Headlines

Webdesk

വയനാട് ജില്ലയില്‍ 28 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (07 .03.22) 28 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 98 പേര്‍ രോഗമുക്തി നേടി. എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 167573 ആയി. 166025 പേര്‍ രോഗമുക്തരായി. നിലവില്‍ 591 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 551 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 929 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 61 പേര്‍ ഉള്‍പ്പെടെ ആകെ 591 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്….

Read More

സംസ്ഥാനത്ത് ഇന്ന് 1223 പേർക്ക് കൊവിഡ്, 4 മരണം; 2424 പേർക്ക് രോഗമുക്തി

കേരളത്തിൽ 1223 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 227, തിരുവനന്തപുരം 148, കോട്ടയം 128, തൃശൂർ 114, കൊല്ലം 110, കോഴിക്കോട് 99, ഇടുക്കി 82, പത്തനംതിട്ട 71, കണ്ണൂർ 57, പാലക്കാട് 53, മലപ്പുറം 44, ആലപ്പുഴ 39, വയനാട് 28, കാസർഗോഡ് 23 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 23,641 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 72,799 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 71,566 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ…

Read More

ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ആനയായ നെടുങ്കമുവ രാജ ചരിഞ്ഞു

ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ആന നെടുങ്കമുവ രാജ ചരിഞ്ഞു. 10.5 അടി (3.2 മീറ്റർ) ആണ് നെടുങ്കമുവയുടെ ഉയരം. ശ്രീലങ്കയുടെ ദേശീയ സുരക്ഷ ലഭിച്ചിരുന്ന ആനകളിൽ ഒരാളാണ് നെടുങ്കമുവ. ജനത്തിരക്കേറിയ വഴികളിലൂടെ രാജ സഞ്ചരിക്കുമ്പോൾ വഴിയൊരുക്കാൻ രണ്ട് സൈനിക യൂണിറ്റിന് പുറമേ സ്ഥിരം പാപ്പാൻമാരും ഉണ്ടാവും ദളദ മാലിഗവ ബുദ്ധക്ഷേത്രത്തിലെ ദന്താവശിഷ്ടവും വഹിച്ചുകൊണ്ട് നടക്കുന്ന ഘോഷയാത്രയിൽ ദന്താവശിഷ്ടം സ്വർണപേടകത്തിലാക്കി എഴുന്നള്ളിക്കാനുള്ള ചുമതല നെടുങ്കമുവക്കായിരുന്നു. കേരളത്തിലും ഏറെ ആരാധകർ ഈ ആനക്കുണ്ട്.

Read More

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി സാദിഖലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു

മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന പ്രസിഡന്റായി സാദിഖലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. മലപ്പുറത്ത് ചേർന്ന മുസ്ലിം ലീഗിന്റെ ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. ദേശീയ പ്രസിഡന്റ് കെ എം ഖാദർ മൊയ്തീനാണ് പ്രഖ്യാപനം നടത്തിയത് ഹൈദരലി തങ്ങളുടെ മരണത്തെ തുടർന്നാണ് ലീഗ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്. മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്നു സാദിഖലി തങ്ങൾ. ലീഗിന്റെ ഉന്നതാധികാര സമിതി അംഗവുമായിരുന്നു. ഹൈദരലി തങ്ങൾ ചികിത്സാർഥം ആശുപത്രിയിലായിരുന്ന സമയത്ത് ലീഗിന്റെ അധ്യക്ഷ ചുമതല വഹിച്ചിരുന്നത് സാദിഖലി തങ്ങളായിരുന്നു.

Read More

യെമൻ പൗരന്റെ കൊലപാതകം: നിമിഷപ്രിയയുടെ വധശിക്ഷ അപ്പീൽ കോടതി ശരിവെച്ചു

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ മലയാളി യുവതിയുടെ വധശിക്ഷ ശരിവെച്ചു. വധശിക്ഷക്കെതിരെ നിമിഷ പ്രിയ നൽകിയ അപ്പീൽ സനയിലെ അപ്പീൽ കോടതി തള്ളി. യെമൻ പൗരൻ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് സ്വദേശിയായ നിമിഷക്ക് വധശിക്ഷ ലഭിച്ചത് സ്ത്രീയെന്ന പരിഗണന മുൻനിർത്തിയും പ്രായമായ അമ്മയുടെയും ആറുവയസ്സുകാരൻ മകന്റെയും കാര്യം പരിഗണിച്ച് ശിക്ഷയിൽ ഇളവ് വേണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. 2017ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നിമിഷക്ക് വേണമെങ്കിൽ സുപ്രീം ജുഡീഷ്യൽ കൗണിസിലിനെ സമീപിക്കാം. പക്ഷേ യെമനിലെ…

Read More

ഗൂഢാലോചന കേസ്: ദിലീപിന്റെ സുഹൃത്തായ നിർമാതാവ് റോഷൻ ചിറ്റൂരിനെ ചോദ്യം ചെയ്യുന്നു

  അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നിർമാതാവും ദിലീപിന്റെ സുഹൃത്തുമായ റോഷൻ ചിറ്റൂരിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയതിനെ കുറിച്ചുള്ള വിവരങ്ങളാണ് അന്വേഷണ സംഘം ശേഖരിക്കുന്നത്. സംവിധായകൻ ബാലചന്ദ്രകുമാറാണ് ഗൂഢാലോചന സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. കേസിൽ ദിലീപിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. എങ്കിലും ദിലീപിനെ മൂന്ന് ദിവസം ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിനെ അനുവദിക്കുകയും ചെയ്തു. നിലവിൽ ദിലീപിന് കേസിൽ മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നാണ് ദിലീപിന്റെ…

Read More

മീഡിയ വൺ സംപ്രേഷണ വിലക്ക്: ഹർജി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി

  മീഡിയാ വൺ ചാനലിന് സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയതിനെതിരെ സമർപ്പിച്ച ഹരജി വെള്ളിയാഴ്ച കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും വെള്ളിയാഴ്ച എങ്കിലും കേൾക്കണമെന്നും മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ ആവശ്യപ്പെട്ടിരുന്നു. നേരത്തെ കേരളാ ഹൈക്കോടതിയുടെ സിംഗിൾ ബഞ്ചും ഡിവിഷൻ ബഞ്ചും ഹർജി തള്ളിയിരുന്നു. ഇതേ തുടർന്നാണ് മീഡിയ വൺ സുപ്രീം കോടതിയെ സമീപിച്ചത്. മുൻ അറ്റോർണി ജനറൽ മുകുൽ റോത്തഗിയും…

Read More

അതിർത്തികൾക്കപ്പുറം: പാക് നായികയുടെ കുഞ്ഞിനെ താലോലിച്ച് ഇന്ത്യൻ താരങ്ങൾ

  കളിയിലെ വീറും വാശിയുമൊക്കെ മൈതാനത്ത് മാത്രം. അതിന് ശേഷം അതിർത്തികളെയൊക്കെ ഭേദിക്കുന്ന സ്‌നേഹമാണ് സ്‌പോർട്‌സ്. ന്യൂസിലാൻഡിൽ നടക്കുന്ന വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിനിടെ ഇത്തരമൊരു നിമിഷം പിറന്നു. ഇന്ത്യ-പാക് മത്സരശേഷമായിരുന്നു ഈയൊരു സുന്ദര മുഹൂർത്തം. പാക്കിസ്ഥാൻ ക്യാപ്റ്റൻ ബിസ്മ മറൂഫിന്റെ ആറ് മാസം പ്രായമുള്ള മകൾ ഫാത്തിമയെ ഇന്ത്യൻ താരങ്ങൾ ലാളിക്കുന്ന ദൃശ്യമായിരുന്നുവത് എത്ര സുന്ദരമായ നിമിഷം എന്നാണ് ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കർ വീഡിയോ ഷെയർ ചെയ്തുകൊണ്ട് ട്വീറ്റ് ചെയ്തത്. ക്രിക്കറ്റ് കളത്തിൽ ബൗണ്ടറികളുണ്ട്….

Read More

യുക്രൈനിലെ സുമി അടക്കം നാല് നഗരങ്ങളിൽ വെടിനിർത്തൽ പ്രഖ്യാപിച്ചു; ഇന്ത്യൻ വിദ്യാർഥികൾക്ക് ആശ്വാസം

  യുക്രൈനിലെ നാല് നഗരങ്ങളിൽ വെടിനിർത്തൽ പ്രഖ്യാപിച്ചു. ഇന്ത്യൻ വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്ന സുമി, മരിയുപോൾ, ഖാർകീവ്, കീവ് എന്നീ നഗരങ്ങളിലാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. ജനങ്ങളെ ഒഴിപ്പിക്കുന്നതിന് അവസരം നൽകുന്നതിനാണ് വെടിനിർത്തൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30ഓടെ വെടിനിർത്തൽ പ്രാബല്യത്തിൽ വരും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ അഭ്യർഥന മാനിച്ചാണ് റഷ്യൻ സൈന്യം വെടിനിർത്തലിന് തയ്യാറായത്. ഇന്ത്യൻ വിദ്യാർഥികളെ സംബന്ധിച്ച് ഏറെ ആശ്വാസം നൽകുന്ന വാർത്തയാണിത് നിരവധി മലയാളികൾ അടക്കം കുടുങ്ങിയ നഗരമാണ് സുമി. വിദ്യാർഥികളെ ഒഴിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ…

Read More

വീട്ടുകാരെ വിറപ്പിച്ച് ബൈക്കിലൊളിച്ച മൂർഖൻ; പിടികൂടാൻ ഒടുവിൽ വാവ സുരേഷ് എത്തി

  ആലപ്പുഴ ചാരുംമൂട്ടിൽ ബൈക്കിൽ ഒളിച്ച മൂർഖനെ പിടികൂടി വാവ സുരേഷ്. അഞ്ച് മണിക്കൂറോളം നേരമാണ് മൂർഖൻ വീട്ടുകാരെ വിറപ്പിച്ചത്. പിന്നാലെ വീട്ടുകാർ വാവ സുരേഷിനെ വിളിക്കുകയായിരുന്നു. കോട്ടയത്ത് നിന്ന് പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിഞ്ഞതിന് ശേഷമുള്ള വാവ സുരേഷിന്റെ ആദ്യ പാമ്പുപിടിത്തമായിരുന്നുവിത് ചാരുംമൂട്ടിലെ വസ്ത്രവ്യാപാരി മുകേഷിന്റെ മകൻ അഖിലിന്റെ ബൈക്കിലാണ് മൂർഖൻ കയറിയത്. വൈകുന്നേരം മൂന്നരക്ക് ബൈക്ക് എടുക്കാൻ എത്തിയപ്പോഴാണ് മൂർഖൻ പത്തി വിടർത്തിയത്. ഇതോടെ നാട്ടുകാർ വാവ സുരേഷിനെ വിളിക്കുകയായിരുന്നു. രാത്രി എട്ടരയോടെയാണ് വാവ സുരേഷ്…

Read More