ബലൂചിസ്ഥാനിൽ സൈനിക പോസ്റ്റിന് നേർക്ക് ആക്രമണം; പത്ത് പാക് സൈനികർ കൊല്ലപ്പെട്ടു

 

ബലൂചിസ്ഥാനിലെ കെച്ചിലുണ്ടായ ഭീകരാക്രമണത്തിൽ പത്ത് പാക് സൈനികർ കൊല്ലപ്പെട്ടു. സൈനിക ചെക്‌പോസ്റ്റിന് നേർക്കാണ് ആക്രമണമുണ്ടായത്. സൈന്യത്തിന്റെ പ്രത്യാക്രമണത്തിൽ ഒരു ഭീകരവാദി കൊല്ലപ്പെടുകയും മൂന്ന് പേർ പിടിയിലാകുകയും ചെയ്തതായി സൈനിക വക്താക്കൾ അവകാശപ്പെടുന്നു

തീവ്രവാദ സംഘടനകളൊന്നും ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തിട്ടില്ല. ഇറാൻ, അഫ്ഗാൻ അതിർത്തിയോട് ചേർന്നുകിടക്കുന്ന പ്രദേശമാണ് ബലൂചിസ്ഥാൻ.