കളിക്കുന്നതിനിടെ വീടിന്റെ ഗേറ്റ് ഇളകി ദേഹത്ത് വീണ് കോട്ടയത്ത് മൂന്ന് വയസ്സുകാരൻ മരിച്ചു. തിരുനക്കര പുത്തൻപള്ളി മുൻ ഇമാം നദീർ മൗലവിയുടെ ചെറുമകൻ അഹ്‌സാൻ അലിയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ഈരാറ്റുപേട്ടയിലെ വീടിന് സമീപത്ത് അപകടം നടന്നത്
വീടിന് മുന്നിലെ ഗേറ്റിന് അടുത്ത് നിന്ന് കളിക്കുകയായിരുന്നു കുട്ടി. ഇതിനിടെ ഗേറ്റ് ഇളകി ശരീരത്തിലേക്ക് വീഴുകയായിരുന്നു. ഇരുമ്പ് കമ്പികൾ തലയിൽ ഇടിച്ചാണ് മരണം സംഭവിച്ചത്. അപകടം നടന്നയുടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജവാദ്, ഷബാസ് ദമ്പതികളുടെ മകനാണ് അഹ്‌സാൻ അലി