Webdesk

ക്രിസ്മസ്-പുതുവത്സര ബമ്പർ: 12 കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിന്, സമ്മാനാർഹമായ നമ്പറുകൾ

സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ്-പുതുവത്സര ലോട്ടറി ബമ്പർ സമ്മാനമായ 12 കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിന്. XG 218582 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ലോട്ടറി ഏജന്റായ ബിജി വർഗീസാണ് ഈ ടിക്കറ്റ് വിറ്റത്. രണ്ടാം സമ്മാനമായ 50 ലക്ഷം ലഭിച്ച ടിക്കറ്റുകൾ XA 788417, XB 161796, XC 319503, XD 713832, XE 667708, XG 137764 മൂന്നാം സമ്മാനമായ പത്ത് ലക്ഷം ലഭിച്ച ടിക്കറ്റുകൾ XA 787512 XB 771674 XC 159927…

Read More

ജോക്കോവിച്ചിന് ഓസ്‌ട്രേലിയൻ ഓപൺ കളിക്കാനാകില്ല; എത്രയും വേഗം രാജ്യം വിടാൻ നിർദേശം

സെർബിയയുടെ ലോക ഒന്നാം നമ്പർ ടെന്നീസ് താരമായ നൊവാക് ജോക്കോവിച്ചിന് ഓസ്‌ട്രേലിയൻ ഓപൺ കളിക്കാനാകില്ല. താരത്തിന്റെ വിസ റദ്ദാക്കിയത് ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീൽ ഓസ്‌ട്രേലിയൻ കോടതി തള്ളി. താരത്തോട് ഉടൻ ഓസ്‌ട്രേലിയ വിടാനും നിർദേശം നൽകി. മൂന്ന് വർഷത്തേക്ക് താരത്തിന് പ്രവേശന വിലക്കേർപ്പെടുത്തിയ ഓസ്‌ട്രേലിയൻ സർക്കാരിന്റെ തീരുമാനവും കോടതി ശരിവെക്കുകയായിരുന്നുു സെർബിയയുടെ ലോക ഒന്നാം നമ്പർ ടെന്നീസ് താരമായ നൊവാക് ജോക്കോവിച്ചിന് ഓസ്‌ട്രേലിയൻ ഓപൺ കളിക്കാനാകില്ല. താരത്തിന്റെ വിസ റദ്ദാക്കിയത് ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീൽ…

Read More

കോഹ്ലിയുടെ തീരുമാനം വ്യക്തിപരം, അതിനെ ബഹുമാനിക്കുന്നു: സൗരവ് ഗാംഗുലി

വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ക്രിക്കറ്റ് എല്ലാ ഫോർമാറ്റുകളിലും അതിവേഗം കുതിച്ചുയർന്നുവെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിയാനുള്ള കോഹ്ലിയുടെ തീരുമാനം വ്യക്തിപരമാണ്. ബിസിസിഐ അതിനെ വളരെയധികം ബഹുമാനിക്കുന്നു. ഭാവിയിൽ ഈ ടീമിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ അദ്ദേഹം ഒരു പ്രധാന അംഗമായിരിക്കും. നല്ല തീരുമാനം, എന്നായിരുന്നു ഗാംഗുലിയുടെ ട്വീറ്റ് ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ ഇന്നലെയാണ് കോഹ്ലി ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചത്. അപ്രതീക്ഷിതമായിരുന്നു രാജിപ്രഖ്യാപനം. ബിസിസിഐക്കും മുൻ…

Read More

മമ്മൂട്ടിക്ക് കോവിഡ്; സി.ബി.ഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് നിർത്തിവെച്ചു

നടൻ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി നേരിയ ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. താരം പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ അറിയിച്ചു. മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ അദ്ദേഹം നായകനായ സി.ബി.ഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് രണ്ടാഴ്ചത്തേക്ക് നിർത്തിവെച്ചു. എസ്.എൻ സ്വാമിയുടെ തിരക്കഥയിൽ കെ. മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് 60 ദിവസങ്ങളോളം പിന്നിട്ടിരുന്നു

Read More

വിഴിഞ്ഞത്ത് 14കാരിയെ കൊലപ്പെടുത്തിയതും തങ്ങളെന്ന് ശാന്തകുമാരി കൊലക്കേസിലെ പ്രതികൾ

  വിഴിഞ്ഞത്ത് അയൽവാസിയെ കൊലപ്പെടുത്തി മൃതദേഹം തട്ടിൻപുറത്ത് വച്ച കേസിലെ പ്രതികളായ റഫീഖാ ബീവി, മകൻ ഷഫീഖ് എന്നിവരാണ് ഈ കൊലപാതകവും നടത്തിയത്. മകൻ പീഡിപ്പിച്ച വിവരം പുറത്ത് പറയാതിരിക്കാനാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് റഫീഖ പോലീസിന് നൽകിയ മൊഴി. കഴിഞ്ഞ ദിവസം ശാന്തകുമാരിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച അതേ ചുറ്റിക കൊണ്ടാണ് ഒരു വർഷം മുൻപ് പെൺകുട്ടിയുടെ തലക്ക് അടിച്ച് കൊലപ്പെടുത്തിയതെന്നും റഫീഖപോലീസിനോടു പറഞ്ഞു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീടിനോട് ചേർന്നുള്ള വാടക വീട്ടിൽ റഫീഖ ബീവിയും മകനും രണ്ടു…

Read More

തിരുവനന്തപുരത്ത് എസ് ഐക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം; ഒരാൾ പിടിയിൽ

  തിരുവനന്തപുരം വെഞ്ഞാറമ്മൂട് പോലീസിന് നേരെ ആക്രമണം. വെഞ്ഞാറമ്മൂട് ഗ്രേഡ് എസ് ഐക്ക് നേരെ മദ്യപാന സംഘമാണ് ആക്രമണം നടത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. വഹാന പരിശോധനക്കിടെ ഗ്രേഡ് എസ് ഐ ഷറഫൂദ്ദീനെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. സംഭവവുമായി ബബന്ധപ്പെട്ട് തേമ്പാംമൂട് സ്വദേശി റോഷനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Read More

കൈനകരിയിൽ 79കാരൻ ഭാര്യയ്ക്ക് വിഷം നൽകി കൊന്ന ശേഷം ആത്മഹത്യ ചെയ്തു

ആലപ്പുഴ കൈനകരിയിൽ വൃദ്ധദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടുവാത്തല പനമുക്കം അപ്പച്ചൻ(79), ഭാര്യ ലീലാമ്മ(75) എന്നിവരാണ് മരിച്ചത്. ലീലാമ്മക്ക് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം അപ്പച്ചൻ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് വിലയിരുത്തൽ ഇന്ന് രാവിലെ പരിസര വാസികളാണ് മൃതദേഹങ്ങൾ കണ്ടെത്തയിത്. വീടിന് സമീപത്തെ മരത്തിൽ അപ്പച്ചനെ തൂങ്ങിമരിച്ച നിലയിൽ കാണുകയും തുടർന്ന് നടന്ന പരിശോധനയിൽ ലീലാമ്മയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കാണുകയുമായിരുന്നു. ലീലാമ്മ അസുഖബാധിതയാണ്. 12 വർഷമായി ഇരുവരും തനിച്ചാണ് താമസം. ഇവർക്ക് അഞ്ച് മക്കളുണ്ട്

Read More

24 മണിക്കൂറിനിടെ 2.71 ലക്ഷം പേർക്ക് കൂടി കൊവിഡ്; 314 മരണം

  രാജ്യത്ത് തുടർച്ചയായ ദിവസവും കൊവിഡ് പ്രതിദിന കേസുകൾ രണ്ടര ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,71,202 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,71,22,164 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 314 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ ആകെ മരണസംഖ്യ 4,86,066 ആയി ഉയർന്നു. രോഗമുക്തി നിരക്ക് 94.51 ശതമാനമായി കുറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.28 ശതമാനമായി. മഹാരാഷ്ട്രയിൽ മാത്രം ഇന്നലെ 42,462 പേർക്ക് കൊവിഡ്…

Read More

തമിഴ്‌നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ; അനാവശ്യമായി പുറത്തിറങ്ങിയാൽ വാഹനം പിടിച്ചെടുക്കും

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ. അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും പ്രവർത്തനാനുമതി. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞാഴ്ച മുതലാണ് സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് ഇന്നലെ 23,989 പേർക്കാണ് തമിഴ്‌നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ചെന്നൈയിൽ മാത്രം 8963 കേസുകൾ റിപ്പോർട്ട് ചെയ്തു. 15.3 ശതമാനമാണ് സംസ്ഥാനത്തെ ടിപിആർ. രാത്രികാല കർഫ്യൂ ജനുവരി 31 വരെയും നിയന്ത്രണങ്ങളുടെ ഭാഗമായി നീട്ടിയിട്ടുണ്ട്.

Read More

കൊവിഡ് വ്യാപനം: തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ കോടതികളുടെ പ്രവർത്തനം ഓൺലൈനിൽ

  സംസ്ഥാനത്തെ കോടതികൾ തിങ്കളാഴ്ച മുതൽ ഓൺലൈനായി പ്രവർത്തിക്കും. കൊവിഡ് വ്യാപനത്തെ തുടർന്നാണ് നടപടി. ഹൈക്കോടതിയും കീഴ് കോടതികളും നടപടിക്രമങ്ങൾ ഓൺലൈനാക്കി മാറ്റി. ഇതുസംബന്ധിച്ച് ഹൈക്കോടതി സർക്കുലർ ഇറക്കി പൊതുജനങ്ങൾക്ക് കോടതികളിൽ പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടാകും. തീർത്തും ഒഴിവാക്കാനാകാത്ത കേസുകളിൽ മാത്രമേ വാദം നേരിട്ട് കേൾക്കൂ. പരമാവധി 15 പേർക്ക് മാത്രമാകും പ്രവേശനം ജില്ലാ മജിസ്‌ട്രേറ്റ് ഇക്കാര്യം പരിശോധിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിൽ ഫുൾ കോർട്ട് സിറ്റിംഗ് നടത്തിയാണ് തീരുമാനമെടുത്തത്.

Read More