പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വാവ സുരേഷിനെ ഡിസ്ചാർജ് ചെയ്തു. ആരോഗ്യനില പൂർണ തൃപ്തികരമായതിനെ തുടർന്നാണ് ഡിസ്ചാർജ്. കൃത്യസമയത്ത് കിട്ടിയ പരിചരണം തനിക്ക് രണ്ടാം ജന്മം സാധ്യമാക്കിയതെന്ന് വാവ സുരേഷ് പറഞ്ഞു. ഡോക്ടർമാർക്കും മന്ത്രി വി എൻ വാസവൻ അടക്കമുള്ളവർക്കും വാവ സുരേഷ് നന്ദി പറഞ്ഞു. ഇവർ തന്റെ കാണപ്പെട്ട ദൈവമാണെന്നും സുരേഷ് പ്രതികരിച്ചു
കഴിഞ്ഞ തിങ്കളാഴ്ചയാണ് വാവ സുരേഷിനെ കോട്ടയം കുറിച്ചിയിൽ വെച്ച് മൂർഖൻ കടിച്ചത്. ഗുരുതാവസ്ഥയിലാണ് സുരേഷിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് എത്തിച്ചത്.