കെഎസ്ഇബിയിൽ നിന്നും പുതിയ മാറ്റം എത്തുകയാണ്. മീറ്റർ റീഡിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഓൺലൈൻവഴി മാറ്റാൻ ഒരുങ്ങുകയാണ് കെഎസ്ഇബി. മീറ്റർ റീഡിങ് നടത്തുന്നതിന് ഓരോ വീട്ടിലേക്കും വന്നതിനു ശേഷം ബില്ലുകൾ കൈമാറുന്ന രീതിക്കാണ് മാറ്റം വരുത്താൻ പോകുന്നത്.
പുതിയ സ്മാർട്ട് മീറ്ററുകൾ ആണ് ഓരോ വീടുകളിലും സ്ഥാപനങ്ങളിലും ഇതിനു വേണ്ടി സ്ഥാപിക്കുവാൻ കെഎസ്ഇബി ലക്ഷ്യമിടുന്നത്. പുതിയ സ്മാർട്ട് മീറ്റർ എത്തുന്നതോട് കൂടെ ഒരു പ്രീപെയ്ഡ് വൈദ്യുതി എന്ന രീതിയിലേക്ക് നീങ്ങുകയാണ് സംസ്ഥാനത്തുള്ള സംവിധാനങ്ങൾ.
കേന്ദ്ര സർക്കാർ വൈദ്യുതി വിതരണ മേഖലയിൽ നിർദ്ദേശിച്ചിട്ടുള്ള പുതിയ പരിഷ്കരണത്തിന്റെ ഭാഗമായിട്ടാണ് പുതിയ സ്മാർട്ട് മീറ്ററുകൾ എത്തുന്നത്. ഇത് പ്രകാരം ഓരോ വീടുകളിലും സ്ഥാപനങ്ങളിലും പുതിയ സ്മാർട്ട് മീറ്റർ എത്തുകയും തുടർന്നുള്ള വൈദ്യുതി ബില്ല് ഓൺലൈൻ വഴി മാറ്റപ്പെടുകയും ചെയ്യും.
പുതിയ സ്മാർട്ട് മീറ്ററുകൾക്ക് ഏകദേശം 9000 രൂപ വരെയാണ് വില വരുന്നത്. സ്മാർട്ട് മീറ്റർ വിലയിൽ 15 ശതമാനം വഹിക്കുന്നത് കേന്ദ്ര സർക്കാരാണ്. വൈദ്യുതി ബോർഡിന് സ്മാർട്ട് മീറ്റർ എത്തുന്നതോട് കൂടെ വൻ സാമ്പത്തിക സഹായം ഉണ്ടാകും എന്നതാണ് വിലയിരുത്തുന്നത്.
ഈയൊരു സംവിധാനം വരുന്നതോടു കൂടെ വീട്ടിലേക്ക് വന്ന് ബിൽ നൽകുന്നതിനുവേണ്ടി ആരും തന്നെ വരില്ല. സാധാരണ രീതിയിൽ മൊബൈൽ ഫോണുകൾ റീചാർജ് ചെയ്ത് ഉപയോഗിക്കുന്നത് പോലെ തന്നെ മുൻകൂട്ടി പണം അടച്ച് റീച്ചാർജ് ചെയ്താണ് ഇനി വൈദ്യുതിയും ഉപയോഗിക്കേണ്ടി വരുന്നത്.
കെഎസ്ഇബിക്ക് ഇയൊരു സംവിധാനം വഴി വലിയൊരു നേട്ടം ഉണ്ടാകും. മുൻകൂട്ടി വൈദ്യുതി ലഭിക്കും എന്നതിനുപുറമേ കുടിശ്ശിക വരുകയില്ല എന്ന സവിശേഷത കൂടി ഇയൊരു സംവിധാനത്തിൽ ഉണ്ട്.
ഇതിനു പുറമേ മീറ്റർ റീഡിങ് വീടുകളിൽ വന്ന് നടത്തുന്നതിനു വേണ്ടിയുള്ള ജീവനക്കാരുടെ എണ്ണം കുറയുകയും ചെയ്യും. വൈദ്യുതിയുടെ ആവശ്യകത മുൻകൂട്ടിക്കണ്ട് ഇതിനുവേണ്ടിയുള്ള ആസൂത്രണം നടത്തുന്നതിനു വേണ്ടിയും കെഎസ്ഇബിക്ക് സാധിക്കും.