Headlines

Webdesk

സിൽവർ ലൈൻ പദ്ധതിക്ക് അനുമതി തേടി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

  സെമി ഹൈസ്പീഡ് റെയിൽവേപാതയായ സിൽവർ ലൈനിന് അനുമതി നൽകാൻ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. പ്രതിപക്ഷം സിൽവർ ലൈനിനെതിരെ പ്രക്ഷോഭം ശക്തമാക്കുന്നതിനിടെയാണ് പദ്ധതിക്ക് അനുമതി നേടിയെടുക്കാനുള്ള തീവ്രശ്രമം സർക്കാർ നടത്തുന്നത്. ദേശീയ റെയിൽ പ്ലാനിൽ സിൽവർ ലൈൻ ഉൾപ്പെടുത്തിയതിന് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു കൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. സിൽവർ ലൈൻ പദ്ധതി ഇന്ത്യൻ റെയിൽവേയുടെ വരുമാനം വർധിപ്പിക്കാൻ ഉതകുന്നതാണെന്നും കത്തിൽ പറയുന്നു. സിൽവർ ലൈൻ, വിഴിഞ്ഞം തുറമുഖം, വ്യവസായ ഇടനാഴി എന്നിവ…

Read More

ജനറൽ ബിപിൻ റാവത്തിന്റെ മരണം: ഇന്ത്യയെ അനുശോചനം അറിയിച്ച് ലോകരാഷ്ട്രങ്ങൾ

  ഹെലികോപ്റ്റർ അപകടത്തിൽ ഇന്ത്യൻ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് അന്തരിച്ചതിൽ അനുശോചനം അറിയിച്ച് ലോകരാഷ്ട്രങ്ങൾ. ഐക്യരാഷ്ട്ര സഭയും യൂറോപ്യൻ യൂണിയനും അമേരിക്ക, ഫ്രാൻസ് തുടങ്ങിയ ലോക രാഷ്ട്രങ്ങളുമാണ് അനുശോചനം രേഖപ്പെടുത്തിയത്. ഇന്ത്യൻ സൈന്യത്തിന്റെയും ജനതയുടെയും വേദനയിൽ പങ്കുചേരുന്നതായി പെന്റഗൺ പ്രസ് സെക്രട്ടറി ജോൺ കിർബി അറിയിച്ചു. ഇന്ത്യ-യുഎസ് സഹകരണം ശക്തമാക്കിയ വ്യക്തിയായിരുന്നു ബിപിൻ റാവത്ത് എന്ന് യുഎസ് സംയുക്ത സൈനിക മേധാവി ജനറൽ മാർക്ക് ലില്ലി പറഞ്ഞു. അഗാധ ദുഃഖം ഇന്ത്യയെ അറിയിക്കുന്നതായി…

Read More

ജനറൽ ബിപിൻ റാവത്തിന്റെ മൃതദേഹം ഇന്ന് ഡൽഹിയിലെത്തിക്കും; സംസ്‌കാരം നാളെ

  കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും മൃതദേഹങ്ങൾ ഇന്ന് ഡൽഹിയിലെത്തിക്കും. വൈകുന്നേരം സൈനിക വിമാനത്തിലാണ് ഇവ ഡൽഹിയിലേക്ക് എത്തിക്കുക. അപകടത്തിൽ മരിച്ച മറ്റ് 11 സൈനികരുടെ മൃതദേഹങ്ങളും ഡൽഹിയിൽ എത്തിക്കും. നാളെയാണ് ബിപിൻ റാവത്തിന്റെ സംസ്‌കാരം ബുധാനാഴ്ച ഉച്ചയ്ക്ക് 12.20ഓടെയാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ബിപിൻ റാവത്തും ഭാര്യയും അദ്ദേഹത്തിന്റെ ഓഫീസ് ജീവനക്കാരും സുരക്ഷാ ഭടൻമാരും അടക്കം 14 പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ…

Read More

കോഹ്ലിയെ ഇന്ത്യൻ ഏകദിന ടീമിന്റെ നായക സ്ഥാനത്ത് നിന്ന് നീക്കി; രോഹിത് പുതിയ ക്യാപ്റ്റൻ ​​​​​​​

ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീം നായക സ്ഥാനത്ത് നിന്ന് വിരാട് കോഹ്ലിയെ നീക്കി. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര ആരംഭിക്കുന്നതിന് മുന്നോടിയായാണ് ബിസിസിഐ പുതിയ നായകനെ പ്രഖ്യാപിച്ചത്. രോഹിത് ശർമയെ ഇന്ത്യയുടെ പുതിയ ക്യാപ്റ്റനായി നിയമിച്ചു. നിലവിൽ ടി20 ടീമിന്റെ നായകൻ കൂടിയാണ് രോഹിത് ശർമ ഇനി ടെസ്റ്റ് ക്രിക്കറ്റിൽ മാത്രമാകും കോഹ്ലി ഇന്ത്യൻ ടീമിനെ നയിക്കുക. ടെസ്റ്റിൽ അജിങ്ക്യ രഹാനെക്ക് പകരം രോഹിത് ശർമയെ വൈസ് ക്യാപ്റ്റനായും നിയമിച്ചിട്ടുണ്ട്. ഡിസംബർ 26നാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം ആരംഭിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ…

Read More

പ്രഭാത വാർത്തകൾ

  🔳രാജ്യത്തെ നടുക്കിയ കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് കൊല്ലപ്പെട്ടു. ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്തും അപകടത്തില്‍ മരിച്ചു. 14 പേരുണ്ടായിരുന്ന ഹെലികോപ്റ്ററില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരും മരണത്തിന് കീഴടങ്ങി. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് ആണ് അപകടത്തില്‍ നിന്ന് ജീവനോടെ രക്ഷപ്പെട്ടത്. ഇദ്ദേഹം വില്ലിംഗ്ടണ്‍ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്. 🔳രാജ്യത്തെ നടുക്കിയ കൂനൂര്‍ ഹെലിക്കോപ്റ്റര്‍ അപകടം ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവിയുടെ ജീവനെടുത്തപ്പോള്‍ നഷ്ടപ്പെട്ടത് ഓരോ ശ്വാസത്തിലും രാജ്യത്തിന്…

Read More

മൊഫിയയുടെ മരണം; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

  ആലുവയിൽ നി‍യമ വിദ്യാർഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി തള്ളി. മൊഫിയയുടെ ഭർത്താവ് സുഹൈൽ, ഇയാളുടെ മാതാപിതാക്കൾ എന്നിവരുടെ ഹർജിയാണ് തള്ളിയത്. മോഫിയയുടെ ആത്മഹത്യക്ക് തങ്ങളല്ല കാരണമെന്നും പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റമെന്നുമായിരുന്നു ഇവരുടെ വാദം. എന്നാൽ സുഹൈലിന്‍റെ മൊബൈൽ ഫോൺ അടക്കം ശാസ്ത്രീയമായി പരിശോധിച്ച് തെളിവ് കണ്ടെത്താൻ ശ്രമിക്കുകയാണെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് നിയമ വിദ്യാർത്ഥിനി മൊഫിയാ പർവ്വീണിന്റെ ആത്മഹത്യ…

Read More

സേന മേധാവിയടക്കം അന്തരിച്ച ഹെലികോപ്റ്റർ അപകട ദിവസം സംഭവിച്ചതെന്ത്

  തമിഴ്‌നാട്ടിലെ ഊട്ടി കൂനൂരിൽ ലാൻഡിങ്ങിന് തൊട്ടുമുമ്പ് നടന്ന ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സേനാമേധാവി ബിപിൻ റാവത്തും ഭാര്യയും, സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം 14 പേരാണ് മരിച്ചത്. വ്യോമസേനയുടെ എംഐ 17V5 ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടപ്പോൾ രക്ഷപ്പെട്ടത് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ്. ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ് ഇദ്ദേഹം. വെല്ലിങ്ടണിലെ സൈനികത്താവളത്തിൽ സെമിനാറിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകട ദിവസം ഡൽഹിയിൽ നിന്ന് പുറപ്പെട്ടത് മുതൽ സംഭവിച്ചതെന്തൊക്കെയെന്ന് നോക്കം… രാവിലെ ഒമ്പത് മണിക്ക് ഡൽഹിയിൽ നിന്ന് ബിപിൻ റാവത്തും ഭാര്യയും…

Read More

ഹെലികോപ്ടര്‍ ദുരന്തം; പിറന്നാള്‍ ആഘോഷങ്ങള്‍ ഒഴിവാക്കി സോണിയ ഗാന്ധി

  രാജ്യത്തിന്‍റെ സംയുക്ത സൈനിക മേധാവിയുള്‍പ്പടെ 13 പേര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതില്‍ അനുശോചനം രേഖപ്പെടുത്തി കോണ്‍ഗ്രസിന്‍റെ അഖിലേന്ത്യ അധ്യക്ഷ സോണിയ ഗാന്ധി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അതുകൊണ്ട് തന്നെ ഇത്തവണത്തെ പിറന്നാള്‍ ആഘോഷം ഉണ്ടാകില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അറിയിച്ചിട്ടുണ്ട്. നാളെ 75ആം പിറന്നാള്‍ ആഘോഷിക്കാനിരിക്കെയാണ് സോണിയ ഗാന്ധി പിറന്നാള്‍ ആഘോഷങ്ങള്‍ നടത്തില്ലെന്ന പ്രഖ്യാപനവുമായി രംഗത്തുവരുന്നത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആണ് ഇക്കാര്യ അറിയിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷയുടെ പിറന്നാള്‍ ദിനമായ…

Read More

സഞ്ജയ് മുതൽ ബിപിൻ റാവത്ത് വരെ; രാജ്യത്തെ നടുക്കിയ ഹെലികോപ്റ്റർ ദുരന്തങ്ങൾ

  രാജ്യത്തെ നടുക്കി മറ്റൊരു ഹെലികോപ്റ്റർ ദുരന്തം കൂടി. ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത് അടക്കം 13 പേരാണ് ഊട്ടിയിലെ കൂനൂരിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടത്. ഹെലികോപ്റ്ററുകളും ചെറു വിമാനങ്ങളും തകർന്നുവീണ് നിരവധി പ്രമുഖരെ നഷ്ടപ്പെട്ട രാജ്യമാണ് നമ്മുടേത്. സഞ്ജയ് ഗാന്ധി മുതൽ ബിപിൻ റാവത്ത് വരെ എത്തി നിൽക്കുന്ന വലിയൊരു പട്ടികയാണത്. സഞ്ജയ് ഗാന്ധി ഒരുകാലത്ത് അമ്മ ഇന്ദിരാ ഗാന്ധിയെ മുൻനിർത്തി ഇന്ത്യ ഭരിച്ചിരുന്നയാളായിരുന്നു സഞ്ജയ്…

Read More

നഷ്ടപ്പെട്ടത് ധീര സൈനികനെ: അനുശോചനം അറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവർ

ഊട്ടി കുനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനും പത്‌നി മധുലിക റാവത്തുമടക്കമുള്ളവർക്ക് ആദരാഞ്ജലി അർപ്പിച്ച് രാജ്യം. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി പിണറായി വിജയൻ, രാഹുൽ ഗാന്ധി തുടങ്ങിയവർ മരിച്ചവർക്ക് അനുശോചനം അറിയിച്ചു മികച്ചൊരു സൈനികനായിരുന്നു ജനറൽ ബിപിൻ റാവത്ത് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരു യഥാർഥ ദേശസ്‌നേഹിയായ അദ്ദേഹം നമ്മുടെ സായുധ സേനയെയും സുരക്ഷാ…

Read More