Headlines

Webdesk

ശ്രീനഗറിലെ ഗ്രനേഡ് ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി

  ജമ്മു കാശ്മീരിലെ ശ്രീനഗർ അമീറ ഖദൽ മാർക്കറ്റിൽ ഇന്നലെയുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ഗുരുതരമായി പരുക്കേറ്റ റാഫിയ ദോ നാസർ അഹമ്മദ് ടിൻഡ എന്ന പെൺകുട്ടി ചികിത്സയിലിരിക്കെ ഇന്ന് മരിച്ചു. ഭീകരാക്രമണത്തിൽ ഒരു പോലീസുകാരൻ അടക്കം 24 പേർക്ക് പരുക്കേറ്റിരുന്നു മുഹമ്മദ് അസ്ലം എന്നയാൾ ഇന്നലെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. പരുക്കേറ്റവർ മഹാരാജാ ഹരിസിംഗ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരം നാലരക്ക് റെഡ് സ്‌ക്വയറിന് സമീപത്താണ് സ്‌ഫോടനം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

Read More

യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിയുമായി പ്രധാനമന്ത്രി മോദി ചർച്ച നടത്തും

  യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും. ഫോണിലൂടെ ഇരു നേതാക്കളും തമ്മിൽ ചർച്ച നടത്തുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടരവെയാണ് ഇരു നേതാക്കളും തമ്മിൽ സംസാരിക്കാനൊരുങ്ങുന്നത് യുദ്ധം തുടങ്ങിയ ശേഷം ഇത് രണ്ടാം തവണയാണ് മോദി സെലൻസ്‌കിയുമായി സംസാരിക്കുന്നത്. റഷ്യക്കെതിരെ സെലൻസ്‌കി ഇന്ത്യയുടെ പിന്തുണ തേടിയിരുന്നു. എന്നാൽ റഷ്യക്കെതിരായ നിലപാട് സ്വീകരിക്കാൻ ഇന്ത്യ തയ്യാറായിട്ടില്ല ഇതിനിടെ യുക്രെയ്നിലെ സുമിയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കായി…

Read More

യുക്രൈനിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർഥി ഹർജോതിനെ ഇന്ന് ഇന്ത്യയിലെത്തിക്കും

യുക്രൈനിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർഥി ഹർജോത് സിംഗ് ഇന്ന് തിരിച്ചെത്തും. ഓപ്പറേഷൻ ഗംഗ വഴി ഹർജോതിനെ തിരിച്ചെത്തിക്കുമെന്ന് കേന്ദ്രമന്ത്രി വികെ സിംഗ് അറിയിച്ചു. ഇദ്ദേഹത്തിന്റെ പാസ്പോർട്ട് കളഞ്ഞുപോയിട്ടുണ്ടായിരുന്നെന്നും മന്ത്രി പറഞ്ഞു. റഷ്യൻ ആക്രമണം ആരംഭിച്ചതിന് പിന്നാലെ കീവിൽ നിന്നും ലെവിവിലേയ്ക്ക് പോകവെ ഫെബ്രുവരി 27നായിരുന്നു ഹർജോതിന് വെടിയേറ്റത്. തോളിനും കാലിനും പരുക്കുണ്ട്. നിലവിൽ കീവിലെ ആശുപത്രിയിൽ ചികിത്സയിലാണ് ഹർജോത്. ഹർജോതിനെ നിലവിൽ യുക്രൈൻ അതിർത്തി കടത്തിയതായാണ് വിവരം. നേരത്തെ ഇന്ത്യൻ എംബസിക്കെതിരെ രൂക്ഷ വിമർശനവുമായി ഹർജോത് രംഗത്തുവന്നിരുന്നു….

Read More

യുപി തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം പുരോഗമിക്കുന്നു; വോട്ടെടുപ്പ് 54 മണ്ഡലങ്ങളിൽ

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം പുരോഗമിക്കുന്നു. വാരാണാസി അടക്കം 54 നിയോജക മണ്ഡലങ്ങളിലെ ജനങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്. അസംഗഢ്, മാവു, ജോൻപൂർ, ഗാസിപൂർ, മിർസാപുർ തുടങ്ങിയ ജില്ലകളിലെ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത് ഏഴ് ഘട്ടങ്ങളിലായി നടന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പ് ഇന്നത്തോടെ അവസാനിക്കുകയാണ്. വൈകുന്നേരം ആറ് മണിക്ക് പോളിംഗ് അവസാനിക്കും. മാർച്ച് 10നാണ് ഫലപ്രഖ്യാപനം. ഇന്ന് പോളിംഗ് ബൂത്തിലേക്ക് പോകുന്ന മേഖലയിലെ 29 സീറ്റുകളിൽ കഴിഞ്ഞ തവണ ബിജെപി വിജയിച്ചിരുന്നു. എസ് പി…

Read More

സാദിഖലി തങ്ങൾ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റാകുമെന്ന് സൂചന

  ഹൈദരലി തങ്ങൾ അന്തരിച്ചതോടെ ഒഴിവ് വന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് സാദിഖലി തങ്ങൾ എത്തുമെന്ന് സൂചന. നിലവിൽ മലപ്പുറം ജില്ലാ പ്രസിഡന്റാണ് സാദിഖലി. സംസ്ഥാന പ്രസിഡന്റായി അദ്ദേഹത്തെ തെരഞ്ഞെടുക്കുമ്പോൾ മുനവറലി തങ്ങൾ മലപ്പുറം ജില്ലാ പ്രസിഡന്റാകും പുതിയ സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കാൻ ലീഗ് ഉന്നതാധികാര സമിതി ഇന്നുച്ചയ്ക്ക് ചേരുന്നുണ്ട്. യോഗത്തിന് ശേഷം ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. ഇന്നലെയാണ് ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന ഹൈദരലി തങ്ങൾ അന്തരിച്ചത്. പുലർച്ചെ രണ്ട് മണിയോടെ അദ്ദേഹത്തിന്റെ ഭൗതിക ശരീരം…

Read More

നടപടി പുനഃപരിശോധിക്കണം; സിപിഎമ്മിന് അപ്പീൽ നൽകി എസ് രാജേന്ദ്രൻ

തനിക്കെതിരെ പാർട്ടിയെടുത്ത അച്ചടക്ക നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എസ് രാജേന്ദ്രൻ അപ്പീൽ നൽകി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നേരിൽ കണ്ടാണ് അപ്പീൽ നൽകിയത്. തനിക്കെതിരെയുള്ള അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ തെറ്റാണെന്ന് കാണിച്ചാണ് അപ്പീൽ. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയെന്ന് കണ്ടതിനെ തുടർന്നാണ് എസ് രാജേന്ദ്രനെ സിപിഎമ്മിൽ നിന്ന് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തത്. കൂടാതെ ദേവികുളത്തെ പാർട്ടി സ്ഥാനാർഥി എസ് രാജയെ ജാതീയമായി ഭിന്നിപ്പുണ്ടാക്കി തോൽപ്പിക്കാൻ ശ്രമിച്ചെന്നും കണ്ടെത്തലുണ്ട്. മുഖ്യമന്ത്രി പെട്ടിമുടിയിൽ വന്നപ്പോൾ മനപ്പൂർവം വിട്ടുനിന്നു…

Read More

വിവാഹ ചിത്രങ്ങൾ പുറത്തുവിട്ടതോടെ പ്രകോപിതനായി; ഗായത്രിയെ കൊലപ്പെടുത്തിയതിൽ പ്രതിയുടെ മൊഴി

  തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പ്രവീണിന്റെ മൊഴി പുറത്ത്. നഗരത്തിലെ പള്ളിയിൽ വെച്ച് താലി കെട്ടിയതടക്കം ഇവർ ഒരുമിച്ചുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രവീണ് പറഞ്ഞു. വിവാഹിതനായ പ്രവീൺ ഗായത്രിയുമായുള്ള ബന്ധം രഹസ്യമായി തുടരാനാണ് ആഗ്രഹിച്ചത് നിലവിലുള്ള വിവാഹ ബന്ധം വേർപെടുത്തി ഗായത്രിയെ വിവാഹം ചെയ്യാമെന്ന് പ്രവീൺ ഉറപ്പ് നൽകിയിരുന്നു. എന്നാൽ വാക്ക് പാലിക്കാൻ തയ്യാറായിരുന്നില്ല. ഇതോടെ ഗായത്രി അസ്വസ്ഥയായി. തുടർന്ന് 2021 ഫെബ്രുവരിയിൽ…

Read More

എല്ലാവരും ഉയരണമെന്ന് ആഗ്രഹിച്ച വ്യക്തിത്വം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് എംഎ യൂസഫലി

  ദുബായ്: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. പണ്ഡിതൻ, സമുദായ നേതാവ്, മതേതരവാദി, എല്ലാവരുമായും അടുത്ത സാഹോദര്യവും സ്‌നേഹവും കാത്തു സൂക്ഷിച്ച വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് യൂസഫലി വ്യക്തമാക്കി. ജാതിമതഭേദമന്യേ എല്ലാവരും ഉയരണമെന്ന് ആഗ്രഹിക്കുകയും ആ ഉയർച്ചയിൽ ഏറെ സന്തോഷിക്കുകയും ചെയ്തിരുന്ന മനുഷ്യസ്‌നേഹിയായിരുന്നു അദ്ദേഹമെന്ന് യൂസഫലി പറഞ്ഞു. ഹൈദരലി ശിഹാബ് തങ്ങളുമായി വളരെ അടുത്ത സ്‌നേഹബന്ധവും സാഹോദര്യവുമായിരുന്നു വച്ച് പുലർത്തിയിരുന്നത്….

Read More

ടീച്ചർ തല്ലുന്നു, അറസ്റ്റ് ചെയ്യണം: പരാതിയുമായി രണ്ടാം ക്ലാസുകാരൻ പോലീസ് സ്റ്റേഷനിൽ

  ഹൈദരാബാദ്: അധ്യാപികക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി രണ്ടാം ക്ലാസുകാരൻ പോലീസ് സ്റ്റേഷനിൽ. അധ്യാപിക ശാരീരികമായി മർദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അനിൽ നായിക് എന്ന വിദ്യാർത്ഥി പോലീസ് സ്റ്റേഷനിലെത്തിയത്. തെലങ്കാനയിലാണ് സംഭവം നടന്നത്. മഹബൂബാബാദിലെ പോലീസ് സ്റ്റേഷനിലെത്തിയാണ് ടീച്ചറെപ്പറ്റി ബാലൻ പരാതി പറഞ്ഞത്. ടീച്ചറെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. സ്റ്റേഷനിലെത്തിയ കുട്ടിയോട് വനിതാ പോലീസ് ഉദ്യോഗസ്ഥയായ രമാദേവി കാര്യം തിരക്കുകയായിരുന്നു. ടീച്ചര്‍ തന്നെ വടി ഉപയോഗിച്ച് തല്ലിയെന്നും കുട്ടി ഉദ്യോഗസ്ഥരെ അറിയിച്ചു. എന്നാൽ, എന്തിനാണ് ടീച്ചര്‍ അടിച്ചതെന്ന് ചോദിച്ചപ്പോള്‍ നന്നായി…

Read More

മുൻ മന്ത്രി പി.കെ അബ്ദുറബ്ബ് കുഴഞ്ഞുവീണു

  മുൻ മന്ത്രി പി.കെ അബ്ദുറബ്ബ് കുഴഞ്ഞുവീണു. മലപ്പുറം ടൗൺഹാളിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പൊതുദർശനത്തിനിടെയായിരുന്നു സംഭവം. തങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ടൗൺഹാളിൽ പൊതുദർശനത്തിനായി വൻജനക്കൂട്ടമാണ് എത്തുന്നത്. തങ്ങളെ അവസാനനോക്കു കാണാനായി പതിനായിരങ്ങളാണ് മലപ്പുറം നഗരത്തിലേക്ക് ഒഴുകുന്നത്. തിരക്ക് നിയന്ത്രിക്കാനാകാതെ പാടുപെടുകയാണ് പാർട്ടി വളന്റിയർമാരും സന്നദ്ധ പ്രവർത്തകരും. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ അർബുദചികിത്സയിലായിരുന്ന ഹൈദരലി തങ്ങൾ ഇന്നു രാവിലെയാണ് അന്തരിച്ചത്. അങ്കമാലിയിൽ പൊതുദർശനത്തിനുശേഷം മൃതദേഹം പാണക്കാട്ടെ തങ്ങളുടെ വസതിയിലെത്തിച്ചു….

Read More