കൊവിഡ് പ്രതിരോധ വളണ്ടിയർമാരുടെ ടീം വിപുലീകരിക്കും; പി എച്ച് സികളും സി എച്ച് സികളും ഇവനിംഗ് ഒപി പുന:രാരംഭിക്കും: മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം. ഇതിന്റെ ഭാഗമായി പി എച്ച് സികളും സി എച്ച് സികളും ഇവനിംഗ് ഒപി പുന:രാരംഭിക്കും. കൊവിഡ് പ്രതിരോധ വളണ്ടിയർമാരുടെ ടീമിനെ വിപുലീകരിച്ച് ടീം ക്യാപ്റ്റന്റെ പേരും മൊബൈൽ നമ്പറും തഹസീൽദാരുടെ ഓഫീസ് ജില്ലാ കളക്ടറേറ്റിലെ കണ്ട്രോൾ റൂം തുടങ്ങിയവയ്ക്ക് കൈമാറണം. ടീം അംഗങ്ങൾ മാനദണ്ഡങ്ങൾ പാലിച്ച് ഗൃഹസന്ദർശനം നടത്തണം. തിരുവനന്തപുരത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യ പ്രവർത്തകരെയും ഉൾപ്പെടുത്തി യോഗങ്ങൾ ചേരാൻ മന്ത്രി വി…
