Headlines

Webdesk

മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരേ ലൈംഗിക അതിക്രമം; 21 കാരന്‍ പിടിയില്‍

  തിരുവനന്തപുരം ആറ്റിങ്ങലില്‍ മാധ്യമപ്രവര്‍ത്തകയെ അശ്ലീല വീഡിയോ കാണിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. 21 വയസുകാരനായ ബാലരാമപുരം സ്വദേശി അച്ചു കൃഷ്ണയാണ് അറസ്റ്റിലായത്. ബസ് കാത്ത് നിന്ന മാധ്യമ പ്രവര്‍ത്തകയോട് യുവാവ് മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച ശേഷം മോശമായി പെരുമാറുകയായിരുന്നു. ആറ്റിങ്ങലിലെ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ഉടനെ തന്നെ പ്രതിയെ പിടികൂടാന്‍ യുവതി ശ്രമിച്ചെങ്കിലും അയാള്‍ ഓടി രക്ഷപ്പെട്ടു. ഇവരുടെ ബഹളം കേട്ടെത്തിയ നാട്ടുകാര്‍ യുവാവിനെ പിടിക്കാന്‍…

Read More

കോവിഡ് ധനസഹായംം രണ്ടു ദിവസത്തിനകം നല്‍കാന്‍ നിര്‍ദേശം; നിലവില്‍ 36000 അപേക്ഷകള്‍

  കോവിഡ് ധനസഹായത്തിന് അര്‍ഹരായവര്‍ക്ക് രണ്ടു ദിവസത്തിനകം തുക നല്‍കാന്‍ ചീഫ് സെക്രട്ടറി ജില്ലാ കലക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. ജില്ലകളില്‍ ക്യാമ്പുകള്‍ നടത്തിയും ഭവനസന്ദര്‍ശനത്തിലൂടെയും രണ്ടു ദിവസത്തിനകം തുക നല്‍കണമെന്നാണ് നിര്‍ദ്ദേശം. നിലവില്‍ 36000 അപേക്ഷകളാണ് സഹായത്തിനായി ലഭിച്ചിട്ടുള്ളത്. എളുപ്പത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് സഹായകരമായ വിധത്തില്‍ സോഫ്റ്റ്വെയറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായ വിതരണം തുടരുകയാണ്. ഇതുവരെ 3,794 കുട്ടികളെയാണ് അര്‍ഹരായി കണ്ടെത്തിയത്. കുട്ടികളുടെ…

Read More

വിദ്യാർഥികളുടെ ഹാജർ കർശനമാക്കും: വിദ്യാഭ്യാസ മന്ത്രി

  തിരുവനന്തപുരം: കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ ഒന്ന് മുതൽ ഒൻപത് വരെയുള്ള വിദ്യാർത്ഥികളെുടെ ഓൺലൈൻ ക്ലാസ് ശക്തിപ്പെടുത്തുമെന്നും ഹാജർ കർശനമാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. 10, 11, 12 ക്ലാസുകൾ പരീക്ഷക്ക് മുൻപ് തന്നെ പൂർത്തിയാക്കുമെന്നും ഇതിനായി പ്രത്യേകം ടൈം ടേബിൾ തയ്യാറാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതു കൂടാതെ ഓൺലൈൻ ക്ലാസ്, വാക്‌സിൻ അടക്കമുള്ള കാര്യങ്ങളിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ ആഴ്ചതോറും സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചേക്കും. പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ 29 ന് തന്നെ നടത്താൻ…

Read More

രാജ്യത്ത് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയേക്കും

  രാജ്യത്ത് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയേക്കും. രക്ഷിതാക്കളുടെ വര്‍ധിച്ചുവരുന്ന ആഭ്യര്‍ഥന കണക്കിലെടുത്ത് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് ചില മാതൃകകളില്‍ കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് എല്ലാ വഴികളും പരിശോധിക്കാന്‍ ആരോഗ്യ മന്ത്രാലയം ഇതിനകം തന്നെ വിദഗ്ധ സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ രക്ഷിതാക്കളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നും സര്‍ക്കാരില്‍ സമ്മര്‍ദമുണ്ട്. ഇതിനകം ഏതാനും സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നിബന്ധനയോടെ 10…

Read More

ഇനി വീടുകളിലേക്ക് കറണ്ട് ബില്ല് വരില്ല; കെ സി ബി യിൽ നിന്നും പുതിയ അറിയിപ്പ്

  കെഎസ്ഇബിയിൽ നിന്നും പുതിയ മാറ്റം എത്തുകയാണ്. മീറ്റർ റീഡിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഓൺലൈൻവഴി മാറ്റാൻ ഒരുങ്ങുകയാണ് കെഎസ്ഇബി. മീറ്റർ റീഡിങ് നടത്തുന്നതിന് ഓരോ വീട്ടിലേക്കും വന്നതിനു ശേഷം ബില്ലുകൾ കൈമാറുന്ന രീതിക്കാണ് മാറ്റം വരുത്താൻ പോകുന്നത്. പുതിയ സ്മാർട്ട് മീറ്ററുകൾ ആണ് ഓരോ വീടുകളിലും സ്ഥാപനങ്ങളിലും ഇതിനു വേണ്ടി സ്ഥാപിക്കുവാൻ കെഎസ്ഇബി ലക്ഷ്യമിടുന്നത്. പുതിയ സ്മാർട്ട് മീറ്റർ എത്തുന്നതോട് കൂടെ ഒരു പ്രീപെയ്ഡ് വൈദ്യുതി എന്ന രീതിയിലേക്ക് നീങ്ങുകയാണ് സംസ്ഥാനത്തുള്ള സംവിധാനങ്ങൾ. കേന്ദ്ര സർക്കാർ വൈദ്യുതി…

Read More

പ്രഭാത വാർത്തകൾ

  🔳സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവച്ചു. പത്ത്, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസ് വിദ്യാര്‍ത്ഥികളുടെ ഓഫ് ലൈന്‍ ക്ലാസുകള്‍ തുടരുമെന്ന് വിദ്യഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. പൊതുപരീക്ഷയ്ക്ക് 60 ശതമാനം ഫോക്കസ് ഏരിയയില്‍നിന്നാണ് 70 ശതമാനം ചോദ്യങ്ങളുണ്ടാകുക. ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഹാജര്‍ നിര്‍ബന്ധമാക്കും. ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് വിപുലമാക്കും. ഏഴാം ക്ലാസ്വരെ വിക്ടേഴ്സ് ചാനലില്‍ ഡിജിറ്റല്‍ ക്ലാസ് ഉണ്ടാകും. മറ്റുള്ളവര്‍ക്ക് ജിസ്യൂട്ട് വഴിയാണ് ഓണ്‍ലൈന്‍ ക്ലാസ്….

Read More

കോഴിക്കോട് നിന്ന് കാണാതായ പെൺകുട്ടികൾ ബംഗളൂരുവിൽ; ഒരാളെ പിടികൂടി, അഞ്ച് പേർ രക്ഷപ്പെട്ടു

  കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തി. ബംഗളൂരു മഡിവാളയിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. അഞ്ച് പെൺകുട്ടികൾ ഓടി രക്ഷപ്പെട്ടു. ബംഗളൂരു പോലീസും പ്രദേശവാസികളും ചേർന്നാണ് ഒരു കുട്ടിയെ പിടികൂടി തടഞ്ഞുവെച്ചത്. കുട്ടികൾ ബംഗളൂരുവിൽ എത്തിയ വിവരം പോലീസിന് ലഭിച്ചിരുന്നു. മഡിവാളയിലെ ഒരു ഹോട്ടലിൽ താമസിക്കുകയായിരുന്നു ഇവർ. പെൺകുട്ടികളെ കുറിച്ച് സംശയം തോന്നിയ ഹോട്ടൽ അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെ കുട്ടികൾ രക്ഷപ്പെടാൻ ശ്രമിച്ചു. അഞ്ച് പേർ ഓടി രക്ഷപ്പെടുകയും ഒരാളെ…

Read More

നിയമോപദേശം തേടിയേക്കും; ലോകായുക്ത ഭേദഗതിയിൽ ഗവർണറുടെ തീരുമാനം വൈകിയേക്കും

ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഗവർണർ ഉടൻ തീരുമാനമെടുക്കില്ലെന്ന് സൂചന. എല്ലാ നിയമവശങ്ങളും ഇക്കാര്യത്തിൽ പരിശോധിക്കും. വിഷയത്തിൽ ഗവർണർ നിയമോപദേശം അടക്കം തേടിയേക്കും. ഇതിന് ശേഷമേ ഓർഡിനൻസിൽ ഒപ്പുവെക്കുന്ന കാര്യം ഗവർണർ ആലോചിക്കൂ. 19ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ച നിയമഭേദഗതി ഓർഡിനൻസ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇതുവരെ ഒപ്പുവെച്ചിട്ടില്ല. ഭേദഗതി വിവാദമായതിന് പുറമെ ഭേദഗതി വരുത്തുന്ന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷത്ത് നിന്നടക്കം പരാതികൾ ഗവർണർക്ക് ലഭിച്ചിരുന്നു. ഇന്ന് ലക്ഷദ്വീപിലേക്ക് തിരിച്ച ഗവർണർ തിങ്കളാഴ്ച തിരുവനന്തപുരത്ത് തിരിച്ചെത്തിയ…

Read More

പക്ഷികളെ മാറ്റാൻ വെടി; റൺവേക്ക് സമീപം തീ

  പക്ഷികളെ മാറ്റാൻ പടക്കം പൊട്ടിച്ച തിരുവനന്തപുരം വിമാനത്താവളത്തിൽ റൺവേയ്ക്ക് സമീപം പുൽത്തകിടിയിൽ തീപിടുത്തം ഉണ്ടായി.വൻതോതിൽ പക്ഷിക്കൂട്ടം ഭീഷണിയായതോടെ ആണ് ഇവിടെ പടക്കം പൊട്ടിക്കേണ്ടി വന്നത്. വിമാനത്താവള ചുമതലയുള്ള ഫയർഫോഴ്സ് യൂണിറ്റ് ഉടൻ എത്തി തീ അണച്ചു.

Read More

മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന “ആയിഷ” ചിത്രീകരണം ആരംഭിച്ചു

  മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രം “ആയിഷ” റാസൽ ഖൈമയിൽ ചിത്രീകരണം തുടങ്ങി. നവാഗതനായ ആമിർ പള്ളിക്കാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ആഷിഫ് കക്കോടിയാണ്. മലയാളത്തിന് പുറമെ ഇഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യൻ ഭാഷാ പതിപ്പുകളിലും എത്തുന്നു. മജ്ഞു വാര്യർക്കു പുറമെ രാധിക, സജ്ന, പൂർണിമ, ലത്തീഫ( ടുണീഷ്യ), സലാമ(യു.എ.ഇ.),  ജെന്നിഫർ (ഫിലിപ്പൈൻസ് ), സറഫീന (നൈജീരിയ) സുമയ്യ (യമൻ), ഇസ്ലാം (സിറിയ)…

Read More