Headlines

Webdesk

കേസുകളിൽ 94 ശതമാനവും ഒമിക്രോൺ; സംസ്ഥാനത്ത് ഒമിക്രോൺ തരംഗമെന്ന് ആരോഗ്യമന്ത്രി

  കേരളത്തിൽ ഇപ്പോഴുള്ളത് ഒമിക്രോണിന്റെ തരംഗമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്തുണ്ടാകുന്ന കൊവിഡ് കേസുകളിൽ 94 ശതമാനവും ഒമിക്രോണാണ്. വിദേശത്ത് നിന്ന് വരുന്നവരിൽ 80 ശതമാനവും ഒമിക്രോൺ വകഭേദമാണ്. സംസ്ഥാനത്ത് ഐ സിയു, വെന്റിലേറ്റർ ഉപയോഗത്തിൽ കുറവുണ്ടായി. കുട്ടികളുടെ വാക്സിനേഷൻ 69 ശതമാനം പൂർത്തിയാക്കി. സംസ്ഥാനത്ത് കൊവിഡ് മോണിറ്ററിംഗ് സെൽ രൂപവത്ക്കരിച്ചതായി മന്ത്രി പറഞ്ഞു. 04712518584ലാണ് മോണിറ്ററിംഗ് സെൽ നമ്പർ. മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഇത് പ്രവർത്തിക്കുക. കൊവിഡ് വാർ റൂം പ്രവർത്തനം ആരംഭിച്ചു. രോഗികളുടെ ഗ്രപരിചരണം…

Read More

കേരളാ തീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത; ജാഗ്രതാ നിർദേശം

  കേരള തീരത്ത് വെള്ളിയാഴ്ച രാത്രി 11.30 വരെ വലിയ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 1.8 മുതൽ 2.5 മീറ്റർ വരെ ഉയരത്തിൽ തിരമാല സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ഉയർന്ന തിരമാലയ്ക്ക് പുറമെ കന്യാകുമാരി തീരത്തും ഗൾഫ് ഓഫ് മാന്നാറിലും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ…

Read More

എയർ ഇന്ത്യയെ ഔദ്യോഗികമായി ടാറ്റാ ഗ്രൂപ്പിന് കൈമാറി

  എയർ ഇന്ത്യയെ കേന്ദ്രസർക്കാർ ഔദ്യോഗികമായി ടാറ്റ ഗ്രൂപ്പിന് കൈമാറി. എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരിയും ടാറ്റക്ക് കൈമാറി നടപടികൾ പൂർത്തിയാക്കിയതായി കേന്ദ്രം അറിയിച്ചു. ഔദ്യോഗിക കൈമാറ്റത്തിന് മുന്നോടിയായി വ്യാഴാഴ്ച ഉച്ചയോടെ ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖർ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എയർ ഇന്ത്യയുടെ നിലവിലെ ബോർഡ് അംഗങ്ങൾ രാജിവെച്ച് ടാറ്റയുടെ പുതിയ ബോർഡ് അംഗങ്ങൾ ചുമതലയേറ്റു. ഇതോടെ എയർ ഇന്ത്യ സ്വകാര്യ മേഖലയിലെ വിമാന സർവീസായി മാറി. കടബാധ്യതയെ തുടർന്ന് കഴിഞ്ഞ…

Read More

വയനാട് ജില്ലയില്‍ 1344 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ 1344 പേര്‍ക്ക് കൂടി കോവിഡ് വയനാട് ജില്ലയില്‍ ഇന്ന് (27.01.22) 1344 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 810 പേര്‍ രോഗമുക്തി നേടി. 20 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 1339 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതിനുപുറമെ ഇതര സംസ്ഥാന ത്തിൽ നിന്ന് വന്ന 5 പേർക്കും രോഗം സ്ഥിരീകരിച്ചു . ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 147274 ആയി. 138690 പേര്‍ രോഗമുക്തരായി. നിലവില്‍ 6478 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 6221…

Read More

സംസ്ഥാനത്ത് ഇന്ന് 51,739 പേർക്ക് കൊവിഡ്, 11 മരണം; 42,653 പേർക്ക് രോഗമുക്തി

കേരളത്തിൽ 51,739 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9708, തിരുവനന്തപുരം 7675, കോഴിക്കോട് 5001, കൊല്ലം 4511, തൃശൂർ 3934, കോട്ടയം 3834, പാലക്കാട് 3356, മലപ്പുറം 2855, ആലപ്പുഴ 2291, കണ്ണൂർ 252, പത്തനംതിട്ട 2063, ഇടുക്കി 1986, വയനാട് 1344, കാസർഗോഡ് 1029 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,003 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ…

Read More

എസ് എസ് എൽ സി, പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചു; ഇംപ്രൂവ്മന്റ് പരീക്ഷക്ക് മാറ്റമില്ല

സംസ്ഥാനത്തെ എസ് എസ് എൽ സി, പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചു. അവലോകന യോഗത്തിന് ശേഷം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. എഴുത്ത് പരീക്ഷകൾക്ക് ശേഷമായിരിക്കും പ്രാക്ടിക്കൽ പരീക്ഷകൾ നടത്തുന്നത്. 10, 12 ക്ലാസുകളിലേക്കുള്ള വാർഷിക പരീക്ഷയുമായി ബന്ധപ്പെട്ട കുട്ടികൾക്ക് യാതൊരു വിധ ആശങ്കയും വേണ്ടെന്ന് മന്ത്രി പറഞ്ഞു. പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. ഒന്ന് മുതൽ ഒമ്പത് വരെയുള്ള വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസ് സംവിധാനം…

Read More

ഇന്ത്യൻ ഹോക്കി ഇതിഹാസവും മുൻ ക്യാപ്റ്റനുമായിരുന്ന ചരൺജിത്ത് സിംഗ് അന്തരിച്ചു

ഇതിഹാസ ഹോക്കി താരവും ഹോക്കി ടീം ഇന്ത്യൻ ക്യാപ്റ്റനുമായിരുന്ന ചരൺജിത്ത് സിംഗ് അന്തരിച്ചു. 91 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളാൽ ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം ജന്മനാടായ ഹിമാചൽപ്രദേശിലെ ഉനയിൽ വെച്ചാണ് മരണം സംഭവിച്ചത്. 1964 ടോക്യോ ഒളിമ്പിക്‌സിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായിരുന്നു. അഞ്ച് വർഷം മുമ്പ് സ്‌ട്രോക്ക് വന്നതോടെ അദ്ദേഹത്തിന് ചലനശേഷി നഷ്ടപ്പെട്ടിരുന്നു. വെള്ളി മെഡൽ നേടിയ 1960 റോം ഒളിമ്പിക്‌സിലും 1962ലെ ഏഷ്യൽ ഗെയിംസിൽ വെള്ളി മെഡൽ നേടിയ ടീമിലും അദ്ദേഹം…

Read More

അരുണാചലിൽ നിന്ന് കാണാതായ യുവാവിനെ ചൈന തിരികെ എത്തിച്ചു

അരുണാചൽപ്രദേശിലെ ചൈനീസ് അതിർത്തിയിൽ നിന്നും കാണാതായ യുവാവിനെ തിരികെ ഇന്ത്യയിലെത്തിച്ചു. യുവാവിനെ കണ്ടെത്തിയതായി ചൈന കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തുടർന്നാണ് ഇന്ത്യൻ സൈന്യത്തിന് കൈമാറിയത്. കേന്ദ്രമന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്. അപ്പർ സിയാങ് ജില്ലയിലെ സിഡോ ഗ്രാമത്തിൽ നിന്നാണ് മിറാൻ തരോൺ എന്ന 17കാരനെ കാണാതാകുന്നത്. മിറാനൊപ്പം ഉണ്ടായിരുന്ന ജോണി എന്ന കുട്ടിയെയും കാണാതായിരുന്നു. ജോണിയെ ഉടൻ തന്നെ കണ്ടെത്തിയിരുന്നു. മിറാനെ കാണാതായ ആദ്യഘട്ടത്തിൽ ചൈനീസ് പീപ്പിൾ ലിബറേഷൻ ആർമി (പിഎൽഎ) തട്ടിക്കൊണ്ടുപോയതാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത്….

Read More

കോട്ടയം പാലായിൽ സ്‌കൂളിലേക്ക് പോയ രണ്ട് പെൺകുട്ടികളെ കാണാതായതായി പരാതി

കോട്ടയം പാലായിൽ നിന്ന് രണ്ട് പെൺകുട്ടികളെ കാണാതായതായി പരാതി. പാലാ ഹോസ്റ്റലിൽ താമസിച്ചിരുന്ന പെൺകുട്ടികളെയാണ് കാണാതായത്. സ്‌കൂളിലേക്ക് പോയ ഇവർ സ്‌കൂളിലോ തിരികെ ഹോസ്റ്റലിലോ എത്തിയിട്ടില്ല. തുടർന്നാണ് അധികൃതർ പോലീസിൽ പരാതി നൽകിയത്. പാലാ പോലീസ് കേസെടുത്ത് അ്‌വേഷണം ആരംഭിച്ചു നേരത്തെ കോഴിക്കോട്ടെ ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികളെ കാണാതായിരുന്നു. സഹോദരിമാർ അടക്കം ആറ് പെൺകുട്ടികളും കോഴിക്കോട് സ്വദേശിനികൾ തന്നെയാണ്. ഇവർക്കായുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

Read More

കോഴിക്കോട് ഇരട്ട സ്‌ഫോടനം: തടിയന്റവിട നസീറിനെയും ഷഫാസിനെയും ഹൈക്കോടതി വെറുതെവിട്ടു

കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസിലെ പ്രതികളായ തടിയന്റവിട നസീറിനെയും ഷഫാസിനെയും ഹൈക്കോടതി വെറുതെ വിട്ടു. നസീറിനെ മൂന്ന് ജീവപര്യന്തം തടവിനും ഷാഫാസിനെ ഇരട്ട ജീവപര്യന്തത്തിനുമാണ് എൻഐഎ കോടതി ശിക്ഷിച്ചിരുന്നത്. ഇതിനെതിരെ പ്രതികൾ നൽകിയ അപ്പീലിലാണ് ഹൈക്കോടതി വിധി പ്രതികൾക്കെതിരെ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്. അബ്ദുൽ ഹാലിം, അബൂബക്കർ യൂസഫ് എന്നീ രണ്ട് പ്രതികളെ വിചാരണ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ഇതിനെതിരെ എൻഐഎ നൽകിയ അപ്പീലും കോടതി തള്ളി. യുഎപിഎ അടക്കമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നും…

Read More