മുൻകൂർ ജാമ്യം ലഭിച്ചത് അന്വേഷണ ഉദ്യോഗസ്ഥർക്ക് വെല്ലുവിളിയാകുമെന്ന് ബാലചന്ദ്രകുമാർ

 

വധഗൂഢാലോചന കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്ക് ജാമ്യം ലഭിച്ചത് അന്വേഷണ ഉദ്യോഗസ്ഥർക്ക് വെല്ലുവിളിയാകുമെന്ന് ബാലചന്ദ്രകുമാർ. മുൻകൂർ ജാമ്യനടപടികൾ നീണ്ടുപോയതിനാൽ തെളിവുകൾ നശിപ്പിക്കാൻ സമയം ലഭിച്ചു. പ്രബലനായ ഒരാളാണ് പ്രതി.

പ്രതി പുറത്തെത്തിയതിനാൽ ആശങ്കയുണ്ട്. ഇത് കേസിനെ ബാധിക്കാം. സാക്ഷി എന്ന നലിയിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാകും മുന്നോട്ടുപോകുക. പ്രതിഭാഗം പുറത്തുവിട്ട ഓഡിയോ ക്ലിപ്പിലുള്ളത് താൻ ദിലീപുമായി നടത്തിയ സൗഹൃദ സംഭാഷണമാണ്. ഒരു നിർമാതാവ് എന്ന നിലയിലാണ് സാമ്പത്തിക കാര്യം സംസാരിച്ചത്. അതിൽ ഭീഷണിയോ മറ്റോ ഉണ്ടായിരുന്നില്ലെന്ന് കേട്ടാൽ മനസ്സിലാകുമെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.