ചുവന്ന കൊടി കണ്ടാൽ ചിലർക്ക് ഹാലിളകുമെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി നടത്തിയ പരോക്ഷ വിമർശനങ്ങൾക്ക് മറുപടിയുമായി ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. പാതയോരത്ത് ആര് അനധികൃതമായി കൊടികൾ സ്ഥാപിച്ചാലും നടപടിയെടുക്കും. നിയമം ലംഘിക്കുന്നത് ആരായാലും ഇക്കാര്യത്തിൽ നടപടിയുണ്ടാകുമെന്നും ദേവൻ രാമചന്ദ്രൻ പറഞ്ഞു
പാതയോരത്ത് അനധികൃതമായി കൊടിതോരണങ്ങൾ സ്ഥാപിക്കാൻ ആർക്കും അവകാശമില്ല. ആരാണ് ഇതിനെതിരെ നടപടിയെടുക്കാത്തതെന്ന ചോദ്യവും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉന്നയിച്ചു. ആറ് നിയമലംഘനം നടത്തിയാലും അതു തുറന്നുകാട്ടുമെന്നും ദേവൻ രാമചന്ദ്രൻ പറഞ്ഞ
സർക്കാർ എതിർ കക്ഷിയാകുന്ന കേസുകളിൽ നിരന്തരം സർക്കാരിനെ വിമർശിക്കുന്ന പരാമർശങ്ങൾ നടത്തുന്ന ജഡ്ജിയാണ് ദേവൻ രാമചന്ദ്രൻ. സിപിഎം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ കൊടിതോരണങ്ങൾ സ്ഥാപിച്ചതിനെതിരെയും ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് സമ്മേളനത്തിൽ മുഖ്യമന്ത്രി രൂക്ഷമായി തന്നെ പ്രതികരിച്ചത്. പേര് പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണമെങ്കിലും പരോക്ഷ മറുപടിയെന്ന പോലെ ദേവൻ രാമചന്ദ്രൻ ഇന്ന് പ്രതികരിക്കുകയായിരുന്നു.