Headlines

Webdesk

18 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചു; ധനുഷും ഐശ്വര്യ രജനികാന്തും വേർപിരിഞ്ഞു

  തമിഴ് നടൻ ധനുഷും ഭാര്യ ഐശ്വര്യ രജനികാന്തും വേർപിരിഞ്ഞു. 18 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതായി ഇരുവരും സോഷ്യൽ മീഡിയ വഴിയാണ് അറിയിച്ചത്. രജനി കാന്തിന്റെ മൂത്തമകളാണ് സംവിധായകയും ഗായികയുമൊക്കെയായ ഐശ്വര്യ. സുഹൃത്തുക്കളായും ദമ്പതിമാരായും മാതാപിതാക്കളായും പരസ്പരം അഭ്യൂദയകാംക്ഷികളായും 18 വർഷം ഒന്നിച്ച് ജീവിച്ചു. ഈ യാത്രയിൽ വളർച്ചയും മനസ്സിലാക്കലും ഇണക്കങ്ങളും പൊരുത്തപ്പെടലുകളുമുണ്ടായിരുന്നു. വഴികൾ പിരിയുന്ന സ്ഥലത്താണ് ഇന്ന് ഞങ്ങൾ നിൽക്കുന്നത്. തീരുമാനത്തെ ബഹുമാനിക്കാനും ഇത് കൈകാര്യം ചെയ്യാൻ ആവശ്യമായ സ്വകാര്യ നൽകണമെന്നും ധനുഷ് ട്വീറ്റിലൂടെ…

Read More

കോട്ടയം കൊലപാതകം: ഷാൻ ബാബു നേരിട്ടത് ക്രൂര മർദനം; ദേഹത്ത് മർദനമേറ്റ 38 പാടുകൾ

  കോട്ടയത്ത് കൊല്ലപ്പെട്ട 19കാരൻ ഷാൻ ബാബു നേരിട്ടത് ക്രൂരമർദനമെന്ന് പോലീസ് റിപ്പോർട്ട്. ഷാന്റെ ദേഹത്ത് മർദനമേറ്റ 38 അടയാളങ്ങളുണ്ട്. കാപ്പി വടി കൊണ്ട് മൂന്ന് മണിക്കൂറോളം നേരം അടിച്ചു. ഷാനെ വിവസ്ത്രനാക്കിയും മർദിച്ചു. മൂന്ന് മണിക്കൂറോളം മർദനം നടന്നു. കണ്ണിൽ വിരലുകൾ കൊണ്ട് ആഞ്ഞുകുത്തി. ഇന്നലെ പുലർച്ചെയാണ് ഷാൻ ബാബുവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ജോമോൻ തോളത്തിട്ട് കോട്ടയം ഈസ്റ്റ് പോലീസ് സ്‌റ്റേഷന് മുന്നിൽ ഉപേക്ഷിച്ചത്. ഇതിന് ശേഷം രക്ഷപ്പെടാൻ നോക്കിയ ജോമോനെ പോലീസ് പിടികൂടുകയായിരുന്നു….

Read More

ദിലീപിന് ഇന്ന് നിർണായക ദിനം: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

  നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, ബന്ധുക്കളായ സൂരജ്, അപ്പു, സുഹൃത്ത് ബൈജു ചെങ്ങമ്മനാട് എന്നിവരും മുൻകൂർ ജാമ്യഹർജികൾ നൽകിയിട്ടുണ്ട്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ആറ് പേർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ചപ്പോൾ ചൊവ്വാഴ്ച വരെ അറസ്റ്റുണ്ടാകില്ലെന്ന് അന്വേഷണ സംഘം പറഞ്ഞിരുന്നു. മുൻകൂർ ജാമ്യഹർജിയിൽ തീരുമാനമെടുക്കും മുമ്പ് ബാലചന്ദ്രകുമാർ…

Read More

ഏറ്റുമാനൂരിൽ കെഎസ്ആർടിസി ബസ് തല കീഴായി മറിഞ്ഞു; 30 യാത്രക്കാർക്ക് പരുക്ക്

ഏറ്റൂമാനൂരിൽ എംസി റോഡിൽ അടിച്ചിറ ഭാഗത്ത് കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ടുമറിഞ്ഞ് 30ലേറെ യാത്രക്കാർക്ക് പരുക്ക്. ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് മാട്ടുപ്പെട്ടിക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടകാരണം വ്യക്തമല്ല. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് സംശയം. പരുക്കേറ്റ യാത്രക്കാരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.  

Read More

മമ്മൂട്ടിയും പാർവതിയും ഒന്നിക്കുന്ന ചിത്രം പുഴു ഒടിടിയിൽ

  മമ്മൂട്ടിയും പാർവതിയും ഒന്നിക്കുന്ന ചിത്രം പുഴു ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നു. സോണി ലിവ് ആയിരിക്കും ചിത്രം റിലീസ് ചെയ്യുക. നവാഗതയായ റതീന സംവിധാനം ചെയ്യുന്ന ചിത്രമാണ്. മമ്മൂട്ടി ഇതുവരെ ചെയ്യാത്ത തരത്തിലുള്ള വേഷമാണെന്നാണ് അറിയുന്നത്. ടീസർ നൽകുന്ന സൂചനയും നെഗറ്റീവ് ഷേഡ് കഥാപാത്രമാണെന്നാണ്. ദുൽഖർ സൽമാന്റെ വേ ഫെറർ സഹനിർമ്മാതാവാകുന്ന ആദ്യ മമ്മൂട്ടി ചിത്രം കൂടിയാണ് പുഴു. ദുൽഖർ സൽമാൻ തന്നെയാണ് വിതരണവും. ‘ഉണ്ട”യ്‌ക്ക് ശേഷം ഹർഷാദും ‘വൈറസി”ന് ശേഷം ഷറഫ് സുഹാസ് കൂട്ടുകെട്ടും തിരക്കഥയെഴുതുന്ന…

Read More

കോമണ്‍സെന്‍സ് ഉണ്ടെങ്കില്‍ ഇപ്പോഴും കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താം; കെബി ഗണേഷ് കുമാര്‍ എംഎല്‍എ

  കോമണ്‍സെന്‍സ് ഉണ്ടെങ്കില്‍ ഇപ്പോഴും കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താം എന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. കേരളത്തില്‍ ആദ്യം പരീക്ഷിച്ച് വിജയിച്ച ബസ് സര്‍വ്വീസ് സംവിധാനം ആണ് പിന്നീട് തമിഴ്‌നാട്ടിലുള്‍പ്പെടെ അമ്മ ബസ് എന്ന പേരില്‍ സര്‍വ്വീസ് നടത്തി ഇന്നും മികച്ച പ്രതികരണത്തോടെ മുന്നോട്ട് പോകുന്നതെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. താന്‍ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന 2002 ലാണ് കേരളത്തില്‍ ആദ്യമായി കൈയ്യില്‍ കരുതുന്ന ടിക്കറ്റ് മെഷീന്‍ കേരളത്തില്‍ അവതരിപ്പിച്ചതെന്നും തന്റെയും കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥനായ മനോഹരന്‍ നായരുടേയും ബുദ്ധിയാണ്…

Read More

രാജ്യത്ത് 13.79 കോടിയിലധികം ഉപയോഗിക്കാത്ത കോവിഡ് വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളിലുണ്ടെന്ന് കേന്ദ്രസർക്കാർരാജ്യത്ത് 13.79 കോടിയിലധികം ഉപയോഗിക്കാത്ത കോവിഡ് വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളിലുണ്ടെന്ന് കേന്ദ്രസർക്കാർ

  രാജ്യത്ത് 13.79 കോടിയിലധികം ഉപയോഗിക്കാത്ത കോവിഡ് വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളിലുണ്ടെന്ന് കേന്ദ്രസർക്കാർ. 3,79,62,181 വാക്‌സിന്‍ ഡോസുകളാണ് ഉപയോഗിക്കാന്‍ ബാക്കിയുള്ളതെന്ന് കേന്ദ്ര ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു. 158.12 കോടി കോവിഡ് പ്രതിരോധ വാക്‌സിന്‍ ഡോസുകളാണ് രാജ്യത്താകമാനം ഇതുവരെ വിതരണം ചെയ്തത്. കൂടുതല്‍ വാക്‌സിന്‍ ഡോസുകള്‍ ലഭ്യമാക്കുകയും വിതരണ ശൃംഖല കാര്യക്ഷമമാക്കുകയും ചെയ്തതായും കേന്ദ്രം അവകാശപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 39 ലക്ഷം ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്.

Read More

സംസ്ഥാനത്ത് കൊവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിൽ ജില്ലാ അടിസ്ഥാനത്തിൽ കർശന നിയന്ത്രണം

  സംസ്ഥാനത്ത് കൊവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിൽ ജില്ലാ അടിസ്ഥാനത്തിൽ കർശന നിയന്ത്രണം. ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന തൃശൂർ, കോഴിക്കോട്, വയനാട്. എറണാകുളം അടക്കമുള്ള ജില്ലകൾ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി. ജില്ലയിൽ   പൊതുപരിപാടികൾ അനുവദിക്കില്ല. എല്ലാതരം സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക, സാമുദായിക, മതപരമായ പൊതുപരിപാടികളും ഒഴിവാക്കണം. ഉത്സവങ്ങൾ, തിരുന്നാളുകൾ തുടങ്ങിയ ആഘോഷങ്ങൾ ചടങ്ങുകൾ മാത്രമായി നടത്തേണ്ടതാണെന്നും ജില്ലാ കളകടർ അറിയിച്ചു. തൃശൂരിൽ 3 ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 31.26 ആയതിനാൽ  പൊതുപരിപാടികൾ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചുട്ടുണ്ട്.കൊവിഡ് വ്യാപന…

Read More

പ്രഭാത വാർത്തകൾ

  🔳പന്ത്രണ്ടു വയസിനു മുകളിലുള്ള കുട്ടികള്‍ക്കു കോവിഡ് വാക്സിന്‍ കുത്തിവയ്പ്പ് മാര്‍ച്ച് മാസത്തോടെ ആരംഭിക്കും. പതിനഞ്ച് വയസിനു മുകളിലുള്ള കൗമാരക്കാരിലെ വാക്സിനേഷന്‍ അടുത്ത മാസത്തോടെ പൂര്‍ത്തിയാക്കും. വാക്സിനേഷന്‍ ഉപദേശക സമിതി തലവന്‍ ഡോ.എന്‍.കെ. അറോറ വ്യക്തമാക്കി. 🔳കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ വാര്‍ഡുതല കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. എല്ലാ വാര്‍ഡുകളിലും റാപ്പിഡ് റെസ്‌പോണ്‍സ് ടീം ശക്തിപ്പെടുത്തും. വോളണ്ടിയന്‍മാരെ സജീവമാക്കും. കുടുംബശ്രീ പ്രവര്‍ത്തകരെ കൂടി അവബോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, ആരോഗ്യ…

Read More

ദിലീപ് കേസിലെ വിഐപി ശരത് ജി നായരെന്ന് സൂചന; വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലെ വി ഐ പി ശരത് ജി നായരെന്ന് സൂചന. ദിലീപിന്റെ ഉറ്റ സുഹൃത്താണ് ഇയാൾ. സൂര്യ ഹോട്ടൽ ഉടമയായ ശരത്തിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുകയാണ്. നേരത്തെ ശരത്തിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഹാജരായിരുന്നില്ലല മുമ്പ് ദിലീപ് അറസ്റ്റിലാകുന്ന സമയത്തും ഒപ്പമുണ്ടായിരുന്നത് ശരത്താണ്. ആലുവ സ്വദേശിയും ബിസിനസുകാരനുമായ ശരത്തും തൃശ്ശൂരിലെ ഒരു ക്ഷേത്രത്തിൽ പോയി മടങ്ങുമ്പോഴാണ് അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത് ആലുവ പോലീസ് ക്ലബ്ബിൽ ദിലീപിനെ…

Read More