ഉത്തർപ്രദേശ്, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ ഇന്ന് വോട്ടെടുപ്പ്. ഉത്തർപ്രദേശിൽ രണ്ടാം ഘട്ട തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. 9 ജില്ലകളിലെ 55 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. ജയിലിലുള്ള എസ് പി നേതാവ് അസം ഖാൻ, മകൻ അബ്ദുള്ള, യുപി ധനമന്ത്രി സുരേഷ് ഖന്ന, ബിജെപിയിൽ നിന്ന് രാജിവെച്ച ധരംപാൽ സിംഗ് എന്നിവർ ഇന്ന് ജനവിധി തേടുന്നുണ്ട്
ഉത്തരാഖണ്ഡിൽ 70 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 81 ലക്ഷം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കും. 152 സ്വതന്ത്രർ അടക്കം 632 സ്ഥാനാർഥികളാണ് ഉത്തരാഖണ്ഡിൽ മത്സരരംഗത്തുള്ളത്. ഗോവയിൽ നാൽപത് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. കോൺഗ്രസ്, ബിജെപി പാർട്ടികൾക്ക് പുറമെ ഗോവയിൽ ആംആദ്മി പാർട്ടിയും ഇത്തവണ രംഗത്തുണ്ട്
യുപിയിൽ ആദ്യ ഘട്ടത്തിൽ അറുപത് ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. പോളിംഗ് ശതമാനത്തിൽ വലിയ ആത്മവിശ്വാസമാണ് എസ് പി പ്രകടിപ്പിക്കുന്നത്.