Headlines

Webdesk

ചേർത്തലയിൽ പ്ലൈവുഡ് ഫാക്ടറിയിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

  ചേർത്തല പള്ളിപ്പുറത്ത് പ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടിത്തം. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ ഫാക്ടറി പൂർണമായി കത്തി നശിച്ചു എട്ട് യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Read More

ലെവല്‍ ക്രോസ് ഇല്ലാത്ത കേരളമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം; മന്ത്രി മുഹമ്മദ് റിയാസ്

  കാസർകോട്: സംസ്ഥാനത്ത് ലെവല്‍ ക്രോസുകള്‍ പൂര്‍ണമായും ഒഴിവാക്കുന്ന സ്വപ്ന പദ്ധതിയിലേക്കാണ് സര്‍ക്കാര്‍ ചുവടു വെയ്ക്കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കാഞ്ഞങ്ങാട് കോട്ടച്ചേരി റെയിൽവേ മേല്‍പ്പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതി പൂര്‍ത്തിയാക്കാന്‍ എല്ലാ വകുപ്പുകളെയും ജനപ്രതിനിധികളെയും ഒരുമിച്ച് നിര്‍ത്തി പൊതുമരാമത്ത് വകുപ്പ് നേതൃത്വപരമായ പങ്കു വഹിക്കും. മറ്റ് തടസ്സങ്ങളില്ലെങ്കില്‍ കേരളത്തില്‍ ഈ വര്‍ഷം തന്നെ ഒമ്പത് റെയില്‍വേ മേല്‍പ്പാലം റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപമെന്റ് കോര്‍പറഷന്‍ കേരള…

Read More

ഷൈലജ ടീച്ചറുടെ ആ കോൾ ഞാൻ മറക്കില്ല; സൂര്യ

  ജയ് ഭീം എന്ന ചിത്രം കണ്ട ശേഷം ഷൈലജ ടീച്ചർ വിളിച്ചെന്നും ആ കോൾ താനൊരിക്കലും മറക്കില്ലെന്നും തമിഴ് താരം സൂര്യ. ഷൈലജ ടീച്ചറെ ഒരു റോൾ മോഡലും സൂപ്പർ സ്റ്റാറുമൊക്കെയായാണ്‌ ഞങ്ങൾ കാണുന്നത്. ടീച്ചർ വിളിച്ചിട്ട് ചിത്രം ഇഷ്ടമായെന്ന് പറഞ്ഞത് ഞങ്ങൾക്ക് ലഭിച്ച വലിയ അംഗീകാരമാണ്. കൂടുതൽ നല്ല ചിത്രങ്ങൾ ചെയ്യാനുള്ള പ്രചോദനമാണത് -കൊച്ചിയിൽ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സൂര്യ പറഞ്ഞു. കേരളം എല്ലാ കാര്യത്തിലും മറ്റുളളവർക്ക് മാതൃകയാണെന്നും സൂര്യ പറഞ്ഞു. സമൂഹിക മാറ്റത്തിന്റെ…

Read More

വില കുറച്ച് എണ്ണ തരാം; മോഹനവാഗ്ദാനവുമായി റഷ്യൻ കമ്പനികൾ: പ്രതികരണമില്ലാതെ ഇന്ത്യ

  ഉക്രൈന്‍ യുദ്ധത്തെത്തുടര്‍ന്നുണ്ടായ ഉപരോധം മൂലം വാണിജ്യ-വ്യവസായ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടതോടെ ഇന്ത്യയ്ക്ക് എണ്ണവിലയില്‍ വലിയ ഇളവുകള്‍ വാഗ്ദാനംചെയ്ത് റഷ്യന്‍ എണ്ണക്കമ്പനികള്‍. ബ്രെന്റ് ക്രൂഡ് വിലയിലും 25മുതല്‍ 27ശതമാനം വരെ കുറച്ച് ഇന്ത്യക്ക് അസംസ്‌കൃത എണ്ണ നല്‍കാമെന്നാണ് റഷ്യന്‍ കമ്പനികളുടെ വാഗ്ദാനം. റഷ്യന്‍സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള, ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ എണ്ണ നല്‍കുന്ന റോസ്നെഫ്റ്റാണ് കൂടുതല്‍ ഇളവുകള്‍ വാഗ്ദാനംചെയ്തത്. എണ്ണയ്ക്ക് വില ഭീമമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ റഷ്യയുടെ ഈ വാഗ്ദാനം മോഹിപ്പിക്കുന്നതാണ്. എന്നാല്‍, പണം കൈമാറ്റം വെല്ലുവിളിയായതിനാല്‍  ഇന്ത്യ ഇതിനോട്…

Read More

പെരിയാർ നീന്തികടന്ന ആസിം വെളിമണ്ണയുടെ ആഗ്രഹം സഫലമാക്കി സലാം പാപ്പിനിശ്ശേരി

  ഷാർജ: പെരിയാറിന്റെ കുത്തൊഴുക്കിനെതിരെ നീന്തി കയറിയ മലയാളിക്കരയുടെ അഭിമാനമായ ആസിം വെളിമണ്ണയ്ക്ക് ഷാർജ എയർപോർട്ടിൽ വൻ സ്വീകരണം നൽകി. യുഎഇയിലെ അറിയപ്പെടുന്ന നിയമപ്രതിനിധിയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരിയുടെ ക്ഷണം സ്വീകരിച്ചാണ് ഇദ്ദേഹം യുഎഇയിൽ എത്തിയിരിക്കുന്നത്. 61 മിനിറ്റുകളെടുത്ത് പെരിയാറിലെ അദ്വൈദാശ്രമം കടവു മുതൽ ശിവരാത്രി മണപ്പുറം വരെയുള്ള വീതിയേറിയ ഭാഗം നീന്തിക്കയറിയാണ് പതിനഞ്ചു വയസുകാരനായ ആസിം മലയാളക്കരയെ അദ്ഭുതപെടുത്തിയത്.  ഈ അടുത്ത കാലത്ത് മലയാള സിനിമാനടൻ ഗിന്നസ് പക്രുവുമായുള്ള ആസിമിന്റെ അഭിമുഖത്തിൽ തനിക്ക് ദുബായ്…

Read More

പ്രഭാത വാർത്തകൾ

  ◼️പെട്രോള്‍, ഡീസല്‍ വില കൂടുമെന്ന സൂചന നല്‍കി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. അന്താരാഷ്ട്ര വിപണിവില വര്‍ധിച്ചിരിക്കുകയാണ്. ഇതു രാജ്യത്തെ എണ്ണവിലയെ സ്വാധീനിക്കും. റഷ്യ – യുക്രൈന്‍ പ്രതിസന്ധിമൂലം എണ്ണ കമ്പനികള്‍ വില വര്‍ധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ◼️റഷ്യ സ്വാതന്ത്ര്യം പ്രഖ്യാപിച്ച രണ്ടു റഷ്യന്‍ അനുകൂല പ്രദേശങ്ങള്‍ വിട്ടുകൊടുക്കാമെന്നു യുക്രെയിന്‍ പ്രസിഡന്റ് വ്ളോദ്മിര്‍ സെലന്‍സ്‌കി. നാറ്റോ അംഗത്വത്തിനുള്ള നീക്കത്തില്‍നിന്ന് പിന്മാറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യയെ ഭയപ്പെടുന്ന നാറ്റോയില്‍ വിശ്വാസമില്ലാതായി. മുട്ടിലിഴഞ്ഞു യാചിക്കുന്ന പ്രസിഡന്റാകാന്‍…

Read More

സ്ത്രീധനത്തിന് അറുതി വരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി

  തിരുവനന്തപുരം: സ്ത്രീധനത്തിന് അറുതി വരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകളെ കമ്പോള ചരക്കുകളായി തരംതാഴ്ത്തി കാണുന്ന സംസ്‌കാര രഹിത സമീപനങ്ങളെ ഇല്ലാതാക്കുക എന്നത് ലിംഗ സമത്വം ഉറപ്പുവരുത്താൻ അത്യന്താപേക്ഷിതമാണ്. കേരളത്തിൽ സ്ത്രീകളെ കമ്പോളീകരിക്കുന്ന ഏറ്റവും ദുഷിച്ച ഏർപ്പാടാണ് സ്ത്രീധനമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര വനിത ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്ത്രീധനത്തിനെതിരെയുള്ള പരാതികളിന്മേൽ ശക്തമായ നടപടി ഉറപ്പുവരുത്തും. സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികൾ റിപ്പോർട്ട് ചെയ്യുന്നതിനാണ് പുതിയ പോർട്ടൽ തയ്യാറാക്കിയിരിക്കുന്നത്. വ്യക്തികൾക്കോ,…

Read More

തിരുവനന്തപുരത്ത് പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാർക്ക് കുത്തേറ്റു

  തിരുവനന്തപുരം: കല്ലമ്പലത്ത് പ്രതിയെ ഓടിച്ചിട്ട് പിടികൂടുന്നതിനിടെ അഞ്ച് പോലീസുകാര്‍ക്ക് കുത്തേറ്റു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്. രണ്ട് പേരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും രണ്ട് പേരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പിടികിട്ടാപ്പുള്ളിയായ കഞ്ചാവ് കേസ് പ്രതി അനസാണ് അക്രമിച്ചത്. ഇയാളെ പോലീസ് കീഴ്‌പെടുത്തി അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. കല്ലമ്പലത്തെ ഒരു ബാറില്‍ ഇയാളുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസുകാര്‍ മഫ്തിയിൽ എത്തുകയും ബാറിന് സമീപം ഒളിച്ചിരിക്കുകയുമായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം…

Read More

വര്‍ക്കല തീപ്പിടിത്തം: അഞ്ച് പേരുടെയും മരണ കാരണം പുക ശ്വസിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

  തിരുവനന്തപുരം: വര്‍ക്കലയില്‍ വീടിന് തീപിടിച്ച് അഞ്ച് പേര്‍ മരിച്ചത് പുക ശ്വസിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ചിലരുടെ ശരീരത്തില്‍ പൊള്ളലേറ്റിട്ടുണ്ട്. ആന്തരികാവയവങ്ങള്‍ രാസ പരിശോധനക്ക് അയക്കും. നാളെയാണ് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുക. ഷോർട്ട് സർക്യൂട്ട് ആണ് അപകടത്തിന് കാരണമെന്ന് പരിശോധനയിൽ പ്രാഥമികമായി വ്യക്തമായത്. ഹാളിൽ നിന്നാണ് തീപിടിത്തമുണ്ടായത്. വര്‍ക്കല തിരുവന്നൂരിലാണ് ഇരുനില വീടിന് തീപിടിച്ച് പിഞ്ച് കുഞ്ഞ് ഉള്‍പ്പെടെ കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചത്. വര്‍ക്കല പുത്തന്‍ചന്തയില്‍ പച്ചക്കറി വ്യാപാരിയായ പ്രതാപന്റെ കുടുംബമാണ് ദുരന്തത്തില്‍പ്പെട്ടത്. പ്രതാപന്‍ (64),…

Read More

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഇന്ത്യ പിന്‍വലിച്ചു

  ന്യൂഡല്‍ഹി: കൊവിഡ്- 19 മഹാമാരി കാരണം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഇന്ത്യ പിന്‍വലിച്ചു. മാര്‍ച്ച് 27 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും. രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്. കൊവിഡ് വ്യാപനം കാരണം 2020ലാണ് ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. അന്ന് മുതല്‍ ഇതുവരെ ബയോ ബബിള്‍, ചാര്‍ട്ടേഡ് വിമാന സര്‍വീസുകളാണുണ്ടായിരുന്നത്. ഇന്ത്യയിലും ലോകത്തെ മറ്റ് രാജ്യങ്ങളിലും കൊവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞതാണ് നീക്കത്തിന്…

Read More