പരീക്ഷയും കല്യാണവും ഒരുദിവസം; മണവാട്ടിയായി ശാഹിന കോളേജിലെത്തി
മാവൂർ: മംഗല്യ ദിനം ആർക്കും അങ്ങനെ മറക്കാനാകില്ല. ഓരോരുത്തരും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഓർമകളുടെ ദിനമാണത്. എന്നാൽ, ശാഹിനയുടെ കല്യാണം മാവൂരിലെ നാട്ടുകാരും ബന്ധുക്കളും കോളജ് അധികൃതരും ഒരിക്കലും മറക്കാനിടയില്ല. മഹ്‌ളറ ആർട്‌സ് കോളജിലെ രണ്ടാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർഥിനിയായ ശാഹിനയുടെ കല്യാണവും രണ്ടാം സെമസ്റ്റർ ഹിന്ദി പരീക്ഷയും ഒരു ദിവസമായിരുന്നു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ പെട്ടെന്നുള്ള പരീക്ഷാ പ്രഖ്യാപനം വന്നപ്പോൾ ശാഹിനയുടെ കല്യാണ ദിനവും അതിൽ ഉൾപ്പെട്ടു. നേരത്തെ തീരുമാനിച്ച് നാട്ടുകാരെ വിളിച്ച കല്യാണമായതിനാൽ അത്…
