വീട്ടുകാരെ വിറപ്പിച്ച് ബൈക്കിലൊളിച്ച മൂർഖൻ; പിടികൂടാൻ ഒടുവിൽ വാവ സുരേഷ് എത്തി

 

ആലപ്പുഴ ചാരുംമൂട്ടിൽ ബൈക്കിൽ ഒളിച്ച മൂർഖനെ പിടികൂടി വാവ സുരേഷ്. അഞ്ച് മണിക്കൂറോളം നേരമാണ് മൂർഖൻ വീട്ടുകാരെ വിറപ്പിച്ചത്. പിന്നാലെ വീട്ടുകാർ വാവ സുരേഷിനെ വിളിക്കുകയായിരുന്നു. കോട്ടയത്ത് നിന്ന് പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിഞ്ഞതിന് ശേഷമുള്ള വാവ സുരേഷിന്റെ ആദ്യ പാമ്പുപിടിത്തമായിരുന്നുവിത്

ചാരുംമൂട്ടിലെ വസ്ത്രവ്യാപാരി മുകേഷിന്റെ മകൻ അഖിലിന്റെ ബൈക്കിലാണ് മൂർഖൻ കയറിയത്. വൈകുന്നേരം മൂന്നരക്ക് ബൈക്ക് എടുക്കാൻ എത്തിയപ്പോഴാണ് മൂർഖൻ പത്തി വിടർത്തിയത്. ഇതോടെ നാട്ടുകാർ വാവ സുരേഷിനെ വിളിക്കുകയായിരുന്നു.

രാത്രി എട്ടരയോടെയാണ് വാവ സുരേഷ് എത്തിയത്. തുടർന്ന് പാമ്പിനെ പിടികൂടി പ്ലാസ്റ്റിക് ടിന്നിലാക്കുകയായിരുന്നു.