തിരുവനന്തപുരം: സംസ്ഥാനത്ത് രോഗികളുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഐസിയു, വെന്റിലേറ്റർ എന്നിവയുടെ ഉപയോഗവും വർധിക്കുന്നില്ല. രോഗം സ്ഥിരീകരിക്കുന്നവരിൽ 3.6 ശതമാനം മാത്രമാണ് ആശുപത്രികളിൽ ചികിത്സയ്ക്ക് എത്തുന്നതെന്നും സ്വകാര്യ ആശുപത്രികളിലും സ്ഥിതി സമാന സാഹചര്യമാണെന്നും മന്ത്രി പറഞ്ഞു.
ഡെൽറ്റ വൈറസിനേക്കാൾ വ്യാപന ശേഷി ഒമിക്രോണ്‍ വകഭേദത്തിന് ഉണ്ടെങ്കിലും തീവ്രത കുറവാണ് എന്നത് ആശ്വാസകരമാണ്. അതിനാൽ ആദ്യ രണ്ടു തരംഗത്തെ നേരിട്ട തന്ത്രമല്ല മൂന്നാം തരംഗത്തിൽ പ്രയോഗിക്കുന്നത്.