Headlines

Webdesk

ഡിജിപി അനിൽകാന്തിന്റെ പേരിൽ ഓൺലൈൻ പണം തട്ടിപ്പ്: നൈജീരിയൻ സ്വദേശി പിടിയിൽ

  കേരളാ ഡിജിപി അനിൽകാന്തിന്റെ പേരിൽ ഓൺലൈൻ പണം തട്ടിപ്പ് നടത്തിയ സംഭവത്തിൽ നൈജീരിയൻ സ്വദേശി റൊബാനസ് ക്ലിബൂസ് പിടിയിൽ. ഡൽഹിയിലെ ഉത്തം നഗറിൽ നിന്നും തിരുവനന്തപുരം സിറ്റി സൈബർ പോലീസാണ് ഇയാളെ പിടികൂടിയത്. ഡിജിപിയുടെ പേരിൽ ഒരു അധ്യാപികയിൽ നിന്നും 14 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. ഡിജിപി അനിൽ കാന്തിന്റെ പേരിൽ വ്യാജ വാട്സ് ആപ്പ് അക്കൗണ്ടുണ്ടാക്കി കൊല്ലത്തെ ഒരു അധ്യാപികയിൽ നിന്നുമാണ് പണം തട്ടിയത്. ഓൺ ലൈൻ ലോട്ടറി അടിച്ചുവെന്ന് പറഞ്ഞുവെന്നായിരുന്നു പണം…

Read More

യുക്രൈൻ സൈന്യത്തിൽ ചേർന്ന് തമിഴ് വിദ്യാർഥി; ഇന്റലിജൻസ് വിഭാഗം വിവരം ശേഖരിച്ചു

  തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശിയായ വിദ്യാർഥി യുക്രൈൻ സൈന്യത്തിൽ ചേർന്നതായി വിവരം. സായി നികേഷ് രവിചന്ദ്രൻ എന്ന വിദ്യാർഥിയാണ് യുക്രൈൻ സൈന്യത്തിനൊപ്പം ചേർന്നത്. ഖാർകീവിൽ എയ്‌റോനോട്ടിക്കൽ സർവകലാശാല വിദ്യാർഥിയാണ് ഇയാൾ കോയമ്പത്തൂരിലെ സായി നികേഷിന്റെ വീട്ടിലെത്തി ഇന്റലിജൻസ് ഉദ്യോഗസ്ഥർ വിവരം ശേഖരിച്ചു. നേരത്തെ സായി നികേഷ് സൈനിക യൂണിഫോമിൽ ആയുധങ്ങളുമായി നിൽക്കുന്ന ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ്‌ചെയ്തിരുന്നു. അതേസമയം സായി നികേഷിനെ ഫോണിൽ ബന്ധപ്പെടാനാകുന്നില്ലെന്നാണ് കുടുംബത്തിന്റെ പ്രതികരണം 2018ലാണ് സായി നികേഷ് യുക്രൈനിലേക്ക് പോയത്. നേരത്തെ ഇന്ത്യൻ സേനയിൽ…

Read More

ഒന്നും ചെയ്യാൻ സമ്മതിക്കുന്നില്ല: പരാതിയുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്

  ബ്യൂറോക്രാറ്റുകൾ ഒരു കാര്യവും ചെയ്യാൻ സമ്മതിക്കുന്നില്ലെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. എച്ച് ആർ ഡി എസിൽ ജോലി ചെയ്യുന്നതിന്റെ പേരിൽ തനിക്കെതിരെ വേട്ടയാടലുകൾ തുടരുന്നുണ്ടെന്ന് സ്വപ്‌ന പറഞ്ഞു. ആർഎസ്എസ് അനുകൂല എൻജിഒ ആയ എച്ച് ആർ ഡി എസിലാണ് സ്വപ്ന ജോലി ചെയ്യുന്നത് തനിക്കെതിരെയുള്ള വേട്ടയാടലുകൾ ആശങ്കയുണ്ടാക്കുന്നുണ്ട്. എച്ച് ആർ ഡി എസ് പദ്ധതികൾക്ക് അനുമതി നൽകുന്നില്ല. എച്ച് ആർ ഡി എസിൽ താൻ ജോലിയിൽ പ്രവേശിച്ചതിനെതിരായ വിവാദങ്ങൾക്ക് പിന്നിൽ ശിവശങ്കർ ആണെന്ന്…

Read More

ബജറ്റിന്റെ ലക്ഷ്യം സംസ്ഥാനത്തിന്റെ വരുമാന വർധനവെന്ന് ധനമന്ത്രി; സമ്പൂർണ ബജറ്റ് മാർച്ച് 11ന്

  സംസ്ഥാനത്തിന്റെ വരുമാന വർധനവാണ് ബജറ്റിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പെൻഷൻ പ്രായം വർധിപ്പിക്കില്ല. അതേസമയം നികുതി വർധനവുണ്ടാകുമെന്ന സൂചന മന്ത്രി ലൻകുന്നുണ്ട്. നികുതി വർധിപ്പിക്കാനുള്ള പരിമിത അവസരങ്ങളേ സംസ്ഥാനത്തിനുളഅളു. എന്നാൽ ജനങ്ങളുടെ ബിസിനസ്സിനെയോ ജനങ്ങളുടെ ഉപജീവനത്തെയോ ബാധിക്കുന്ന രീതിയിലേക്ക് നികുതി ഉയർത്തില്ലെന്ന് മന്ത്രി വ്യക്തമാക്കി ഈ മാസം 11നാണ് രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരിപ്പിക്കുന്നത്. ഏറെ പ്രതീക്ഷയോടെയാണ് വിവിധ മേഖലകൾ ബജറ്റിനെ നോക്കി കാണുന്നത്. തൊഴിലാളി ക്ഷേമപരവും വ്യാപാര…

Read More

കളമശ്ശേരിയിൽ നാട്ടുകാരും സിനിമാ പ്രവർത്തകരും തമ്മിൽ സംഘർഷം; ഷൈൻ ടോം ചാക്കോ മർദിച്ചതായി പരാതി

  കളമശേരിയിൽ നാട്ടുകാരും സിനിമാ പ്രവർത്തകരും തമ്മിൽ സംഘർഷം. തല്ലുമാല എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഘർഷമുണ്ടായത്. നടൻ ഷൈൻ ടോം ചാക്കോ മർദിച്ചെന്ന് പരാതി ഉയർന്നു. നടന്റെ മർദനത്തിൽ പരുക്കേറ്റ ഷമീർ എന്നയാൾ ആശുപത്രിയിലാണ് നാട്ടുകാരാണ് പ്രശ്നമുണ്ടാക്കിയതെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞു. നിലവിൽ സംഭവത്തെ കുറിച്ച് പരാതിയെന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കളമശേരി എച്ച്എംടി കോളനിയിലാണ് സിനിമയുടെ സെറ്റിട്ടിരിക്കുന്നത്. ഇവിടെ സിനിമ പ്രവർത്തകർ മാലിന്യം തള്ളുന്നത് നാട്ടുകാർ ചോദ്യം ചെയ്തതാണ് സംഘർഷത്തിലേക്ക് വഴിതെളിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ്…

Read More

വോണിനെതിരായ പരാമർശം; ആരാധക രോഷം ശക്തമായപ്പോൾ ഖേദം പ്രകടിപ്പിച്ച് തടിയൂരി ഗവാസ്‌കർ

  അന്തരിച്ച ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിനെ കുറിച്ചുള്ള പരാമർശത്തിൽ മാപ്പ് പറഞ്ഞ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സുനിൽ ഗവാസ്‌കർ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് 52കാരനായ വോണിനെ തായ്‌ലാൻഡിലെ വില്ലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനാണ് വോൺ എന്നാൽ വോൺ എക്കാലത്തെയും മികച്ച സ്പിന്നറല്ലെന്നായിരുന്നു ഗവാസ്‌കറുടെ പരാമർശം. ക്രിക്കറ്റിന് മഹത്തായ സംഭാവനകൾ നൽകയി താരമാണെങ്കിലും ഇന്ത്യൻ സ്പിന്നർമാരും  ലങ്കൻ താരം മുത്തയ്യ മുരളീധരനുമാണ് എക്കാലത്തെയും മികച്ച സ്പിന്നർമാർ എന്ന്…

Read More

റഷ്യൻ മേജർ ജനറൽ ഗെരാസിമോവിനെ വധിച്ചതായി യുക്രൈന്റെ അവകാശവാദം

  റഷ്യയുടെ ഉന്നത സൈനികോദ്യോഗസ്ഥനെ വധിച്ചെന്ന അവകാശവാദവുമായി യുക്രൈൻ. ഖാർകീവിൽ നടന്ന യുദ്ധത്തിൽ റഷ്യൻ മേജർ ജനറൽ വിറ്റാലി ഗെരാസിമോവിനെ വധിച്ചെന്നാണ് യുക്രൈൻ പ്രതിരോധ സേന അറിയിച്ചത്. സെൻട്രൽ മിലിട്ടറി ഡിസ്ട്രിക്ട് ഓഫ് റഷ്യയുടെ 41ാം ആർമി ഫസ്റ്റ് ഡെപ്യൂട്ടി കമാൻഡറായിരുന്നു ഗെരാസിമോവ് ചെചൻ യുദ്ധത്തിലും സിറിയയിലെ സൈനിക നടപടിയിലും പങ്കെടുത്ത സൈനികനായിരുന്നു ഗെരാസിമോവ് എന്ന് യുക്രൈൻ പറയുന്നു. റഷ്യയുടെ നിരവധി സൈനികരെ പരുക്കേൽപ്പിക്കുകയും ജീവൻ നഷ്ടപ്പെടുത്തുകയും ചെയ്തതായും യുക്രൈൻ അവകാശപ്പെടുന്നു.

Read More

റിമോട്ട് ഗേറ്റും വളർത്തുനായയും തീ അണക്കാനുള്ള നാട്ടുകാരുടെ ശ്രമത്തിന് തടസ്സമായി; ഒടുവിൽ ദാരുണാന്ത്യവും

  വർക്കലയിൽ വീടിന് തീപിടിച്ച് അഞ്ച് പേർ മരിച്ച സംഭവത്തിൽ രക്ഷാപ്രവർത്തനത്തിന് തടസ്സമായത് റിമോട്ട് കൺട്രോൾ ഗേറ്റും വളർത്തുനായയും. തീ ഉയരുന്നത് കണ്ട അയൽവാസി ആളുകളെ വിളിച്ചുകൂട്ടി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ഗേറ്റ് പെട്ടെന്ന് തുറക്കാൻ സാധിച്ചില്ല. മുറ്റത്ത് വളർത്തുനായ നിലയുറപ്പിച്ചതും മതിൽ ചാടിക്കടന്ന് തീ അണക്കാനുള്ള നാട്ടുകാരുടെ ശ്രമങ്ങൾക്ക് വിലങ്ങുതടിയായി മതിലിന് പുറത്ത് നിന്ന് വെള്ളം ഒഴിക്കാൻ സാധിക്കുന്ന ഇടങ്ങളിലെല്ലാം അയൽവാസികൾ വെള്ളം എടുത്തൊഴിച്ചിരുന്നു. പിന്നീട് പോലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി ഗേറ്റ് തകർത്ത ശേഷമാണ് അകത്തുകടന്ന്…

Read More

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം തടയണമെന്ന ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി

  നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ സിംഗിൾ ബഞ്ചാണ് ഹർജി തള്ളിയത്. ക്രൈംബ്രാഞ്ചിന് ദിലീപ് അടക്കമുള്ള പ്രതികൾക്കെതിരെ അന്വേഷണവുമായി മുന്നോട്ടുപോകാം അടുത്ത മാസം 15നകം തുടരന്വേഷണം പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപ് കണ്ടതായി സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണവുമായി മുന്നോട്ടുപോയത്.

Read More

യുക്രൈനിലെ നാല് നഗരങ്ങളിൽ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ; മനുഷ്യത്വ ഇടനാഴികൾ തുറക്കും

യുദ്ധം രൂക്ഷമായ യുക്രൈനിലെ നാല് നഗരങ്ങളിൽ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. തലസ്ഥാന നഗരമായ കീവ്, സുമി, ചെർണിഗാവ്, മരിയുപോൾ എന്നിവിടങ്ങളിലാണ് താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഈ നഗരങ്ങളിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ ഇന്നും തുടരും മോസ്‌കോ സമയം രാവിലെ പത്ത് മണിക്കാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വരിക. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിനായി മനുഷ്യത്വ ഇടനാഴികൾ തുറക്കുമെന്നും റഷ്യ അറിയിച്ചു. സുമിയിൽ തിങ്കളാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അവിടെ നിന്നുള്ള വിദ്യാർഥികളുടെ മടക്കയാത്ര ഫലം കണ്ടിരുന്നില്ല. അതേസമയം ഇന്ത്യൻ…

Read More