണ്ടും കൊവിഡ്

ബംഗളൂരുവിൽ ഒമിക്രോണിൽ നിന്ന് രോഗമുക്തി നേടിയ ഡോക്ടർക്ക് വീണ്ടും കൊവിഡ് പോസറ്റീവായി. രാജ്യത്ത് ആദ്യമായി ഒമിക്രോൺ കണ്ടെത്തിയ രണ്ടുവ്യക്തികളിൽ ഒരാൾ ഈ ഡോക്ടറായിരുന്നു. മറ്റൊരാൾ ദക്ഷിണാഫ്രിക്കൻ പൗരനായിരുന്നു. ഇയാൾ ക്വാറന്റൈൻ കഴിഞ്ഞതിന് ശേഷം ദുബൈയിലേക്ക് മറങ്ങി. ഒമൈക്രോൺ വകഭേദം ബാധിച്ച ഡോക്ടർക്ക് വീണ്ടും കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ച വാർത്ത ശരിയായാണെന്ന് ബ്രുഹത് ബംഗളൂരു മഹാനഗര പാലികെ ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. ഡോക്ടർക്ക് രോഗലക്ഷണമൊന്നുമില്ലെന്നും അദ്ദേഹം ഐസലേഷനിൽ കഴിയുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, ക്വാറന്റൈൻ മാനദണ്ഡങ്ങൾ ലംഘിച്ച്…

Read More

യുഎഇയിൽ വാരാന്ത്യ അവധി ഇനി ശനി, ഞായർ ദിവസങ്ങളിൽ; വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവും അവധി

  യുഎഇയിൽ സർക്കാർ ജീവനക്കാരുടെ വാരാന്ത്യ അവധി ദിനങ്ങളിൽ മാറ്റം. ഇനിമുതൽ ശനി, ഞായർ ദിവസങ്ങളിലും വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവും അവധിയായിരിക്കും. വെള്ളിയാഴ്ച ഉച്ച വരെ പ്രവൃത്തി ദിനമായിരിക്കും. വെള്ളി രാവിലെ ഏഴര മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഏഴര മുതൽ വൈകുന്നേരം മൂന്നര വരെ ഓഫീസുകൾ പ്രവർത്തിക്കും. ആഴ്ചയിൽ നാലര ദിവസമായിരിക്കും പ്രവൃത്തിദിനങ്ങൾ. ജനുവരി ഒന്ന് മുതൽ മാറ്റം പ്രാബല്യത്തിൽ വരും നേരത്തെ വെള്ളി,…

Read More

എറണാകുളത്ത് ബൈക്ക് യാത്രികനായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം കോതമംഗലത്ത് നാടുകാണിക്ക് സമീപം ബൈക്ക് യാത്രികനായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നാടുകാണി സ്വദേശി മാന്നുകാലായിൽ മനോജ് ആണ് മരിച്ചത്. തടിക്കണ്ടം തോട്ടിലാണ് മൃതദേഹവും ബൈക്കും കിടന്നിരുന്നത്.പൊലീസും, വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി.

Read More

കെജിഎംഒഎ നാളെ മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കും

സർക്കാർ ഡോക്ടർമാർ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സെക്രട്ടേറിയറ്റിനു മുന്നിൽ നാളെ മുതൽ അനിശ്ചിതകാല നിൽപ്പ് സമരം തുടങ്ങും. ശമ്പള വർധനവിലും ആനുകൂല്യങ്ങളിലും സംസ്ഥാന സർക്കാർ കടുത്ത അവഗണനയാണ് തങ്ങളോട് കാണിക്കുന്നതെന്നും കെജിഎംഒഎ ആരോപിക്കുന്നു. കൊവിഡ് കാലത്ത് ന്യായമായി ലഭിക്കേണ്ട റിസ്‌ക് അലവൻസ് നൽകിയില്ലെന്നും ശമ്പള പരിഷ്‌കരണം നടപ്പാക്കിയപ്പോൾ ആനുപാതിക വർധനവിന് പകരം ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചെന്നുമാണ് കെജിഎംഒഎ ആരോപിക്കുന്നത്. രോഗീപരിചരണം മുടങ്ങാതെയാകും സമരം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് പ്രാഥമികാരോഗ്യ…

Read More

മുല്ലപ്പെരിയാർ: സർക്കാരും മുഖ്യമന്ത്രിയും ആരെയോ ഭയപ്പെടുന്ന പോലെ പെരുമാറുന്നുവെന്ന് വി ഡി സതീശൻ

മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രിയും സർക്കാരും ആരെയോ ഭയപ്പെടുന്ന പോലെയാണ് പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മേൽനോട്ട സമിതിയുടെ നിർദേശങ്ങൾക്ക് വിരുദ്ധമായി ഒരാഴ്ചയായി മുല്ലപ്പെരിയാറിൽ നിന്ന് രാത്രികാലങ്ങളിൽ വെള്ളം ഒഴുക്കിവിട്ടു. പെരിയാർ തീരത്തെ ജനങ്ങൾ അങ്ങേയറ്റം ദയനീയമായ അവസ്ഥയിലാണ്. സ്ഥിതി ഇത്രയും ഗുരുതരമായിട്ടും ഇതേ കുറിച്ച് ഒന്ന് പ്രതികരിക്കാൻ പോലും മുഖ്യമന്ത്രി തയ്യാറായില്ല ആദ്യം വെള്ളം തുറന്നുവിട്ടപ്പോൾ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയക്കുകയാണ് നമ്മുടെ മുഖ്യമന്ത്രി ചെയ്തത്. ആ കത്ത് ചെന്നൈയിൽ കിട്ടിയോ ഇല്ലയോ എന്നറിയില്ല. അതി…

Read More

മുടി അമിതമായി കൊഴിയുന്നുണ്ടോ? കാരണങ്ങൾ ഇതാകാം

  എല്ലാ പ്രായക്കാരേയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ (Hair Loss). പലകാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിലുണ്ടാകുന്നത്. ഹോർമോൺ വ്യതിയാനവും ​ പ്രധാനമായും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിലെ വ്യത്യാസവും മുടികൊഴിച്ചിലിന് ആക്കം കൂട്ടുന്നു. വിറ്റാമിൻ എ, ബി 12, ഡി, സി എന്നിവയുടെ കുറവ് മുടികൊഴിച്ചിലിന് കാരണമാകുന്നതായി മുംബെെയിലെ എസ്തെറ്റിക് ക്ലിനിക്കിലെ കോസ്മെറ്റിക് ഡെർമറ്റോളജിസ്റ്റ് ഡോ. റിങ്കി കപൂർ പറഞ്ഞു. എന്തൊക്കെയാണ് മറ്റ് കാരണങ്ങളെന്നും ഡോ. റിങ്കി കപൂർ പറയുന്നു. തലയോട്ടിയിലെ അണുബാധ മുടികൊഴിച്ചിലുണ്ടാക്കുന്ന പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ് അവർ…

Read More