Headlines

Webdesk

കൂനൂർ ഹെലികോപ്റ്റർ അപകടം: തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ സംഭവ സ്ഥലത്തേക്ക് തിരിച്ചു

  സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. 14 പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ബിപിൻ റാവത്തിന്റെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററിലുണ്ടായിരുന്നു അപകട സ്ഥലത്തേക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉടനെത്തും. കോയമ്പത്തൂർ വരെ വിമാനത്തിലും തുടർന്ന് റോഡ് മാർഗവുമാകും സ്റ്റാലിൻ അപകട സ്ഥലത്തേക്ക് എത്തുക. തമിഴ്‌നാട് വനം മന്ത്രി കെ രാമചന്ദ്രൻ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. ബംഗാൾ…

Read More

രാജ്യത്തെ ഞെട്ടിച്ച ഹെലികോപ്റ്റർ അപകടം: മരണം 11 ആയി, ജനറൽ ബിപിൻ റാവത്തിന്റെ നില ഗുരുതരം

  സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. 14 പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ബിപിൻ റാവത്തിന്റെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററിലുണ്ടായിരുന്നു ഊട്ടി കുനൂരിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള കട്ടേരി പാർക്കിലാണ് അപകടം നടന്നത്. മൂന്ന് പേരെ മാത്രമാണ് ദുരന്തസ്ഥലത്ത് നിന്ന് ജീവനോടെ രക്ഷിക്കാനായത്. തമിഴ്‌നാട് മുഖ്യമന്ത്രി അടക്കം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. വ്യോമസേനാ മേധാവിയും സംഭവ സ്ഥലത്തേക്ക്…

Read More

ബിപിൻ റാവത്ത് വെല്ലിംഗ്ട്ടണിലെ സൈനിക ആശുപത്രിയിൽ ചികിത്സയിൽ

  ഇന്ത്യൻ വ്യോമ സേനയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനെ വെല്ലിംഗ്ട്ടണിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആധ്യ ഘട്ടത്തിൽ തന്നെ ആശുപത്രിയിൽ എത്തിച്ചവരിൽ സൈനിക മേധാവിയും ഉൾപ്പെടുന്നു. ഗുരുതരമായ പൊള്ളലേറ്റ ബിപിൻ റാവത്തിന് അടിയന്തര ചികിത്സ നൽകിയിട്ടുണ്ട്. MI 17v5 എന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. തമിഴ്‌നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപമാണ് ഹെലികോപ്റ്റർ പറക്കുന്നതിനിടെ തകർന്ന് വീണത്. ഹെലികോപ്റ്റർ പൂർണമായും കത്തി നശിച്ചിട്ടുണ്ട്. നിബിഡ വനത്തിലാണ് ഹെലികോപ്റ്റർ തകർന്ന് വീണത്. ബിപിൻ റാവത്തും…

Read More

രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേള നാളെ മുതൽ

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 13-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള ഡിസംബർ 9 മുതൽ 14 വരെ തിരുവനന്തപുരത്ത് നടക്കും. ഡിസംബർ 9 വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകുന്ന ചടങ്ങിൽ മന്ത്രിമാരായ റോഷി അഗസ്റ്റിൻ, ആന്റണി രാജു, വി.എൻ. വാസവൻ തുടങ്ങിയവർ സന്നിഹിതരായിരിക്കും. ഏരീസ് പ്‌ളക്‌സ് എസ്.എൽ തിയേറ്ററിലെ ഓഡി 1, 4, 5, 6 എന്നീ സ്‌ക്രീനുകളിലാണ് ഹ്രസ്വചിത്രമേള നടക്കുക….

Read More

അനധികൃതമായി ഭൂമി കൈവശപ്പെടുത്തല്‍; പിവി അൻവറിനെതിരെ ഹൈക്കോടതി: സര്‍ക്കാര്‍ മറുപടി നല്‍കണം

കൊച്ചി: നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിനെതിരെ വീണ്ടും ഹൈക്കോടതി. അന്‍വറും കുടുംബവും അനധികൃതമായി കൈവശം വെച്ചിരുന്ന ഭൂമി തിരിച്ചുപിടിക്കുന്നതില്‍ സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് കോടതി നിർദേശം. അനധികൃതമായി കൈവശം വെച്ചിരുന്ന ഭൂമി ആറ് മാസത്തിനകം തിരിച്ചുപിടിക്കണമെന്നായിരുന്നു ഉത്തരവ്. എന്നാല്‍ നടപ്പാക്കായില്ലെന്ന് കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ നടപടി. പി.വി. അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവ് സി.കെ. അബ്ദുള്‍ ലത്തീഫ് റസ്റ്റോറന്റിനുള്ള അനുമതിയുടെ മറവില്‍ ചീങ്കണ്ണിപ്പാലിയിലെ വിവാദതടയണക്ക് കുറുകെ  നിയമവിരുദ്ധമായി കെട്ടിയ റോപ് വെ പൊളിച്ചുനീക്കാനുള്ള ഉത്തരവ് നടപ്പാക്കുന്നതില്‍…

Read More

വഖഫ് ബോർഡ് നിയമങ്ങൾ പി.എസ്.സിക്ക് വിട്ട നടപടി സർക്കാർ ദുർബലമാണ്: കെ. സുധാകരൻ

  വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി പറഞ്ഞു. നിയമനം പിഎസ് സി വഴിയാകുന്നതിലൂടെ മുസ്ലിം സമുദായത്തിന് ലഭിക്കുന്ന പരിരക്ഷ നഷ്ടപ്പെടാന്‍ ഇടയാകുമെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോര്‍ഡ് നിയമനം സുതാര്യവും കാര്യക്ഷമവുമാക്കാന്‍ പ്രത്യേക റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന് മുസ്ലിം സമുദായ സംഘടനാ നേതാക്കള്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇത് പൂര്‍ണമായി അവഗണിച്ച സര്‍ക്കാര്‍ നടപടി അപലപനീയമാണെന്നും സുധാകരന്‍ പറഞ്ഞു. വഖഫ് നിയമനം പി.എസ്.സിക്ക് വിടുക വഴി…

Read More

മുഖ്യമന്ത്രിയുടെ ഉറപ്പിൽ വിശ്വാസം; പ്രതിഷേധത്തിനും സമരത്തിനും സമസ്തയില്ല: ജിഫ്രി തങ്ങള്‍

  വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട വിഷയത്തിൽ ഒരു സമരവും പ്രഖ്യാപിച്ചിട്ടില്ലെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. പ്രതിഷേധത്തിനും സമരത്തിനും സമസ്തയില്ല. മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ഉറപ്പില്‍ സമസ്തക്ക് പൂര്‍ണവിശ്വാസമാണെന്നും സര്‍ക്കാര്‍ വളരെ മാന്യമായാണ് പ്രതികരിച്ചതെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. ഒരു പാർട്ടിയുമായും സമസ്തയ്ക്ക് അകലമില്ലെന്നും അദ്ദേഹം പറഞ്ഞു. വഖ്ഫ് വിഷയം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് സമസ്ത ഏകോപന സമിതിയോഗം ചേരാനിരിക്കെയാണ് ജിഫ്രി തങ്ങളുടെ മാധ്യമങ്ങളോടുള്ള പ്രതികരണം. നിയമം പിൻവലിക്കാൻ തയ്യാറാണ് എന്ന്…

Read More

ജനറൽ ബിബിൻ റാവത്ത് സഞ്ചരിച്ച സൈനിക ഹെലികോപ്റ്റർ തകർന്നു വീണ് നാല് മരണം

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ തമിഴ്‌നാട്ടിലെ ഊട്ടിയിൽ തകർന്നു വീണു.  അപകടത്തിൽ നാലു പേർ മരിച്ചതായി ഊട്ടി പൊലീസ് അറിയിച്ചു. രണ്ടു പേരെ ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുത്തി ഊട്ടി കന്നേരിക്ക് സമീപമാണ് ഹെലികോപ്ടർ പറക്കുന്നതിനിടെ തകർന്ന് വീണത്.  ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിൻ്റെ പത്നി മധുലിക റാവത്ത്, സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേർ ഹെലികോപ്ടറിൽ ഉണ്ടായിരുന്നുവെന്ന് സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു….

Read More

സം​സ്ഥാ​ന​ത്ത് 21 മു​ത​ൽ സ്വകാര്യ ബ​സ് പ​ണി​മു​ട​ക്ക്

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് ഡി​സം​ബ​ർ 21 മു​ത​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ പ​ണി​മു​ട​ക്കു​മെ​ന്ന് സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​ടെ സം​ഘ​ട​ന അ​റി​യി​ച്ചു. നി​ര​ക്ക് വ​ർ​ധ​ന ന​ട​പ്പാ​ക്കാ​ത്ത സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​രം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​തെ മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​തി​നാ​ലാ​ണ് നി​ര​ത്തി​ൽ നി​ന്നും വാ​ഹ​ന​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ന്ന​തെ​ന്നും ബ​സു​ട​മ​ക​ളു​ടെ സം​ഘ​ട​നാ നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ഒ​ന്ന​ര വ​ർ​ഷം മു​ൻ​പ് ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ൻ ക​മ്മീ​ഷ​ൻ നി​ര​ക്ക് വ​ർ​ധ​ന സം​ബ​ന്ധി​ച്ച ശി​പാ​ർ​ശ സ​ർ​ക്കാ​രി​ന് ന​ൽ​കി​യ​താ​ണ്. എ​ന്നാ​ൽ ന​ട​പ​ടി എ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കു​ന്നി​ല്ല. ഡീ​സ​ൽ ലി​റ്റ​റി​ന് 60 രൂ​പ​യാ​യി​രു​ന്ന കാ​ല​ത്തെ…

Read More

പെ​രു​മ്പാ​വൂ​രി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു

  കൊ​ച്ചി: പെ​രു​മ്പാ​വൂ​ർ വ​ട്ട​കാ​ട്ടു​പ​ടി​ക്ക് സ​മീ​പം എം​സി റോ​ഡി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു. പു​ല്ലു​വ​ഴി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ടാ​റ്റാ ഇ​ൻ​ഡി​ക്ക കാ​റി​നാ​ണ് തീ​പി​ടി​ച്ച​ത്. തീ​പി​ടി​ത്തം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ഡ്രൈ​വ​ർ ചാ​ടി പു​റ​ത്തി​റ​ങ്ങിയതിനാൽ രക്ഷപ്പെട്ടു. അ​ഗ്നി​ശ​മ​ന​സേ​ന ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്നു.

Read More