യുപി തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം പുരോഗമിക്കുന്നു; വോട്ടെടുപ്പ് 54 മണ്ഡലങ്ങളിൽ

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം പുരോഗമിക്കുന്നു. വാരാണാസി അടക്കം 54 നിയോജക മണ്ഡലങ്ങളിലെ ജനങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്. അസംഗഢ്, മാവു, ജോൻപൂർ, ഗാസിപൂർ, മിർസാപുർ തുടങ്ങിയ ജില്ലകളിലെ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്

ഏഴ് ഘട്ടങ്ങളിലായി നടന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പ് ഇന്നത്തോടെ അവസാനിക്കുകയാണ്. വൈകുന്നേരം ആറ് മണിക്ക് പോളിംഗ് അവസാനിക്കും. മാർച്ച് 10നാണ് ഫലപ്രഖ്യാപനം. ഇന്ന് പോളിംഗ് ബൂത്തിലേക്ക് പോകുന്ന മേഖലയിലെ 29 സീറ്റുകളിൽ കഴിഞ്ഞ തവണ ബിജെപി വിജയിച്ചിരുന്നു. എസ് പി 11 സീറ്റുകളും ബി എസ് പി ആറ് സീറ്റിലും വിജയിച്ചു

 

യോഗി സർക്കാരിലെ മൂന്ന് മന്ത്രിമാരും ഇന്ന് ജനവിധി തേടുന്നുണ്ട്. ബിജെപിയുടെ സഖ്യകക്ഷികൾക്കും സമാജ് വാദി പാർട്ടിയുടെ സഖ്യകക്ഷികൾക്കും അവസാനഘട്ടം നിർണായകമാണ്.