അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിക്കപ്പെട്ടതായി ഫോറൻസിക് റിപ്പോർട്ട്. മുംബൈയിലെ ലാബിലെത്തിച്ചാണ് തെളിവുകൾ നശിപ്പിച്ചത്. ജനുവരി 29, 30 തീയതികളിലായാണ് തെളിവുകൾ നശിപ്പിച്ചതെന്നും ഫോറൻസിക് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇതുസംബന്ധിച്ച റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു. ഫോണുകൾ കൈമാറാൻ ജനുവരി 29നാണ് കോടതി ഉത്തരവിട്ടത്. മുംബൈക്ക് അയച്ച നാല് ഫോണുകളിലെയും വിവരങ്ങൾ നീക്കം ചെയ്തു. ലാബിന്റെ ജീവനക്കാരെയും ഡയറക്ടറേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.
നശിപ്പിച്ച തെളിവുകളുടെ മിറർ ഇമേജ് വീണ്ടെടുക്കാൻ തങ്ങൾക്കായിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ലാബിൽ നിന്നും പിടിച്ചെടുത്ത ഹാർഡ് ഡിസ്‌ക് പോലീസ് പിടിച്ചെടുത്ത് പരിശോധനക്ക് അയച്ചിട്ടുണ്ട്